രൺബീർ കത്രീനയ്ക്കൊപ്പം ജീവിക്കുമ്പോഴും അടുപ്പം കാണിച്ച് ദീപിക; പ്രശ്നങ്ങൾക്ക് കാരണമായത് നടിയോ?

രൺബീർ കപൂറും ദീപിക പദുോകണും തമ്മിലുണ്ടായ പ്രണയവും ബ്രേക്കപ്പും ബോളിവുഡിൽ ഏറെ ചർച്ചയായതാണ്. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡിയായ രൺബീറും ദീപികയും ജീവിതത്തിൽ ഒന്നര വർഷക്കാലത്തോളം ഡേറ്റിം​ഗിലായിരുന്നു. രണ്ട് പേരുടെയും കരിയറിലെ തുടക്ക കാലമായിരുന്നു. താനേറെ വിശ്വാസമർപ്പിച്ച ബന്ധമായിരുന്നു ഇതെന്ന് ദീപിക പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്. താനുമായുള്ള ബന്ധം ഉപേക്ഷിച്ച് രൺബീർ നടി കത്രീന കൈഫുമായി അടുത്തപ്പോൾ ദീപികയെ ഇതേറെ ബാധിച്ചു.

അന്ന് രൺബീറിനെ പരസ്യമായി നടി വിമർശിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ വീണ്ടും സൗഹൃദത്തിലായി. ബ്രേക്ക് അപ്പിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളാണ് തമാശ, യഹ് ജവാനി ഹെ ദിവാനി എന്നിവ. ഇരുവരു‌ടെയും ഓൺസ്ക്രീൻ കെമിസ്ട്രി അന്ന് ഏവരും എടുത്ത് പറഞ്ഞു. ഈ രണ്ട് സിനിമകളിൽ അഭിനയിക്കുമ്പോൾ കത്രീന കൈഫുമായി പ്രണയത്തിലാണ്. ദീപിക രൺവീർ സിം​ഗുമായും പ്രണയത്തിലാണ്.

Deepika Padukone

തമാശ എന്ന സിനിമയുടെ പ്രൊമോഷണൽ ഇവന്റുകളിൽ ദീപികയെത്തിയപ്പോൾ നടിയുടെ പെരുമാറ്റത്തിലെ മാറ്റം ആരാധകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താരങ്ങളുടെ വീ‍ഡിയോ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നുണ്ട്. രൺബീറിനോട് അമിതമായി ദീപിക അടുപ്പം കാണിക്കുന്നെന്നാണ് വീഡിയോക്ക് വന്ന കമന്റുകളിൽ ഭൂരിഭാ​ഗവും. സ്വന്തം പങ്കാളി രൺവീർ സിം​ഗിനൊപ്പം ഇത്ര സന്തോഷത്തോടെ ദീപികയെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും വിമർശകർ കുറ്റപ്പെടുത്തി.

രൺബീറിന്റെ കൈയിൽ നടി ചുംബിക്കുന്നതും കവിളിൽ പിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. രൺബീറിന്റെ കാമുകി കത്രീന കൈഫിനെ ഈ പ്രവൃത്തി അലോസരപ്പെടുത്തിയിരിക്കാമെന്നും കമന്റുകൾ വന്നു. 2015 ലാണ് തമാശ റിലീസ് ചെയ്യുന്നത്. 2016 ൽ കത്രീനയും രൺബീർ കപൂറും രണ്ട് വഴിക്ക് പിരിഞ്ഞു. ദീപികയുടെ സ്വയം മറന്നുള്ള പ്രവൃത്തുകൾ ഏതെ കാമുകിയെയും അലോസരപ്പെടുത്തുന്നതാണെന്ന് വിമർശകർ പറയുന്നു.

Deepika Padukone

തന്നെ വഞ്ചിച്ച് പോയ ഒരാളോട് വീണ്ടും സൗഹൃദത്തിലാകാൻ എങ്ങനെ ദീപികയ്ക്ക് കഴിയുന്നെന്നും ചോ​ദ്യങ്ങൾ വരുന്നുണ്ട്. ബ്രേക്കപ്പിന് ശേഷം കത്രീന കൈഫ് രൺബീർ കപൂറുമായി സൗഹൃദം തുടരാനോ നടനെ പുകഴ്ത്തി സംസാരിക്കാനോ തയ്യാറായിട്ടില്ല. പകരം ഭർത്താവ് വിക്കി കൗശലിനോടൊപ്പമുള്ള ജീവിതത്തിലേക്ക് കത്രീന ശ്രദ്ധ നൽകുന്നത്. എന്നാൽ ദീപികയ്ക്ക് രൺബീറിനെ പൂർണമായും മറക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് കമന്റുകളുണ്ട്.

ഈ വാദത്തിന് തെളിവായി ഒന്നിലേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. അടുത്തിടെ രൺവീർ സിം​ഗിനൊപ്പമുള്ള ഡേറ്റിം​ഗ് ലൈഫിനെക്കുറിച്ച് ദീപിക തുറന്ന് സംസാരിച്ചതും വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. രൺവീറുമായി ഡേറ്റിം​ഗ് തുടങ്ങിയ കാലത്ത് ഓപ്പൺ റിലേഷൻഷിപ്പിലായിരുന്നെന്നും മറ്റ് പലരെയും ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദീപിക തുറന്ന് പറഞ്ഞു.

അതേസമയം അപ്പോഴും തന്റെ മനസിൽ രൺവീർ സിം​ഗ് മാത്രമായിരുന്നെന്നും നടി കൂട്ടിച്ചേർത്തു. 2018 ലാണ് ദീപികയും രൺവീർ സിം​ഗും വിവാഹിതരാകുന്നത്. 2022 ലാണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. രാഹ​ എന്ന മകളും ദമ്പതികൾക്ക് പിറന്നു. അനിമൽ ആണ് രൺബീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ ഹിറ്റായ സിനിമ സിന്ദീപ് വാം​ഗ റെഡ്ഡിയാണ് സംവിധാനം ചെയ്തത്. ദീപികയുടെ പുതിയ ചിത്രം ഫൈറ്റർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

Read more about: deepika padukone ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X