വിവാഹ ശേഷം ദീപിക ആവശ്യപ്പെട്ടത് ആ മൂന്ന് കാര്യങ്ങൾ!! ഒഴിവാക്കണമെന്ന് താരപത്നിയുടെ കർശന നിർദ്ദേശം...

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമ ലോകത്ത് തങ്ങളുടേതായ സ്ഥാനം കണ്ടു പിടിക്കാൻ ഈ താരങ്ങൾക്ക് കഴിഞ്ഞിരുന്നു.

2018 അവസാനത്തിലായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായാത്. 6 വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തിയത്. ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ഒരു പോലെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു ഇവരുടേത്.

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമ ലോകത്ത് തങ്ങളുടേതായ സ്ഥാനം കണ്ടു പിടിക്കാൻ ഈ താരങ്ങൾക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിലെ ബോൾഡൻ വനിത എന്ന് ദീപികയെ വിശേഷിപ്പിക്കാം. കാരണം വളറെ കുറച്ചു സമയം കൊണ്ട് ശക്തരായ ഒരുപാട് സ്ത്രീകഥാപാത്രങ്ങൾക്ക് താരം ജന്മം തന്നിട്ടുണ്ട്. അതു പോലെ തന്നെയാണ് രണ്‍വീറും. താരത്തിന്റെ വളർച്ചയും വളരെ വേഗത്തിലായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ജീവിതമാണ ദീപികയുടേയും രൺവീറിന്റേയും വിവാഹ ശേഷം ഇവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്താണെന്ന് അറിയാമോ? കാണൂ

  വിവാഹ ശേഷമുളള  ജീവിതം

വിവാഹ ശേഷമുളള ജീവിതം

രൺവീർ സിങ്ങാണ് വിവാഹ ശേഷമുള്ള താരങ്ങളുടെ ജീവിതത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ഇവരുടേത്. അതിനാൽ തന്നെ വിവഹ ശേഷമുളള പ്രിയ താരങ്ങളും ജീവിതത്തിനെ കുറിച്ച് അറിയാനും പ്രേക്ഷകർക്ക് അതീവ ഉത്സാഹമാണ്.

ദീപിക ആവശ്യപ്പെട്ട 3 കാര്യങ്ങൾ

ദീപിക ആവശ്യപ്പെട്ട 3 കാര്യങ്ങൾ

6 വർഷത്തെ പ്രണയ സാക്ഷാത്കാരമായിരുന്നു ദീപിക-രൺവീർ വിവാഹം. ഇരുതാരങ്ങളും അടുത്തറിഞ്ഞതിനു ശേഷമായിരുന്നു വിവാഹിതരായത്. വിവാഹത്തിനു ശേഷം മൂന്ന് കാര്യങ്ങളായിരുന്നു ദീപിക ആവശ്യപ്പെട്ടത്രേ. ഇതിനോടകം തന്നെ അവ വൈറലായിട്ടുമുണ്ട്.

ദീപികയുടെ ഉപദേശം‌

ദീപികയുടെ ഉപദേശം‌

രൺവീർ തന്നെയാണ് ദീപികയുടെ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരുപാട് വൈകി വീട്ടിൽ എത്തരുത്, ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്ന് പോകരുത്, ഫോൺ കോളുകൾ അറ്റന്റ് ചെയ്യാതിരിക്കരുതെന്നായിരുന്നു എന്നായിരുന്നു ദീപികയുടെ ഉപദേശമെന്നും രൺവീർ വെളിപ്പെടുത്തി. ഇതിനോടകം തന്നെ ദീപികയുടെ ഉപദേശം വൈറലായിട്ടുണ്ട്. താരത്തിന്റെ നിർദ്ദേശം മികച്ചതാണെന്നാണ് പ്രേക്ഷകരുടെ വാദം.

 സിനിമയിലെ ദീപികയല്ല വീട്ടിൽ

സിനിമയിലെ ദീപികയല്ല വീട്ടിൽ

സിനിമയിൽ കാണുന്ന ദീപികയല്ല വീട്ടിലുളളത്. താര ജാഡയോ താര പര്യവേഷമോ ദീപികയ്ക്കില്ല. നല്ലൊരു ഹോമേക്കറാണെന്നും രൺവർ പറ‍ഞ്ഞു. കൂടാതെ പ്രണയാനുഭവങ്ങും താരം അഭിമുഖത്തിൽ പങ്കുവെയ്ക്കുകയുണ്ടായി. ദീപികയെ കാണാനായി പല പ്രവശ്യം അടുത്തുവരെ എത്തിയിട്ടുണ്ടെന്നും എന്നാൽ കാണാൻ സാധിക്കാതെ തിരിച്ചു പോകേണ്ടി വന്നുവെന്നും രൺവീർ പറഞ്ഞു. വിവാഹ ശേഷമുള്ള നാലഉകൾ ശരിയ്ക്കും സ്വപ്നതുല്യമാണെന്നും അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X