പ്രിയങ്കയെ പിന്നിലാക്കി ദീപിക!!ഏഷ്യയിലെ ഏറ്റവും ഹോട്ട് താരം ദീപിക, രണ്ടാം സ്ഥാനത്ത് പ്രിയങ്ക
2017 ലെ ഏറ്റവും സെക്സിയസ്റ്റ് താരം പ്രിയങ്ക ചോപ്രയായിരുന്നു.
2018 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുളളൂ. ഈ വർഷത്തെ ഏഷ്യയിലെ സെക്സിയസ്റ്റ് വനിതയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുകോണിനെയാണ് . ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഐ വീക്ക് ലീയാണ് ഈ വർഷത്തെ ഏഷ്യയിലെ 50 സെക്സിയസ്റ്റ് നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ടിത്. ദീപികയുടെ തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയുമുണ്ട്.

ആദ്യ സ്ഥാനങ്ങളിൽ ബോളിവുഡ് സുന്ദരിമാർ നിലയുറപ്പിച്ചിട്ടുണ്ട്. 2017 ലെ ഏറ്റവും സെക്സിയസ്റ്റ് താരം പ്രിയങ്ക ചോപ്രയായിരുന്നു. താരത്തിന്റെ രണ്ടാം സ്ഥാനത്തിലേയ്ക്ക് പിന്തള്ളിയാണ് ദീപിക ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ടെലിവിഷൻ താരം നിയ ശർമയാണ് മൂന്നാം സ്ഥാനത്ത്, നാലാം സ്ഥാനത്ത് പാകിസ്ഥാനി താരം മാഹീറ ഖാനാണ്. ആറാം സ്ഥാനത്ത് ആലിയ ഭട്ടാണ്.തൊട്ടു പിന്നാലെ സോനം കപൂർ, ഹിന ഖാൻ, കത്രീന കൈഫ് എന്നിവരുണ്ട്. പുതിയ താരങ്ങളോടൊപ്പം പഴയ ബോളിവുഡ് താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 45ാം സ്ഥാനത്ത് നടി മധുരി ദീക്ഷിത്തും 30ാം സ്ഥാനത്ത് ഐശ്വര്യ റായ് യുമുണ്ട്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി 22ാം സ്ഥാനത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2018 ദീപികയ്ക്ക് മികച്ച വർഷം തന്നെയായിരുന്നു. താരത്തിന്റെ ചിത്രമായ പദ്മാവദ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. കൂടാതെ ഡിപ്രഷനെ കുറിച്ചുള്ള താരത്തിന്റെ നിലപാടുകളും പ്രതികരണങ്ങളും ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications