»   » ഷാരൂഖിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല; ദീപിക പദുക്കോണ്‍

ഷാരൂഖിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല; ദീപിക പദുക്കോണ്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഷാരൂഖിനെതിരേ ദീപിക പദുക്കോണ്‍ ട്വിറ്ററില്‍ വെല്ലുവിളി ഉയര്‍ത്തിയതായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വ്യാജ വാര്‍ത്തയ്ക്ക് പ്രതികരണവുമായി ദീപിക പദുക്കോണ്‍. ഈ വാര്‍ത്ത വ്യാജമാണെന്നും ഷാരുഖും താനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നു തന്നെയില്ലന്നും ദീപിക വ്യക്തമാക്കി.

ഷാരൂഖിന്റെ ചിത്രം റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ദീപിക നായികയായി എത്തുന്ന ബജിറാവു മസ്താനി എന്ന ചിത്രവും റീലീസ് ചെയ്യാനായി അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ ദീപിക പദുക്കോണ്‍ ഷാരൂഖിനെതിരേ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് ഷാരൂഖിനെ കൂടുതല്‍ അസ്വസ്ഥനാക്കി എന്നുമായിരുന്നു വാര്‍ത്തകള്‍.

deepika-shahrukh

ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൊണ്ട് വന്നത് ഷാരൂഖ് ഖാനാണ്. അതുക്കൊണ്ട് തന്നെ ഷാരൂഖിനെതിരുള്ള ദീപികയുടെ ഈ നിലാപാട് ഒട്ടും ശരിയായില്ല എന്നായിരുന്നു പരക്കേയുള്ള സംസാരം. എന്നാല്‍ തന്റെ സിനിമയും ട്വിറ്ററിലെ ഒരു ഹാഷ് ടാഗും ഉള്‍പ്പെടുത്തി വിവാദം ഉണ്ടായതില്‍ തനിക്ക് അദുഭുതം തോന്നുന്നുവെന്നും ദീപിക പറയുന്നു.

മാനസിക ആരോഗ്യ രംഗത്ത് താന്‍ ആരംഭിക്കുന്ന സംഘടനെയെ അനുമോദിച്ചുക്കൊണ്ട് ഷാരൂഖ് തന്നെ ഈ അടുത്ത് ട്വീറ്റ് ചെയ്തിരുന്നുവെന്നും ദീപിക പറഞ്ഞു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ പ്രത്യേകതയുള്ളതാണ്. ഷാരൂഖ് തന്നെ വളരെയധികം പിന്തുണയ്ക്കാറുണ്ടെന്നും ദീപിക കൂട്ടി ചേര്‍ത്തു.

English summary
Actress Deepika Padukone says there are no issues between her and superstar Shah Rukh Khan and says he was the first to congratulate her for setting up her foundation.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam