ദീപിക പദുക്കോണിന്റെ പാന്റ് സിമ്പിളാണ്! പക്ഷേ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!
ബോളിവുഡിന്റെ സ്വപ്‌നസുന്ദരിയാണ് ദീപിക പദുക്കോണ്‍.സിനിമകള്‍ അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന താരസുന്ദരിയുടെ ഒടുവിലായി പുറത്തിറങ്ങിയ പദ്മാവത് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്.ദീപികയുടെ കരിയറില്‍ എക്കാലത്തും ഓര്‍മിക്കപെടുന്ന ചിത്രം കൂടിയായിരുന്നു പദ്മാവത്.ബോളിവുഡ് രംഗത്തെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചിരുന്നു.

അഭിനയത്തില്‍ മാത്രമല്ല,ഫാഷനിലും ദീപിക പദുക്കോണ്‍ മറ്റു താരങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ്. ദീപിക അണിഞ്ഞ വസ്ത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ലണ്ടനിലെ മാഡം മുംതാസ് ടുസാഡ്‌സ് മ്യീസിയത്തില്‍ സന്ദര്‍ശനം നടത്തിയ താരത്തിന്റെ പാന്റ് ആണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്.വെള്ള ഷര്‍ട്ടിനൊപ്പമാണ് ദീപിക ഈ പാന്റ് ധരിച്ചിരിക്കുന്നത്. കണ്ടാല്‍ സിമ്പിള്‍ ആണെന്ന് തോന്നുന്ന ഈ പാന്റിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 1,344 യുഎസ് ഡോളറാണ് പാന്റിന്റെ വില.അതായത് ഏകദേശം 1ലക്ഷം രൂപ.ഷലീന നതാനി എന്ന ഡിസൈനറാണ് ദീപികയുടെ ഇത്രയും വിലയുള്ള ലെതര്‍ പാന്റ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
രണ്‍വീര്‍ സിംഗുമായുള്ള ദീപിക പദുക്കോണിന്റെ വിവാഹത്തിനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.ഇരുവരുടെയും വിവാഹവുമായി ബന്ധപെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. തന്റെ വിവാഹത്തിന് കത്രീന കയ്ഫിനെ ക്ഷണിക്കില്ല എന്ന് ഒരു പരുപാടിക്കിടെ ദീപിക വെളിപെടുത്തിയിരുന്നു. വിവാഹത്തിനു മുന്‍പ് രണ്‍വീറിനും കുടുംബത്തിനുമൊപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയായിരുന്നു ഇരുവരുടെയും പ്രണയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്.എന്നാല്‍ 2016ലാണ് താരങ്ങള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം തുറന്നുപറഞ്ഞത്. കോലി- അനുഷ്‌ക ശര്‍മ വിവാഹത്തിനുശേഷം ബോളിവുഡില്‍ നിന്നുമുള്ള ഈ താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications