വര്‍ഷങ്ങള്‍ക്കു ശേഷം രണ്‍ബീറിനൊപ്പം റാംപിലെത്തി ദീപിക: ആഘോഷമാക്കി ആരാധകര്‍! കാണാം
ബോളിവുഡിലെ ആരാധകരുടെ ഇഷ്ടതാരങ്ങളാണ് രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. ഇവര്‍ ഒന്നിച്ച യേ ജവാനി ഹേ ദിവാനി എന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രം റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായാണ് പുറത്തിറങ്ങിയിരുന്നത്. കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തില്‍ കബീര്‍ എന്ന കഥാപാത്രമായി രണ്‍ബീര്‍ എത്തിയപ്പോള്‍ നൈന തല്‍വാര്‍ എന്ന കഥാപാത്രമായാണ് ദീപിക എത്തിയിരുന്നത്. പ്രീതം ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

ബച്ച്നാ എ ഹസീനോ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചിരുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ബിപാഷ ബസുവും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇംത്യാസ് അലി സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുക്കെട്ട് ഒടുവില്‍ അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും രണ്‍ബീറിന്റെയും ദീപികയുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഇരുവരും പെട്ടെന്നായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വേര്‍പിരിഞ്ഞത്.
പ്രണയ പരാജയത്തിനു ശേഷം ചടങ്ങുകളിലൊന്നും ഇവര്‍ ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ ദിവസം ഇവര്‍ ഒന്നിച്ചൊരു റാംപില്‍ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയൊരുക്കിയ ഫാഷന്‍ ഷോയിലാണ് രണ്‍ബീറും ദീപികയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരുമിച്ചെത്തിയത്. ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്വാന്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്.ഫാഷന്‍ ഷോയില്‍ രാജകീയ വേഷമണിഞ്ഞാണ് രണ്‍ബീറും ദീപികയും എത്തിയിരുന്നത്. ഇരു താരങ്ങളുടെയും ഒത്തുച്ചേരല്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications