For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുവപ്പ് ലെഹങ്കയിൽ അതീവ സുന്ദരിയായി ദീപിക!! പരമ്പരാഗത ലുക്കിൽ രൺവീർ, ദീപ് വീർ വിവാഹ ചിത്രങ്ങൾ

  |
  രൺവീർ-ദീപിക വിവാഹ ചിത്രങ്ങൾ | filmibeat Malayalam

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടോയും രൺവീറിന്റേയും. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപിക രൺവീർ താര ജോഡികൾ താരദമ്പതിമാരായത്. ഇവരെ പോലെ തന്നെ പ്രേക്ഷകരും വലിയ സന്തോഷത്തിലാണ്. പ്രേക്ഷകരുടെ ഇടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്.

  പ്രണയവും പ്രതികാരവുമായി ഒരു വ്യത്യസ്ത കാമുകൻ!! ഈ ഒറ്റയ്ക്കൊരു കാമുകൻ സംഭവമാകും, കാണൂ

  ഇന്നലെ സമൂഹമാധ്യങ്ങളിലെ പ്രധാന ചർച്ച ചർച്ച വിഷയം രൺദീപ് വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിലെ ട്രെന്റിങ് ലിസ്റ്റിൽ താര വിവാഹം ആദ്യം ഇടംപിടിച്ചിരുന്നു. കൂടാതെ ദീപിക വെഡ്സ് രണ്‍വീര്‍ , ദീപ്‍വീര്‍ വെഡ്ഡിംഗ് 'എന്നുമൊക്കെയുള്ള ഹാഷ്‍ടാഗുകള്‍ ഇന്നും ട്രെന്‍റ്സ് ലിസ്റ്റില്‍ ഉണ്ട്.

  ലാലേട്ടന്റെ മകൾ എവിടെയെന്ന് അന്വേഷിക്കുന്നവർ കാണൂ! അച്ഛനോടൊപ്പം താരപുത്രി ക്യാമറയ്ക്ക് മുന്നിൽ...

  രണ്ടു ദിവസത്തെ വിവാഹം

  രണ്ടു ദിവസത്തെ വിവാഹം

  രണ്ടു ദിവസങ്ങളിലായിട്ടാണ് താര വിവാഹം നടന്നത്. ഇറ്റലിയിലെ ലേക്ക് കോമോയാണ് താര വിവാഹത്തിന് വേദിയായത്. ആദ്യം ദിവസം കൊങ്കിണി ആചാര വിധി പ്രകാരമായിരുന്നു. അതീവ സുരക്ഷിതമായിട്ടായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് പോലും ഇവിടെ പ്രവേശനമില്ലായിരുന്നു. കൂടാതെ വിവാഹത്തിനെത്തിയ അതിഥികളോട് ചിത്രങ്ങൾ സോഷ്യൽ മീഡിയയയിലും മാറ്റും പങ്കുവെയ്ക്കരുതെന്നുള്ള കർശന നിർദ്ദേശവുമുണ്ടായിരുന്നു. ഇത് ആരാധകരിൽ നിരാശ സൃഷ്ടിച്ചിരുന്നു.

  ചുവന്ന വസ്ത്രത്തിൽ തിളങ്ങി ദീപ് വീർ

  ചുവന്ന വസ്ത്രത്തിൽ തിളങ്ങി ദീപ് വീർ

  ചുവന്ന വസ്ത്രത്തിൽ ഇരു താരങ്ങളും തിളങ്ങുകയായിരുന്നു. പ്രമുഖ ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയത്.

  ചുവന്ന കാഞ്ചീവരം ഷെർവാണിയായും ചുവന്ന തലപ്പാവും ധരിച്ചായിരുന്നു രൺവീർ എത്തിയത്. എന്നാൽ ദീപികയാകട്ടെ ചുവന്ന ലെഹങ്കയിലാണ് ദീപിക എത്തിയത്.മാംഗ് ടിക്കയും സിന്ധി ആചാരപ്രകാരമുള്ള ചൂഢയും ധരിച്ചിരുന്നു. കൂടതെ വിവാഹത്തിന് പരമ്പരാഗതമായി ധരിക്കുന്ന ആഭരണങ്ങളുംവധു വരൻനാർ ധരിച്ചിരുന്നു.

   കൊങ്കിണി ആചാര വിവാഹം

  കൊങ്കിണി ആചാര വിവാഹം

  ആദ്യ ദിവസം കൊങ്കണി ആചാര പ്രകാരമായിരുന്നു വിവാഹം. അതിന്റ ചിത്രങ്ങളും വീഡിയോയും താര കുടുംബമോ വിവാഹത്തിൽ പങ്കെടുത്തവരോ പുറത്തു വിട്ടിട്ടില്ല. മൊബൈൽ ഫോണിൽ പകർത്തിയ ചില ദൃശ്യങ്ങളും ചിത്രങ്ങളും മാത്രമാണ് പുറത്തു വന്നത്. കൊങ്കിണി ആചാരപ്രകാരമുള്ള ചടങ്ങില്‍ ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന സാരിയിലാണ് എത്തിയത്. ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവഃ എന്ന് എഴുതിയിട്ടുണ്ട്. ഓഫ് വൈറ്റ്-ഗോള്‍ഡ് നിറങ്ങള്‍ ഇടകലര്‍ന്ന കുര്‍ത്തിയും ദോത്തിയുമാണ് രണ്‍വീറിന്റെ വേഷം. കൂടാതെ കൊങ്കിണി വിവാഹത്തിന് മനോഹരമായ നെറ്റിചൂട്ടിയും ജദാവു ആഭരണങ്ങളാണ് ദീപിക അണിഞ്ഞത്.

   ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

  ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

  കൊങ്കിണി ആചാര പ്രകാരമുള്ള താര വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാത്തതിന്റെ നീരസം പ്രേക്ഷകർ അറിയിച്ചിരുന്നു. എന്നാൽ സന്ധി പ്രകാരമുളള വിവാഹ ചിത്രങ്ങൾ താരങ്ങൾ തന്നെ പങ്കുവെച്ചത്. താലി കെട്ടുന്നതിന്റേയും വിവാഹത്തിനായി വധു വരൻമാർ ഇരിക്കുന്നതിന്റേയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലും ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

   അടുത്ത ബന്ധുക്കൾ

  അടുത്ത ബന്ധുക്കൾ

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. മെഹന്തിയും സംഗീത് ചടങ്ങുകളുമൊക്കെ വളരെ പ്രൗഡിയിൽ തന്നെയാണ് നടന്നിരുന്നത്. സ്വിറ്റ്സർലാഡിൽ നിന്നുള്ള കേക്ക്, സ്വപ്നസദൃശ്യമാ‌യ പുഷ്പാലങ്കാരം , പ്രണയസുന്ദരമായ സംഗീതനിശ എന്നിവ ആ സുന്ദരമായ നിമിഷത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

  വിവാഹ സൽക്കാരം

  വിവാഹ സൽക്കാരം

  വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വൻ സൽക്കാരമാണ് താരദമ്പതിമാർ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു.

   വിവാഹ സമ്മാനം വേണ്ട

  വിവാഹ സമ്മാനം വേണ്ട

  അതേ സമയം വിവാഹ സൽക്കാരത്തിനെത്തുന്ന അതിഥികളോടും സുഹൃത്തുകളോടും അഭ്യർഥനയുമായി ദീപികയും രൺവീറും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് സമ്മാനം പണമായി നൽകാൻ ആഗ്രഹിക്കുന്നവർ, ദീപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ ലിവ് ലൗ ലാഫ് ഫൗണ്ടേഷനിലേയ്ക്ക് സംഭാവന നൽകണമെന്ന് താരങ്ങൾ അഭ്യർഥിക്കുന്നു. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളിൽ ബോധവത്കരണം ഉണ്ടാക്കനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

  English summary
  DeepVeer wedding: Ranveer Singh and Deepika Padukone release official pictures from Lake Como
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X