ഇത് ഇത്തിരി കൂടിപ്പോയി!! ദീപികയ്ക്കും-രൺവീറിനും വ്യത്യസ്ത തരത്തിലുളള ആശംസയുമായി കോണ്ടം കമ്പനികൾ
ഡ്യൂറെക്സ്, മാൻഫോഴ്സ് കോണ്ട കമ്പനിക്കാരാണ് താരങ്ങൾക്ക് വ്യത്യസ്ത തരത്തിലുളള വിവാഹ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ദീപിക-രൺവീർ താര വിവാഹത്തിന്റെ തിരക്കിലാണ് ബോളിവുഡ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രൺവീർ വിവഹം യാഥാർഥ്യമായിരിക്കുകയാണ്. നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു താര വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താരവിവാഹത്തിന് സാക്ഷിയായത്. പ്രിയപ്പെട്ട താരങ്ങൾക്ക് ആശംസകളുമായി സഹപ്രവർത്തകരും മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം വേറെയാണ്. ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്ന് പ്രമുഖ കോണ്ടം കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.

ഡ്യൂറെക്സ്, മാൻഫോഴ്സ് കോണ്ട കമ്പനിക്കാരാണ് താരങ്ങൾക്ക് വ്യത്യസ്ത തരത്തിലുളള വിവാഹ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപികയ്ക്കും രൺവീറിനും ആശംസകൾ എന്ന് എഴുതിയിരിക്കുന്ന കാർഡാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെ ഞങ്ങൾ പൊതിഞ്ഞു വയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആശംസ കാർഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാൻഫോഴ്സ് കോണ്ടം അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് ആശംസയും പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് തരത്തിലുളള കോണ്ടങ്ങളാണ് തങ്ങൾക്കുള്ളത്. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം കോണ്ട കമ്പനിക്കാരുടെ ആശംസം ദീപിക-രൺവീർ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അമുലും താരദമ്പതിമാർക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ വിവാഹമണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ( നവംബർ 14) കൊങ്കിണി ആചാര പ്രകാരമുളള വിവാഹം നടന്നിരുന്നു. ഇന്ന്( നവംബർ 15 ന്) സിന്ധി ആചാര പ്രകാരവും താരങ്ങൾ വിവാഹിതരാകും. വിവാഹത്തിനു ശേഷം ഇറ്റലിയിൽ നിന്ന് തിരികെ എത്തിയാൽ താരങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഗംഭീരം സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.. മുംബൈ, ബെംഗ്ലൂരു എന്നിവിടങ്ങളിലായിട്ടാണ് സൽക്കാരം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications