ജിമ്മിൽ പുഷപ്പിനിടെ കൈ കുത്തി വീണ് ദീപിക!! ആശങ്ക പങ്കുവെച്ച് ആരാധകർ...
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദീപിക പദുകോൺ ബോളിവുഡിലെ മുൻനിര താരറാണിമാരുടെ കൂട്ടിത്തിൽ സ്ഥാനം പിടിക്കാൻ ദീപികയ്ക്ക് അത്ര സമയം ആവശ്യമായിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സില് സ്ഥാനം കണ്ടെത്താനായി. ബോളിവുഡിൽ എല്ലാ തരങ്ങൾക്കും ളഭിക്കുന്ന ഭാഗ്യമായിരുന്നില്ല ഇത്.

അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ഫിറ്റ്നസിന്റെ കാര്യത്തിലും ഒരു വിട്ട് വീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ് ദീപിക. ജിമ്മിലെ ചിത്രങ്ങളും വീഡിയോയും താരം ഇടയ്ക്കിടെ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഈ ഫിറ്റ്നസ് വീഡിയോകളും ചിത്രങ്ങളും ജനങ്ങൾക്ക് പല അവസരങ്ങളിലും പ്രചോദനമാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ജിമം ചിത്രങ്ങളാണ്.
ജിമ്മിൽ പുഷപ്പ് എടുക്കുന്നതിനിടെ തറയിൽ വീണു പോയെന്നും പിന്നെ കൈ കുത്തി മാത്രമാണ് എഴുന്നേൽക്കാൻ സാധിച്ചതെന്നും ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ചു. എന്നാൽ ഇത് ആരാധകരുടെ മനസ്സിൽ അവലാതി സൃഷ്ടിച്ചിട്ടുണ്ട്. വീഴ്ചയിൽ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇത് കാൻ ചലച്ചിത്ര മേളയിൽ താരത്തിന്റെ വരവിനെ ബാധിക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉയർന്നു വന്നിരുന്നു. പ്രേക്ഷകർ തങ്ങൾക്കുള്ള ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് ഉയർന്നു വരുന്നത്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയുടെ ബ്രാൻഡ് അംബാസിഡറാണ് ദീപിക. ഐശ്വര്യ റായി, സോനം കപൂര്‍ എന്നിവരും ഇക്കുറി അംബാസിഡര്‍മാരായി മേളയ്‌ക്കെത്തുന്നുണ്ട്.


Click it and Unblock the Notifications