ഭർത്താവിന് വേണ്ടി മാസ്റ്റർ ഷെഫായി സൂപ്പർ താരം, തായ് വിഭവങ്ങളും കേക്കും, പരീക്ഷണം വിജയം...
അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് ബോളിവുഡിലെ ക്യൂട്ട് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പാചക പരീക്ഷണത്തിലാണ് സൂപ്പർ താരം. വസ്ത്രത്തിൽ മാത്രമല്ല ഭക്ഷണത്തിലും പുതിയ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന രൺവീർ തന്നെയാണ് പ്രിയതമയുടെ പാചക പരീക്ഷണത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പ്രിയതമന് വേണ്ടി തായ് ലണ്ട് വിഭവങ്ങളാണ് ദീപിക തയ്യാറാക്കിയിരിക്കുന്നത്.

തായ് സാലഡ്, തായ് ഗ്രീൻ കറി, വെജിറ്റബിൾ ടോംയം സൂപ്പ്, പിന്നെ ചോറുമാണ് ദീപിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ രൺവീറിന്റെ സഹായത്തോടെ ദീപിക ഒരു കേക്കും തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ ഐസ്ക്രീമും ന്യൂട്ടില്ലയും ഉപേയാഗിച്ച് അതിമനോഹരമാക്കിയിട്ടുമുണ്ട് രൺവീർ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ ദിനങ്ങൾ കാര്യക്ഷമമായി തന്നെ വിനിയോഗിക്കുകയാണ് ദീപിക. വസ്ത്രം വാർഡ്രോബ് ക്ലീൻ ചെയ്യുന്നതിന്റെ ചിത്രങ്ങൾ നേരത്തെ ദീപിക പങ്കുവെച്ചിരുന്നു. നടി പിയാനെ പഠിക്കുന്നതിന്റെ ചിത്രം രൺവീറും പങ്കുവെയ്ക്കുകയുണ്ടായി. ഇതിന് ശേഷമായിരുന്നു ദീപികയുടെ പാചക പരീക്ഷണം.
ലോക്ക് ഡൗൺ ആഘോഷമാക്കുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഈ താരദമ്പതികൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് ധനസഹായവും നൽകിയിട്ടുണ്ട്. ദീപിക തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തുക വ്യക്തമാക്കിയിട്ടില്ല. ദീപികയും രൺവീറും ചേർന്നാണ് പണം നൽകിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വിക്കി കൗശൽ, വരുൺ ധവാൻ,കത്രീന കൈഫ്. സാറ, ആലിയ ഭട്ട്, അനുഷ്ക ശർമ തുടങ്ങിയവരും ഫണ്ടിലേയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
ദീപികയും രൺവീറും വിവാഹത്തിന് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിൽ ദേവായിട്ടാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യ റോമിദേവിയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസിങ് നീട്ടിയിരുന്നു. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പ്രദർശനമാണ് മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ മാറി ജനജീവിതം സാധാരണഗതിയിലേയ്ക്ക് മാറിയതിന് ശേഷം മാത്രമേ ചിത്രം പുറത്തെത്തുകയുള്ളൂവെന്നും. പിന്നീട് റിലീസിങ് തീയതി അറിയിക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











