»   » കോളേജിലെ ബാക്ക്ബെഞ്ചര്‍, ദീപിക പദുക്കോണിനെ നാണംക്കെടുത്തി കൂട്ടുകാരിയുടെ വെളിപ്പെടുത്തല്‍!!

കോളേജിലെ ബാക്ക്ബെഞ്ചര്‍, ദീപിക പദുക്കോണിനെ നാണംക്കെടുത്തി കൂട്ടുകാരിയുടെ വെളിപ്പെടുത്തല്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ഗ്ലാമര്‍ താരം ദീപിക പദുക്കോണ്‍. അടുത്തിടെയാണ് നടി ഡിജെ കുറസോവ സംവിധാനം ചെയ്ത ത്രിപ്പിള്‍ എക്‌സിന്റെ രണ്ടാം ഭാഗത്തിലൂടെ ഹോളിവുഡില്‍ എത്തിയത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍കേജ് എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിന്‍ ഡീസലിന്റെ നായികയായിരുന്നു ദീപിക.

ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന താരറാണി ദീപിക പദുക്കോണിന്റെ കോളേജ് കാലത്തെ കുറിച്ച് ആരാധകര്‍ക്ക് കാര്യമായി അറിയാന്‍ വഴിയില്ല. എന്നാല്‍ ചില രസകരമായ കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ദീപിക പദുക്കോണിന്റെ കൂട്ടുകാരി. പഠിക്കാന്‍ മടിച്ചിയായിരുന്നുവെന്നും കോളേജിലെ ബാക്ക്‌ബെഞ്ചാറായിരുന്നുവെന്നും കൂട്ടുകാരി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

മൗണ്ട് കാര്‍മല്‍ കോളേജില്‍ പഠിക്കുമ്പോള്‍

മൗണ്ട് കാര്‍മല്‍ കോളേജിലാണ് ഞങ്ങള്‍ ഒരുമിച്ച് ഒരു ക്ലാസില്‍ പഠിച്ചത്. ഒരു ആറ് മാസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് ഓം ശാന്തി ഓം എന്ന ചിത്രത്തിന് വേണ്ടി നടി ബോംബയിലേക്ക് പോയി.

ക്ലാസില്‍ വരാറില്ല

എന്റെ ഓര്‍മ്മയില്‍ ദീപിക ക്ലാസില്‍ വരാറില്ല. അഭിനയജീവിതത്തിലെ നടിയുടെ തിരക്കുകളായിരുന്നു അതിന് കാരണം. ആ സമയത്ത് ദീപിക മോഡലിങ് രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ഒത്തിരി അറ്റന്റന്‍സ് നഷ്ടമായതോടെ നടി പഠനം ഉപേക്ഷിക്കുകയായിരുന്നു.

കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ടവള്‍

വല്ലപ്പോഴുമാണ് ക്ലാസില്‍ വരാറുള്ളുവെങ്കിലും കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. ഇടയ്ക്ക് വരുമ്പോള്‍ എല്ലാവരോടും കൂടിയിരുന്നു അന്വേഷണവും കഥ പറയലും പതിവായിരുന്നു.

മേക്ക് അപ് ചെയ്യാറില്ല

മോഡലായി തിളങ്ങുന്ന സമയത്തും കോളേജില്‍ വരുന്നത് സാധരണ പോലെ തന്നെയായിരുന്നു. വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ട്രാക്ക്പാന്റും ജാക്കറ്റും ധരിച്ചാണ് എന്നും കോളേജില്‍ വരുന്നത്. മേക്ക്അപിട്ട് ഇന്ന് വരെ കണ്ടിട്ടില്ല.

നല്ല ഉയരമുണ്ട്

നല്ല ഉയരമുള്ള കൂട്ടത്തിലായിരുന്നു ദീപിക. കോളേജില്‍ ഫീസ് അടയ്ക്കാന്‍ ക്യൂ നില്‍ക്കുന്ന സമയത്ത് മുന്‍പില്‍ നില്‍ക്കുന്ന ആരെയും കാണാന്‍ കഴിയില്ല. അത്രയ്ക്കും ഉയരമുണ്ട്. ഞങ്ങള്‍ എപ്പോഴും ഇക്കാര്യം പറഞ്ഞ് അവളെ കളിയാക്കാറുണ്ടായിരുന്നു.

നല്ല പെരുമാറ്റം

ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു. അവളുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. ഇന്നുവരെ ആരും അവളുടെ പെരുമാറ്റം മോശമാണെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. പക്ഷേ ഒട്ടും പഠിക്കില്ല.

ആപിള്ളേര് പിന്നാലെ

കോളേജില്‍ ഒത്തിരി ആരാധകരുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് ഇറങ്ങുമ്പോള്‍ കോളേജ് ഗേറ്റില്‍ പൂവാലന്മാര്‍ അവളെയും കാത്ത് നില്‍ക്കുന്ന പതിവുണ്ട്.

English summary
Look Who Revealed That Deepika Padukone Used To Bunk College & Was A Backbencher!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam