ദീപിക ഇനി ചരിത്ര വനിതയല്ല! സൂപ്പര്‍ഹീറോയാണ്! വരുന്നു ബോളിവുഡിലെ എറ്റവും ചിലവേറിയ ചിത്രം
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ദീപികാ പദുകോണ്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്താണ് ദീപിക ആരാധകരുടെ ഇഷ്ടനടിയായി മാറിയത്. ഷാരൂഖ് ഖാനൊപ്പമുളള ഓം ശാന്തി ഓമായിരുന്നു ദീപികയുടെ ആദ്യ ചിത്രം. തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ താരമൂല്യം ഉയര്‍ന്ന നടി കൂടിയാണ് ദിപിക.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് എന്ന ചിത്രമായിരുന്നു ദീപികയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. പദ്മാവതിന് ശേഷമുളള ദീപികാ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ദീപികയുടെ പുതിയ ചിത്രത്തെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ദീപിക അഭിനയിച്ചിരുന്നു.ഷാരൂഖ് ഖാനൊപ്പമുളള ആദ്യ ചിത്രം ഹിറ്റായതോടെയാണ് ദീപികയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ബോളിവുഡില്‍ ലഭിച്ചിരുന്നത്. ബോളിവുഡിന്റെ താരറാണിമാരില്‍ ഒരാളായാണ് ദിപിക അറിയപ്പെടുന്നത്. സൗന്ദര്യത്തിനൊപ്പം മികച്ച അഭിനയവും കൂടി ചേര്‍ന്നപ്പോഴാണ് നടിക്ക് ആരാധകര്‍ക്ക് കൂടിയത്. എത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവ് കൊണ്ട് ദീപിക മികവുറ്റതാക്കാറുണ്ട്.ആദ്യ ചിത്രമായ ഓം ശാന്തി ഓമിലെ പ്രകടനം ദീപികയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു

സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി
ഷാരൂഖിനെ കൂടാതെ അക്ഷയ്കുമാര്‍, രണ്‍ബീര്‍ കപൂര്‍,രണ്‍വീര്‍ സിംഗ്,സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുടെ നായികയായും ദീപിക അഭിനയിച്ചിരുന്നു. രണ്‍ബീര്‍ കപൂറിനൊപ്പമുളള യേ ജവാനി ഹേ ദിവാനി എന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രം റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായാണ് പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്നും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ദീപികയുടെതായി പുറത്തിറങ്ങിയിരുന്നു. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയപ്രാധാന്യമുള വേഷങ്ങളിലും അഭിനയിച്ചതോടെയാണ് ദീപിക ബോളിവുഡില്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഹോളിവുഡിലും അഭിനയിച്ചു
ബോളിവുഡിന് പുറമെ ഹോളിവുഡ് സിനിമയിലും ദീപിക അഭിനയിച്ചിരുന്നു. വീന്‍ ഡീസല്‍ നായകനായി എത്തിയ ട്രിപ്പിള്‍ എക്‌സ് എന്ന ചിത്രത്തിലാണ് ദീപിക നായികയായി അഭിനയിച്ചിരുന്നത്. ആക്ഷന്‍ ചിത്രമായ ട്രിപ്പിള്‍ എക്‌സില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. വിദേശത്തെന്ന പോലെ ഇന്ത്യയിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

പദ്മാവത്
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് എന്ന ചിത്രമായിരുന്നു ദീപികയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ പദ്മാവത് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായൊരു ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ത്രീഡി ഫോര്‍മാറ്റിലായിരുന്നു പദ്മാവത് സംവിധായകന്‍ അണിയിച്ചൊരുക്കിയിരുന്നത്. ദീപികയുടെയും രണ്‍വീറിന്റെയും പ്രകടനത്തെയായിരുന്നു സിനിമാ പ്രേമികള്‍ ഒന്നടങ്കം വാനോളം പുകഴ്ത്തിയിരുന്നത്. ബജ്രാവോ മസ്താനിയും രാംലീലയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സഞ്ജയ് ലീലാ ബന്‍സാലിയുടെ മറ്റൊരു വ്യത്യസ്ഥ ചിത്രമായിരുന്നു പദ്മാവത്.

സൂപ്പര്‍ഹീറോയായി ദീപിക
പദ്മാവതിന് ശേഷം ദീപികയുടെ അടുത്ത ചിത്രമെതാണെന്ന് ആരാധകരും സിനിമാ പ്രേമികളും ആകാംക്ഷകളോടെ കാത്തിരിക്കുന്നൊരു കാര്യമാണ്. ഇപ്പോഴിതാ ദീപികയുടെ പുതിയ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. പുതിയ സിനിമയില്‍ സൂപ്പര്‍ഹീറോയായിട്ടാണ് ദീപിക എത്തുന്നത്. 300കോടി മുതല്‍ക്കുളള ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് അറിയുന്നത്. ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട് അഭിനയിച്ച വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമിതെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക


Click it and Unblock the Notifications