»   » സണ്ണിലിയോണിന് നേട്ടം; ഐശ്വര്യക്ക് നഷ്ടം

സണ്ണിലിയോണിന് നേട്ടം; ഐശ്വര്യക്ക് നഷ്ടം

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍ ആരൊക്കെയാണ്. കത്രീനാ കൈഫും ദിപീക പദുക്കോണും കരീന കപൂറും ലിസ്റ്റിലുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ സുന്ദരിളുടെ ലിസ്റ്റില്‍ ഐശ്വര്യാ റായിയെക്കാള്‍ മേലെ സണ്ണി ലിയോണിനെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലംു അത് സഹിക്കാനാവില്ല എന്നുറപ്പാണ്.

കൊല്ലം ഏറെയായി സുന്ദരി എന്ന വാക്കിന് ഇന്ത്യന്‍ പര്യായം പോലെയാണല്ലോ നമുക്ക് ഐശ്വര്യ. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം നടത്തിയ സര്‍വ്വേയിലാണ് ഐശ്വര്യാ റായിയെ മറികടന്ന് സണ്ണി ലിയോണ്‍ മുന്നിലെത്തിയത്.

അഞ്ചാമതാണ് ലിയോണ്‍. ഐശ്വര്യയാകട്ടെ ആദ്യ പത്തില്‍പോലും ഇടം പിടിക്കാനാവാതെ പതിനൊന്നാമതും. ഏഴ് ലക്ഷത്തില്‍പ്പരം ആളുകളാണ് ചൂടന്‍ സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള സര്‍വ്വേയില്‍ പങ്കെടുത്തത്.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

വിവാദങ്ങള്‍ ഒരു വഴിക്കും ഗോസിപ്പുകള്‍ ഒരു വഴിക്കും കൂടെയുണ്ടെങ്കിലും ദീപികയുടെ വഴി മുടക്കാന്‍ ഇവയ്‌ക്കൊന്നിനും കഴിയാറില്ല. 50 ചൂടന്‍ താരസുന്ദരികളെ കണ്ടെടുക്കാനുള്ള സര്‍വ്വേയില്‍ ഒന്നാമതാണ് ദീപിക പദുക്കോണ്‍. പോയവര്‍ഷം മൂന്നാമതായിരുന്നു ദീപിക.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടയിലാണ് കത്രീന. എന്നാലും മോഹിക്കപ്പെടുന്ന സുന്ദരിമാരെ തിരഞ്ഞെടുക്കുമ്പോള്‍ കത്രീനയെയും ആ ചുണ്ടുകളെയും ഒഴിവാക്കുന്നതെങ്ങിനെ, ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് കത്രീന കൈഫ്.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

സെയ്ഫ് അലി ഖാനെ കെട്ടിയതുകൊണ്ടൊന്നും കരീനയക്ക് ആരാധകരുടെ കുറവില്ല, എന്ന് പറഞ്ഞുകൂട. കഴിഞ്ഞ വര്‍ഷം കരീനയ്ക്ക് കിട്ടിയ ചൂടന്‍ സുന്ദരിപ്പട്ടമാണ് ഇത്തവണ ദീപിക തട്ടിക്കൊണ്ടുപോയത്.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

കഴിഞ്ഞ വര്‍ഷം പതിനൊന്നാമതായിരുന്നു ചിത്രാംഗദ. സ്‌ക്രീനിലും പുറത്തുമുള്ള സെക്‌സ് അപ്പീലിന് ആരാധകര്‍ നല്‍കിയ പ്രതിഫലമാണ് ഈ നാലാം സ്ഥാനം.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

ഹോട്ട് ഹോട്ട് എന്നുപറഞ്ഞാല്‍ അത് സണ്ണി ലിയോണാണ്. ലോകത്തെമ്പാടും ആരാധകരുള്ള സണ്ണി ലിയോണ്‍ പട്ടികയില്‍ അഞ്ചാമതാണ്. 21 ല്‍ നിന്നാണ് അഞ്ചിലേക്ക് ഇത്തവണ സണ്ണി ലിയോണ്‍ ചാടിക്കേറിയത്.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

പട്ടികയില്‍ ആറാമതാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ തവണ നാലാമതായിരുന്നു പ്രിയങ്കയ്ക്ക് ഇത്തവണ ചൂടല്‍പ്പം കുറഞ്ഞു.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

ബിപാഷയ്ക്ക് ഇത് നേട്ടത്തിന്റെ വോട്ടെടുപ്പാണ്. 13 ല്‍ നിന്നും ഏഴാമതെത്തി ബിപാഷ ഇത്തവണ.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

സുന്ദരമായ മുഖം, നല്ല തൊലിമിനുപ്പ് എന്നീ ചേരുവകള്‍ക്കൊപ്പം കൃത്യമായ അഴകളവുകളും കൂടി ചേര്‍ന്നാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസായി. പട്ടികയില്‍ എട്ടാമതാണ് ജാക്വിലിന്‍.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

കഴിഞ്ഞ തവണ എട്ടാമതായിരുന്ന നര്‍ഗീസ് ഇത്തവണ ഒരു പടി താഴേക്കിറങ്ങി ഒമ്പതിലെത്തി.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

ആയിരുന്നു കഴിഞ്ഞ തവണ സോനാക്ഷി സിന്‍ഹയുടെ റാങ്ക്. ഇത്തവണ ചൂടല്‍പ്പം കൂടി അത് പത്തിലെത്തി.

ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരികള്‍

പത്ത് കൊണ്ട് നിര്‍ത്തേണ്ടതാണ്. എന്നാല്‍ ഐശ്വര്യ പതിനൊന്നാണെങ്കില്‍ ്അത് വരെ എണ്ണാതെ പറ്റുമോ, ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ എന്നൊക്കെ ചോദിക്കുന്ന പോലെ

English summary
Deepika Padukone selected as the most desirable women of 2012.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam