ദീപക പിറന്നാളാഘോഷിച്ചത് ന്യൂയോര്‍ക്കില്‍
ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങും ദീപിക പദുകോണും തമ്മില്‍ പ്രണയത്തിലാണോ. ആണെന്നുള്ള സംശയത്തിലാണ് ബോളിവുഡ്, എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുപേരും ഇതേവരെ ഒരുകാര്യവും വിട്ടുപറഞ്ഞിട്ടില്ല. ഇപ്പോള്‍ ബോളിവുഡ് പാപ്പരാസികള്‍ കാര്യമായി പിന്തുടരുന്ന താരജോഡികളാണ് ദീപികയും രണ്‍ബീറും. ഇതൊന്നും ഇവര്‍ രണ്ടുപേരും കാര്യമാക്കാറില്ല.
ഇപ്പോഴിതാ രണ്ടുപേരും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ യാത്രപോയതിന്റെയും ആഘോഷം നടത്തിയതിന്റെ വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയെ. ദീപികയുടെ ഇരുപത്തിയെട്ടാം പിറന്നാളാഘോഷത്തിന് വേണ്ടിയാണ് രണ്ടുപേരുംകൂടി ന്യൂയോര്‍ക്കിന് പോയതെന്നാണ് കേള്‍ക്കുന്നത്.
നേരത്തേ ദീപിക പുതുവത്സരാഘോഷത്തിനായി കുടുംബത്തിനൊപ്പം മാലി ദ്വീപ്‌സിലേയ്ക്ക് പോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അവിടുത്തെ ആഘോഷം കഴിഞ്ഞശേഷം ദീപിക നേരേ ന്യൂയോര്‍ക്കിലേയ്ക്ക് പോവുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ദീപികയുടെ വരവും കാത്ത് രണ്‍വീര്‍ ന്യയോര്‍ക്കിലുണ്ടായിരുന്നുവത്രേ. പിറന്നാളാഘോഷം കഴിഞ്ഞ് ദീപിക തനിച്ച് തിരിച്ച് ഇന്ത്യയിലേയ്ക്ക് പറക്കുകയും ചെയ്തു.
ജനുവരി 5നാണ് ദീപികയ്ക്ക് 28 വയസ് തികഞ്ഞത്. 1986 ജനുവരി 5ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലാണ് ദീപിക പദുകോണ്‍ ജനിച്ചത്.


Click it and Unblock the Notifications











