ദീപികയ്ക്ക് അച്ഛനില്‍ നിന്നും ഒകെ സിഗ്നല്‍ കിട്ടി; ഇനി രണ്‍വീര്‍ സിങിനെ കെട്ടാം..
ഈയിടെ മുകേഷ് അംബാനി ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും പരസ്പരം കൈകോര്‍ത്താണെത്തിയിരുന്നത്.
ബോളിവുഡ് താരങ്ങളുടെ പ്രണയങ്ങളില്‍ ചിലതുമാത്രമാണ് വിവാഹത്തില്‍ കലാശിക്കാറുളളത്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട പ്രണയത്തിനൊടുവില്‍ ഒരു ദിവസം വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് പൊതുവേകേള്‍ക്കാറ്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പിനേക്കാള്‍ താരങ്ങള്‍ തമ്മിലുളള പൊരുത്തക്കേടുകളാണ് ഇതിനു കാരണമാവാറുളളത്.
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണു രണ്‍വീര്‍ സിങും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും ഇതിനകം ബി ടൗണിലെ ചര്‍ച്ചാ വിഷയമായിരുന്നു. പൊതു പരിപാടികളിലും ഇരുവരും ഒരുമിച്ചായിരുന്നു പ്രത്യക്ഷപ്പെടാറ്. ഈയിടെ മുകേഷ് അംബാനി ഒരുക്കിയ പാര്‍ട്ടിയില്‍ ഇരുവരും പരസ്പരം കൈകോര്‍ത്താണെത്തിയിരുന്നത്.

രണ്‍വീര്‍ മെന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം സ്വീകരിക്കാന്‍ ദുബായിലെത്തിയപ്പോള്‍ കൂടെ ദീപികയും ഉണ്ടായിരുന്നു. സ്‌റ്റേജിലേക്ക് കയറുന്നതിന് മുമ്പായി രണ്‍വീര്‍ ദീപികയെ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു.കാര്യങ്ങള്‍ ഇത്രത്തോളമെത്തിയ സ്ഥിതിക്കായിരിക്കണം ദീപികയുടെ പിതാവും മുന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുകോണിനോട് ഇവരുടെ വിവാഹത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്
അവര്‍ രണ്ടു പേരും പായപൂര്‍ത്തിയായവരാണ്. എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി ബോദ്ധ്യമുള്ളവര്‍. പിതാവ് എന്ന നിലയില്‍ ദീപികയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ സകല സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. ഈ കാര്യത്തിലും അവള്‍ക്ക് ഇഷ്ടമുളളത് ചെയ്തുകൊള്ളട്ടെയെന്നായിരുന്നു പ്രകാശ് പദുകോണിന്റെ മറുപടി


Click it and Unblock the Notifications











