For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക-രൺവീർ വിവാഹം നീണ്ടു പോകാനുള്ള കാരണം രൺബീർ? ഭയം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി സുഹൃത്ത്

  |

  ബോളിവുഡും ഗോസിപ്പ് കോളങ്ങളും ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു വിവാഹമാണ് രൺവീർ കപൂറിന്റേയും ദീപിക പദുകോണിന്റേയും. ഇത്രധികം വാർത്തകളും ഗോസിപ്പുകളും ഇവരെ ചുറ്റിപ്പറ്റി പ്രചരിച്ചിട്ടും എന്തുകൊണ്ട് താരങ്ങൾ ഇവരുടെ പ്രണയവും വിവാഹവും ആരാധകരിൽ നിന്ന് മറച്ചു പിടിക്കുന്നു? പ്രേക്ഷകർ ഒന്നടങ്ങം ചോദിക്കുന്ന ചോദ്യമാണിത്. രൺവീറിന് ദീപികയോടുള്ള ഇഷ്ടം ബോളിവുഡിൽ പാട്ടാണ്. ഏതു നിമിഷം വേണമെങ്കിലും താരം വിവാഹത്തിന് തയ്യാറുമാണ്. എന്നാൽ ദീപികയാണ് വിവാഹത്തിൽ പിന്നോട്ട് നിൽക്കുന്നത്.

  രജനികാന്തിന്റെ കാല വെറുതെയുണ്ടായ ഒരു ചിത്രമല്ല!! സിനിമയുടെ പിറവി ഇങ്ങനെ...

  രൺവീറുമായിട്ടുള്ള വിവാഹത്തിന് താരം ഇപ്പോഴും മനസികമായി തയ്യാറെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിവാഹത്തിനായി ദീപിക അൽപം സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാലാണ് വിവാഹം നീണ്ടു പോകുന്നത്രേ. രൺവീറിനെ ഇഷ്ടമാണെങ്കിൽ കൂടിയും ദീപികയുടെ മനസിൽ ഭൂതകാലത്തിന്റെ ചില ഓർമപ്പെടുത്തൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

  തന്റെ മനസ് രജനി സാറിനു അറിയാമായിരുന്നു! അദ്ദേഹം ചിരിച്ചു, ആ സംഭവം വെളിപ്പെടുത്തി ഈശ്വരി റാവു

   വിവാഹത്തിനു തടസം രൺബീർ

  വിവാഹത്തിനു തടസം രൺബീർ

  രൺബീർ കപൂർ ദീപിക പ്രണയം ഒരു കാലത്ത് ബോളിവുഡിൽ ആഘോഷമായിരുന്നു. ഇവരുടെ ബന്ധം വിവാഹത്തിന്റെ വക്കോളമെത്തി നിന്നിരുന്നു. എന്നാൽ ആരാധകരേയും ബോളിവുഡിനോയും ഒന്നടങ്കം നിരാശയിലാക്കി കൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ. എന്നാൽ രൺബീറുമായിട്ടുളള ബ്രേക്ക് ആപ്പ് ദീപികയെ മാനസികമായി തന്നെ തളർത്തിയിരുന്നു. ഏറെ കഷ്ടപ്പെട്ടിട്ടാണ് ദീപിക ആ അവസ്ഥയിൽ നിന്ന് മോചിതയായത്. രൺബീർ ദീപിക ബന്ധത്തിലെ തകർച്ചയാണ് ദീപികയെ മറ്റൊരു ബന്ധത്തിൽ കമിറ്റ് ചെയ്യാൻ അനുവദിക്കാത്തത്. വീണ്ടും പ്രണയ തകർച്ച ഉണ്ടാകുമോ എന്ന് താരം ഭയപ്പെടുന്നുണ്ട്.

   വിവാഹ ശേഷം കുടുംബിനി

  വിവാഹ ശേഷം കുടുംബിനി

  ബോളിവുഡിലെ സ്റ്റാർ റോറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന താരമാണ് ദീപിക. സിനിമയെക്കാലും താരം പ്രധാന്യം നൽകിയിരുന്നത് കുടുംബത്തിനായിരുന്നു. ഒരുപാട് സ്വപ്നവുമായിട്ടായിരുന്നു രൺബീറിനെ വിവാഹം കഴിക്കാൻ താരം തയ്യാറായത്. വിവാഹ ശേഷം ഒരു സമാധനമായ കുടുംബ ജീവിതമാണ് ദീപിക ആഗ്രഹിച്ചിരുന്നത്. സിനിമ ലോകം വിട്ട് രൺബീറിന്റെ കുഞ്ഞുങ്ങളുടെ അമ്മയായി മിസിസ് രൺബീർ കപൂറാനായിരുന്നു ജീവിക്കാനായിരുന്നു താരം ആഗ്രഹിച്ചിരുന്നതെന്നും ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഡെക്കാൻ ക്രോണിക്കിനോട് പറഞ്ഞു. എന്നാൽ ഇന്ന് ആ ബന്ധമില്ല. രണ്ടു പേരും ഇരുവഴികളിലായെന്നും താരത്തിന്റെ സുഹൃത്ത് പറ‍ഞ്ഞു.

  ദീപികയുടെ മനസിൽ രൺബീർ

  ദീപികയുടെ മനസിൽ രൺബീർ

  ‌ബന്ധം വേർപിരിഞ്ഞ് രണ്ടു പേരും ഇരു വഴിയ്ക്ക് പോയെങ്കിലും ഇന്നും ഗോസിപ്പ് കോളങ്ങൾ ഇവരെ വെറുതെ വിട്ടുന്നില്ല. ഇരു താരങ്ങൾ ഇപ്പോഴും പെതുവവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇരുവരും വീണ്ടും പ്രണയത്തിലാകുമോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോഴും ഉയർന്ന് വരുന്നുണ്ട്. രൺബീർ ദീപിക ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു തമാശ. സിനിമയുടെ പ്രമോഷനിടെ ഇപ്പോഴും രൺവീറിനെ പ്രണയിക്കുന്നുണ്ടോ എന്ന് ചില മാധ്യമങ്ങൾ ദീപികയോട് ആരാഞ്ഞിരുന്നു. എന്നാൽ തീര്‍ച്ചയായും, ചില ബന്ധങ്ങള്‍ തകര്‍ന്നാലും സ്‌നേഹം നിലനില്‍ക്കും എന്നാണ് ദീപിക അന്ന് പ്രതികരിച്ചത്.

   ആലിയ ബന്ധത്തിൽ ഹാപ്പി

  ആലിയ ബന്ധത്തിൽ ഹാപ്പി

  രൺബീർ കപൂറിന്റെ പുതിയ കാമുകിയാണ് നടി ആലിയ. ആലിയയുമായുള്ള പ്രണയവാർത്ത കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ദീപികയായിരുന്നുവെത്ര. വളരെ പോസിറ്റീവായിട്ടാണ് ദീപിക ഇവരുടെ റിലേഷനെ കാണുന്നതെന്നും ഇവരുടെ സുഹൃത്ത് പിങ്ക്വില്ലയോട് പറഞ്ഞിരുന്നു. പ്രണയം പിരിഞ്ഞാൽ മുൻ കമിതാക്കൾ തമ്മിൽ മുഖത്ത് നോക്കാതെ രണ്ടു വഴിയ്ക്ക് നടക്കുന്നതാണ് സാധാരണ ഗതിയിൽ കാണുന്നത്. എന്നാൽ രൺബീർ ദീപിക ജോഡികളുടെ കാര്യത്തിൽ മുൻവിധി പോലെയല്ല കാര്യങ്ങൾ നടക്കുന്നത്. താരങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. ഇത്തരത്തിലുള്ള ബന്ധങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമായിരിക്കുമെന്നും സുഹൃത്തു പറഞ്ഞു.

  നല്ല സുഹൃത്തുക്കൾ

  നല്ല സുഹൃത്തുക്കൾ

  ആദ്യം മുതലേ ആലിയ - രൺബീർ ബന്ധം ദീപികയ്ക്ക് അറിയാമായിരുന്നു. പുതിയ പ്രണയ ബന്ധത്തെ കുറിച്ച് രൺബീർ ആദ്യം പറഞ്ഞത് ദീപികയോടായിരുന്നുവത്രേ. ഇവരു അടുത്ത സുഹൃത്താണ് ഈ വിവരം പിങ്ക്വില്ല വെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്. പ്രണയം വേർപിരിഞ്ഞുവെങ്കിലും രൺബീറും ദീപികയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇവർ തമ്മിൽ ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും സുഹൃത്ത് പറഞ്ഞു. ഇരുവരും തങ്ങളുടെ രഹസ്യങ്ങൾ തമ്മിൽ ഷെയർ ചെയ്യാറുണ്ടെന്നും സുഹൃത്ത് കൂട്ടച്ചേർത്തു

  English summary
  'Deepika Padukone was ready to be Mrs Ranbir Kapoor': Insider reveals why wedding with Ranveer Singh is getting delayed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X