»   » മദ്യപിച്ച് ബോധമില്ലാതെ പ്രമുഖ നടിയുടെ ചിത്രങ്ങള്‍! ആരാധകര്‍ തെറി വിളിക്കാന്‍ മാത്രം പൂസായിരുന്നോ നടി

മദ്യപിച്ച് ബോധമില്ലാതെ പ്രമുഖ നടിയുടെ ചിത്രങ്ങള്‍! ആരാധകര്‍ തെറി വിളിക്കാന്‍ മാത്രം പൂസായിരുന്നോ നടി

Posted By:
Subscribe to Filmibeat Malayalam
കുടിച്ചു ലക്ക്കെട്ട് ദീപിക! പണികിട്ടിയത് ഇങ്ങനെ | filmibeat Malayalam

റാണി പത്മിനിയുടെ ജീവിതകഥയുമായിട്ടാണ് ദീപികയുടെ അടുത്ത വരവ്. വിസ്മയ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ദീപികയുടെ അഭിനയം അത്രയും ശ്രദ്ധ നേടിയിരുന്നതാണെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ഒരു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ നടിയ്ക്ക് നേരെ പൊങ്കാല നടത്തി കൊണ്ടിരിക്കുകയാണ്.

മിമിക്രി കൊണ്ട് അത്ഭുതപ്പെടുത്തിയ പാഷണം ഷാജി മലയാള സിനിമയുടെ മികച്ച കലാകാരന്‍ തന്നെയാണ്!!

നടന്മാര്‍ക്കൊപ്പം കെട്ടിപിടിച്ച് നില്‍ക്കുന്ന ദീപിക മദ്യപിച്ച് ബോധമില്ലാതെ നില്‍ക്കുകയാണെന്നാണ് ആരോപണം. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട രണ്ട് ചിത്രത്തിലെ അവസ്ഥയും ഒരുപോലെ തന്നെയായത് കണ്ടതോടെയാണ് ആരാധകരുടെ ക്ഷമ നശിച്ചത്. മികച്ചൊരു കഥാപാത്രം അണിയറിയില്‍ ഒരുങ്ങുന്നതിനിടെ ദീപികയുടെ അടുത്ത് നിന്നും ഇത്തരമൊരു തോന്ന്യാസം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ദീപികയുടെ ചിത്രങ്ങള്‍


ദീപികയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നടി മദ്യപിച്ച് ബോധമില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് നേരെ വലിയ തോതില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നടി വിശദീകരണമൊന്നും ഇനിയും നടത്തിയിട്ടുമില്ല.

മുന്‍ കാമുകന്റെ സഹോദരങ്ങള്‍ക്കൊപ്പം

നടിയുടെ ചിത്രങ്ങളില്‍ രസകരമായ കാര്യം മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരങ്ങള്‍ക്കൊപ്പമാണ് നടി കെട്ടിപിടിച്ച് നില്‍ക്കുന്നതെന്നാണ്. രണ്‍ബീറിന്റെ ബന്ധുക്കളായ അര്‍മാന്‍ ജെയിനും ആദര്‍ ജെയിനിനുമൊപ്പമാണ് നടി നില്‍ക്കുന്നത്. ഇവരാണ് ചിത്രം പുറത്ത് വിട്ടതും.

തെളിവുകളില്ല

എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും നടി മദ്യപിക്കുന്നതോ മറ്റ് മോശം കാര്യങ്ങള്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷെ ലക്കുകെട്ട് നടന്മാരുടെ തോളില്‍ തൂങ്ങി നില്‍ക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നുള്ളതാണ് വസ്തുത.

പത്മാവതി


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും ഒന്നിക്കുന്ന സിനിമയാണ് പത്മാവതി. രാജകുമാരി പത്മിനിയുടെ ജീവചരിത്രം പറയുന്ന സിനിമ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ട്രെയിലര്‍ ഹിറ്റായി


പത്മാവതിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിലെ ദീപികയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പലരും നടിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്.

160 കോടി മുതല്‍ മുടക്ക്

160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്.

English summary
Deepika Padukone was called 'despo' by an Instagram user for getting pictures clicked with Ranbir Kapoor's cousins Aadar and Armaan Jain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam