ആരെ കണ്ടാലും മുഖം മറന്ന് പോവുന്നു; അപൂര്‍വ്വമായ രോഗം തനിക്കുണ്ടെന്ന് പറഞ്ഞ് നടി ഷെനാസ് ട്രഷറി
അടുത്തിടെയാണ് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ് തനിക്ക് വന്ന അസുഖത്തെ പറ്റി പുറംലോകത്തോട് വെളിപ്പെടുത്തിയത്. ഫേസ്-ബ്ലൈന്‍ഡ്‌നെസ് എന്ന് പറയുന്ന അസുഖമാണ് താരത്തിന്. ഇതേ അവസ്ഥയിലൂടെ താനും കടന്ന് പോവുകയാണെന്നാണ് നടി ഷെനാസ് ട്രഷറി പറയുന്നത്. തനിക്ക് പ്രോസോപാഗ്നസിയ എന്ന രോഗമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ആളുകളുടെ മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലേക്ക് എത്തുന്ന അസുഖമാണിത്.
ആളുകളുടെ മുഖം ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നും അവരുടെ ശബ്ദത്തിലൂടെയാണ് താന്‍ അവരെ തിരിച്ചറിയുന്നതെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഷെനാസ് പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

'എനിക്ക് പ്രോസോപാഗ്നോസിയ 2 ഉണ്ടെന്ന് കണ്ടെത്തി. മുഖങ്ങള്‍ ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയാത്തത് എന്താണെന്ന് ഇപ്പോഴെനിക്ക് മനസിലായി. അതൊരു കോഗ്‌നിറ്റീവ് ഡിസോര്‍ഡര്‍ ആണ്. മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതില്‍ എനിക്ക് എപ്പോഴും ലജ്ജ തോന്നിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ശബ്ദങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഷെനാസ് പറഞ്ഞു.
അതേ സമയം ഈ അസുഖമെന്താണെന്നും അതിന്റെ ലക്ഷങ്ങളെ പറ്റിയും ഷെനാസ് മറ്റൊരു പോസ്റ്റിലൂടെ സൂചിപ്പിച്ചു. 'ഒരു അടുത്ത സുഹൃത്തിനെയോ കുടുംബാംഗത്തെയോ തിരിച്ചറിയാന്‍ പറ്റാതെ വരിക, പ്രത്യേകിച്ചും അവരെ കാണുമ്പോള്‍ അതാണ് ഇതിന്റെ ഒന്നാമത്തെ ലക്ഷണം.

ആ വ്യക്തി ആരാണെന്ന് തിരിച്ചറിയാന്‍ ഏകദേശം ഒരു മിനുറ്റേളം വേണ്ടി വന്നു. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളെ പോലും ഞാന്‍ തിരിച്ചറിയില്ല. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ഇടപാടുകാര്‍, സഹപാഠികള്‍ എന്നിവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായി.
അറിയാവുന്ന ആളുകളെ കാണുമ്പോള്‍ അവര്‍ പ്രതീക്ഷിക്കും. എന്നാല്‍ തിരിച്ചറിയാതെ നിന്നാല്‍ അവര്‍ക്കത് ഫീല്‍ ചെയ്യും. മാത്രമല്ല അവരില്‍
നിന്നും നമ്മളെ അകറ്റി നിര്‍ത്തുന്നതായിട്ടും തോന്നിയേക്കും. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നതില്‍ എനിക്ക് വീഴ്ച വന്നു. ഇതോടെ അവരെ ഞാന്‍ വേദനിപ്പിച്ചെന്ന തരത്തിലാണ് പലരും പറയുന്നതെന്നും ഷെനാസ് വ്യക്തമാക്കി.


Click it and Unblock the Notifications