India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയിക്കാം പക്ഷെ,'; ബോളിവുഡ് താരങ്ങളുടെ നിബന്ധനകൾ ഇതൊക്കെ

  |

  ബോളിവുഡിൽ സിനിമകളേക്കാൾ വാർത്താ പ്രാധാന്യമുള്ളതാണ് പലപ്പോഴും സിനിമാ താരങ്ങളുടെ വിശേഷങ്ങൾക്ക്. മുംബൈ കേന്ദ്രീകരിച്ച് ജീവിക്കുന്ന താരങ്ങളുടെ വ്യക്തി ജീവിതവും പലപ്പോഴും സിനിമ പോലെ നാടകീയത നിറഞ്ഞതായിരിക്കും. ബോളിവുഡിൽ മിക്ക സൂപ്പർ താരങ്ങളുടെയും ജീവിതം സിനിമയോടൊപ്പം തന്നെയാണ്.

  അതിനാൽ തന്നെ ഒരു സിനിമയുടെ ഭാ​ഗമാവുമ്പോൾ നിരവധി കണ്ടീഷനുകൾ താരങ്ങൾ വെക്കാറുണ്ട്. സെറ്റിലെത്തുന്ന സമയം, സെറ്റിൽ വേണ്ട സൗകര്യങ്ങൾ, അഭിനയിക്കുമ്പോഴുള്ള നിബന്ധനകൾ തുടങ്ങി നിരവധി ആവശ്യങ്ങളാണ് പല താരങ്ങൾക്കുമുണ്ടാവാറുള്ളത്. ഒരു സിനിമയ്ക്ക് കരാറാവുമ്പോൾ തന്നെ നിർമാതാക്കളുമായി ഇക്കാര്യത്തിൽ താരങ്ങൾ ധാരണയാവും.

  അഭിനയം എ ലിസ്റ്റ് നടൻമാരുടെ കൂടെ മാത്രമെന്ന് കരീന

  ബോളിവുഡിലെ മുൻനിര നായികയാണ് കരീന കപൂർ. വർഷങ്ങളായി ഇൻഡസ്ട്രിയിലുള്ള നടി ഇതിനകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. വിവാഹ ശേഷവും കുട്ടികളായതിന് ശേഷവും കരിയർ ഉപേക്ഷിക്കാത്ത നടിക്ക് മികച്ച പ്രൊഫഷണൽ എന്ന പേരു കൂടിയുണ്ട്. പക്ഷെ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കരീന കാർക്കശ്യം പുലർത്തുന്നുണ്ട്. ഇൻഡസ്ട്രിയിലെ മുൻ നിര നായകൻമാരോടൊപ്പം മാത്രമേ താനഭിനയിക്കൂ എന്നാണ് കരീനയുടെ ഡിമാന്റ്.

  എ ലിസ്റ്റിലുള്ള നായകൻമാരോടൊപ്പം മാത്രമേ നടി അഭിനയിച്ചിട്ടുമുള്ളൂ. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് ഈ നിബന്ധന ഒഴിവാക്കി കരീന ഒരു പരീക്ഷണത്തിന് തയ്യാറായത്. മുൻ നിര നായകൻമാരുടെ ചിത്രമാവുമ്പോൾ ഏറെക്കുറെ ഉറപ്പായ ബോക്സ് ഓഫീസ് വിജയം, മികച്ച പ്രതിഫലം, സിനിമയുടെ പരാജയ കാരണം തന്റെ മേലാവാതിരിക്കൽ തുടങ്ങിയ ഘടകങ്ങളാണ് കരീന പരി​ഗണിക്കുന്നതെന്നാണ് വിവരം.

  kareena and hrithik

  ബോളിവുഡിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ആമിറിനോടൊപ്പം അഭിനയിച്ചവയിൽ തലാശ്, 3 ഇഡിയറ്റ്സ് എന്നീ രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസയും മികച്ച വിജയവും നേടിയിരുന്നു.

  സൺഡേ ഫൺ ഡേയെന്ന് അക്ഷയ് കുമാർ

  ആഴ്ചയിൽ ആറു ദിവസവും ഷൂട്ടിനെത്താം പക്ഷെ ഞായറാഴ്ച എത്തില്ലെന്നാണ് നടൻ അക്ഷയ് കുമാറിന്റെ ഡിമാന്റ്. നടനെ സംബന്ധിച്ച് ഞായറാഴ്ച അവധി ദിനമാണ്. അന്ന് വിശ്രമത്തിനും വ്യക്തിപരമായ കാര്യങ്ങൾക്കും വേണ്ടി മാറ്റി വെക്കും. സൺ ഡോ ഫൺ ഡേ ആണെന്നും അന്നൊരു ജോലിയും ചെയ്യാൻ പാടില്ലെന്നുമാണ് നടന്റെ നയം. വർഷങ്ങളായി സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന അക്ഷയ് കുമാർ വ്യക്തി ജീവിതത്തിലെ സമയത്തിനും വിശ്രമത്തിനും മറ്റുമായാണ് ഞായറാഴ്ചകൾ മാറ്റി വെക്കുന്നത്.

  akshay

  'എന്റെ കുക്ക് ഇല്ലാതെ ഞാനെങ്ങോട്ടുമില്ല'

  ബോളിവുഡിൽ ആരോ​ഗ്യവും ശരീര ഭം​ഗിയും കാത്തു സൂക്ഷിക്കുന്നവരിൽ ഏറ്റവും മുൻപന്തിയിലാണ് നടൻ ഹൃതിക് റോഷൻ. ഏത് സെറ്റിൽ പോയാലും ഈ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും നടൻ ചെയ്യാറില്ല. അതിനാൽ തന്നെ തന്റെ ആരോ​ഗ്യത്തിനനുസൃതമായി പാചകം ചെയ്യുന്ന ഒരു ഷെഫിനെ നടൻ എല്ലായ്പ്പോഴും കൂടെ കൂട്ടും. വിനോദ യാത്രകളിൽ പോലും ഈ ഷെഫ് കൂടെയുണ്ടാവുമെന്നാണ് ബി ടൗണിലെ സംസാരം.

  ഓൺ സ്ക്രീൻ ചുംബനത്തിനില്ലെന്ന് സോനാക്ഷി സിൻഹ

  സിനിമകളിൽ ഒപ്പു വെക്കുമ്പോൾ സോനാക്ഷി സിൻഹ ആദ്യമേ നിർമാതാക്കളുമായി ധാരണയാവുന്നതാണ് നോ കിസ്സിം​ഗ് പോളിസി. ചുംബന സീനുകളിൽ താനഭിയിക്കില്ലെന്നാണ് സോനാക്ഷിയുടെ ഡിമാന്റ്. ഇത്തരം സീനുകളിൽ നടി ഇതുവരെ അഭിനയിച്ചിട്ടില്ല. നടൻ സൽമാൻ ഖാനും ഇന്റിമേറ്റ് സീനുകളോട് നോ പറയുന്ന താരമാണ്.

  sonakshi
  ഒന്നാം സ്ഥാനം കിട്ടാത്തതിൽ സങ്കടം ഉണ്ടോ? ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു

  സമാനമായി ഓരോ സിനിമയ്ക്കനുസരിച്ച് പല താരങ്ങളും തങ്ങളുടെ നിബന്ധനകൾ മുന്നോട്ട് വെക്കാറുണ്ട്. ചിലർക്ക് ചെയ്ത സീനുകൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരും. ചിലർ തങ്ങളുടെ കോസ്റ്റ്യൂം മാറ്റണമെന്ന് ആവശ്യപ്പെടും. തനിക്ക് നീളക്കുറവ് തോന്നുന്നതിനാൽ ഷൂട്ട് ചെയ്യുമ്പോൾ ലോ ആം​ഗിളിൽ ഷോട്ട് ചെയ്യരുതെന്ന് നടൻ ആമിർ ഖാൻ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

  Read more about: bollywood entertainment
  English summary
  demands of bollywood stars before signing for a film; from kareena to salman khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X