നിങ്ങൾക്ക് ക്ഷീണം തോന്നാറില്ലേ| ഫോട്ടോഗ്രാഫർമാരോട് കുശലം പറഞ്ഞ് നടി, വീഡിയോ വൈറൽ
താരങ്ങൾ എവിടെ തിരിഞ്ഞാലും ക്യാമറ കണ്ണുകളുമായി ഒരു സംഘം പേർ ചുറ്റും കൂടാറുണ്ട് . ബോളിവുഡ് താരങ്ങൾക്ക് പിന്നാലെയാണ് സ്ഥിരം ക്യാമറ കണ്ണുകൾ പായാറുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപിക പദുകോണിന്റെ രസകരമായ വീഡിയോയാണ്. വിമാനത്താവളത്തിൽ കാത്തു നിന്ന് ഫേട്ടോഗ്രാഫർമാരോടാണ് താരത്തിന്റ കുശലാന്വേഷണം.

എയർ പോർട്ടിൽ നിന്ന് പുറത്തു വരുന്ന ദീപികയെ കാത്ത് ഒരു സംഘം ഫോട്ടോഗ്രാഫർമാർ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. നിങ്ങൾക്ക് ഒരിക്കലും ക്ഷീണ തോന്നാറില്ലേ എന്ന് ചോദിച്ചു കൊണ്ടാണ് നടി ഇവരുടെ മുന്നിൽ നിന്ന് പോകുന്നത്. ദീപികയുടെ ഈ കുശലാന്വേഷണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ചുരിദാറായിരുന്നു താരത്തിന്റെ വേഷം.
പലപ്പോഴും എയർപ്പോർട്ടിൽ കാത്ത് നിൽക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് മുഖം കൊടുക്കാതെ താരങ്ങൾ കടന്നു പോകാറുണ്ട്. മറ്റു ചിലർ ക്ഷോഭിക്കുന്ന കാഴ്ചകളും കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് ദീപിക. തന്നെ കാത്തു നിൽക്കുന്ന മാധ്യമപ്രവർത്തകരോട് മാന്യമായ രീതിയിലാണ് താരം പെരുമാറുന്നത്. ഇത്തരത്തിലുളള വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്.


Click it and Unblock the Notifications