ബോളിവുഡിലെ മീടു വിവാദം! വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ദീപികയും രണ്‍വീറും! കാണൂ

By Midhun Raj

സിനിമാരംഗത്തുനിന്നും നേരിട്ട ലൈംഗികാരോപണങ്ങള്‍ തുറന്നുപറഞ്ഞ് അടുത്തിടെ നിരവധി നടിമാരായിരുന്നു രംഗത്തെത്തിയിരുന്നത്. മീടു മൂവ്‌മെന്റ് വന്ന ശേഷമായിരുന്നു അധിക പേരും വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. അടുത്തിടെ നടി തനുശീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നത്. നടന്‍ നാനാ പടേക്കറിനെതിരെയായിരുന്നു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് തനുശ്രീ എത്തിയിരുന്നത്.

തനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. നടിയെ അനൂകൂലിച്ചും പ്രതികൂലിച്ചും സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഓരോരുത്തരും വ്യത്യസ്ത നിലപാടുകളായിരുന്നു ഈ വിഷയത്തില്‍ അറിയിച്ചിരുന്നത്. ബോളിവുഡില്‍ മീടു വിവാദം കത്തുന്ന സാഹചര്യത്തില്‍ രണ്‍വീര്‍ സിംഗും ദീപിക പദുകോണും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ശ്രദ്ധേയമായ പ്രസ്താവനകളായിരുന്നു ഇരുവരും നടത്തിയിരുന്നത്.

ദീപിക പറഞ്ഞത്

ദീപിക പറഞ്ഞത്

മീടു എന്നത് തന്നെ സംബന്ധിച്ച് ജെന്‍ഡര്‍ ഇഷ്യൂ അല്ലെന്നും തെറ്റിനു നേരെ ഉയരേണ്ട ശരിയുടെ ശബ്ദമാണെന്നും ദീപിക പറയുന്നു. 16ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ദീപിക ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. രണ്‍വീര്‍ സിംഗിനൊപ്പമായിരുന്നു പരിപാടിയില്‍ ദീപിക പങ്കെടുക്കാന്‍ എത്തിയിരുന്നത്. ആരെങ്കിലും അത്തരത്തിലുളള വിവേചനമോ ലൈംഗിക അതിക്രമമോ നേരിട്ടുണ്ടെങ്കില്‍ അവരെ നമ്മള്‍ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ഒരു സ്ത്രീയും പുരുഷനുമായുളള പ്രശ്‌നം എന്ന രീതിയിലോ ജെന്‍ഡര്‍ നോക്കിയോ അതിനെ കൈകാര്യം ചെയ്യരുതെന്നും ദീപിക പറയുന്നു.

രണ്‍വീര്‍ പറഞ്ഞത്

രണ്‍വീര്‍ പറഞ്ഞത്

നമ്മളെ അസ്വസ്ഥരാക്കുന്ന അനുഭവങ്ങളെക്കുറിച്ച് പരസ്യമായി പറയാന്‍ ധൈര്യം വേണമെന്നും അതുകൊണ്ട് തന്നെ തുറന്നുപറയുന്നവരെ നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും രണ്‍വീര്‍ സിംഗ് പറയുന്നു. ഒരു തരത്തിലുളള പീഡനവും അംഗീകരിക്കാനാവുന്നതല്ല. അത് തെറ്റാണ് . തൊഴിലിടങ്ങളിലോ തെരുവിലോ വീട്ടിലോ എവിടെ വെച്ചാണെങ്കിലും പീഡനം തെറ്റു തന്നെ. ദൗര്‍ഭാഗ്യവശാല്‍ അത്തരം ധാരാളം സംഭവങ്ങളാണ് ഇന്നുണ്ടാകുന്നത്.അതിനാല്‍ തുറന്നുപറയുന്നവരെ നമ്മള്‍ ഒറ്റപ്പെടുത്തരുത്, രണ്‍വീര്‍ സിംഗ് പറഞ്ഞു.

മീടു വിവാദം

മീടു വിവാദം

2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായും നടി പറഞ്ഞിരുന്നു,

തുടര്‍ന്നുണ്ടായത്

തുടര്‍ന്നുണ്ടായത്

തനുശ്രീയുടെ വെളിപ്പെടുത്തലിനു ശേഷം തെറ്റായ ആരോപണങ്ങളാണ് നടി നടത്തിയതെന്ന് നാന പടേക്കറും വിവേക് അഗ്നിഹോത്രിയും പറഞ്ഞിരുന്നു. സെറ്റില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് എങ്ങനെയാണ് താന്‍ അധിക്ഷേക്കുന്നതെന്നും നടന്‍ പറഞ്ഞിരുന്നു. വിവേക് അഗ്നിഹോത്രിയും നടിയുടെ വെളിപ്പെടുത്തലുകള്‍ ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. നടിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചായിരുന്നു ഇരുവരും തനുശ്രീയ്‌ക്കെതിരെ രോഷം തീര്‍ത്തിരുന്നത്‌

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം സണ്ണി ലിയോണും വെളിപ്പെടുത്തിയിരുന്നു. തനുശ്രീയുടെ വെളിപ്പടുത്തലിനു പിന്നാലെയായിരുന്നു സണ്ണിയും തുറന്നുപറച്ചിലുമായി എത്തിയിരുന്നത്. 18ാമത്തെ വയസിനിടയില്‍ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്ന് ധൈര്യത്തോടെ അദ്ദേഹത്തെ നേരിട്ടുവന്നുമാണ് സണ്ണി പറഞ്ഞത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് സണ്ണി പറഞ്ഞില്ലായിരുന്നു. അയാളുമായി ഒരു നിയമയുദ്ധത്തിനു താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താഞ്ഞത് എന്നായിരുന്നു സണ്ണി പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X