ബെഡില്‍ ഭര്‍ത്താവ് കിടന്ന വശത്ത് കിടന്നാലാണ് ഏറ്റവും നല്ല ഉറക്കം! ആ രഹസ്യം വെളിപ്പെടുത്തി ദീപിക പദുക്കോണ്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൂടെ കടന്ന് പോവുകയാണ്. നവംബര്‍ 14 ന് ഇരുവരും അവരുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനെക്കാളും വ്യത്യസ്തമായി ഇത്തവണ മാതാപിതാക്കളായ സന്തോഷത്തിലാണ് ദമ്പതിമാര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്.

വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ഭാര്യക്ക് ആശംസകള്‍ നേര്‍ന്നാണ് രണ്‍വീര്‍ എത്തിയത്. ദീപികയുടെ പല പോസിലുള്ള ചിത്രങ്ങളും ഇതിനൊപ്പം നടന്‍ പങ്കുവച്ചു. ഇതിന് പിന്നാലെ രസകരമായ ഒരു വീഡിയോയും ആയിട്ടാണ് ദീപിക എത്തിയത്. തന്റെ മികച്ച ഉറക്കത്തിന്റെ രഹസ്യം എന്താണെന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടി വെളിപ്പെടുത്തിയത്.

deepika-padukone

കട്ടിലിന്റെ മറുവശത്തേക്ക് പുതപ്പ് മൂടി പുതച്ച് ഒരാള്‍ ഇഴഞ്ഞ് നീങ്ങുകയും എന്നിട്ട് മൂലയ്ക്ക് കിടക്കുന്നതുമായൊരു റീല്‍ വീഡിയോ ആണ് ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് നടി കൊടുത്ത ക്യാപ്ഷനിലാണ് ഭര്‍ത്താവിന്റെ ചൂടും മണവും തട്ടി കിടക്കുന്നതിലെ സന്തോഷം എന്താണെന്ന് പറഞ്ഞിരിക്കുന്നത്.

''എക്കാലത്തെയും മികച്ച ഉറക്കം ലഭിക്കാന്‍ ഭര്‍ത്താവ് ജോലിക്ക് പോയ ഉടന്‍ തന്നെ ഞാന്‍ കട്ടിലില്‍ അദ്ദേഹം കിടന്ന വശത്തേക്ക് ഇഴയും. കാരണം അവിടെ അദ്ദേഹത്തിന്റെ ചൂടും മണവും ഉള്ളതിനാല്‍ കൂടുതല്‍ സുഖകരവും ... ഹാപ്പി ആനിവേഴ്സറി രണ്‍വീര്‍ സിംഗ്'' എന്നുമാണ് ഭര്‍ത്താവിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് നടി പറഞ്ഞത്.

ശരിക്കും ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ അടുപ്പമുള്ളതാക്കുന്ന കാര്യമാണ് നടി പങ്കുവെച്ചതെന്നാണ് ആരാധകരും പറയുന്നത്. മുന്‍പൊക്കെ ഇരുവരും ഒരുമിച്ചുള്ള യാത്രകളിലെ ചിത്രങ്ങളും വീഡിയോസുമാണ് ദീപിക പങ്കുവെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. താരങ്ങള്‍ കുടുംബ ജീവിതത്തിലെ ഏറ്റവും ആഴത്തിലേക്ക് എത്തിയതിന്റെ സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.

deepika-padukone

'എല്ലാ ദിവസവും ഭാര്യയെ അഭിനന്ദിക്കുന്ന ദിവസമാണ്, എന്നാല്‍ ഇന്നൊരു പ്രധാന ദിവസമാണ്' എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ ഭാര്യയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച് എത്തിയത്.

2013 ലാണ് രണ്‍വീറും ദീപികയും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസ്ലീല: രാം-ലീലയുടെ സെറ്റില്‍ വെച്ചാണ് താരങ്ങളുടെ പ്രണയം തുടങ്ങിയത്. ഏറെ കാലം ഇരുവരും ഈ ബന്ധം രഹസ്യമായി സൂക്ഷിച്ചു. പിന്നീട് 2018 നവംബര്‍ 14 ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

വിവാഹ ജീവിതം അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ദമ്പതിമാര്‍ക്കിടയിലേക്ക് പുതിയൊരു അതിഥി വരുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ക്ക് ദുഅ പദുക്കോണ്‍ സിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്.

More from Filmibeat

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X