ദീപാവലിക്ക് ഷാരൂഖിന് വെല്ലുവിളിയായി ഹോളിവുഡ് താരം ബെന്‍ എഫ്‌ളെക്ക്
മുംബൈ: ഫറാ ഖാന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ഒരിക്കല്‍ക്കൂടി വിസ്മയം കാണിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിനൊപ്പം ഹോളിവുഡ് സിനിമയും റിലീസിനൊരുങ്ങുന്നു. ബെന്‍ എഫ് ളക്ക് നായകനാകുന്ന ഗോണ്‍ ഗേള്‍ ആണ് ദീപാവലിക്ക് ഇന്ത്യയിലെ തിയറ്ററുകളിലെത്തുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ബെസ്റ്റ് സെല്ലറായ നോവല്‍ ഗില്ലിയന്‍ ഫ്‌ളീന്‍ അടിസ്ഥാനമാക്കി ഡേവിസ് ഫിന്‍ചര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ഗോണ്‍ ഗേള്‍'. ബെന്‍ അഫ് ളെക്കിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. നോവലിന്റെ ജനകീയതയും ചിത്രത്തിന് വിജയം നേടിക്കൊടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഭാര്യയെ കാണാതാകുന്ന എഴുത്തുകാരന്റെ കഥാപാത്രമാണ് ബെന്‍ എഫ് ളെക്കിന്. ഭാര്യയെ കാണാതാകുന്നതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങളും സമൂഹവും എഴുത്തുകാരിന്റെ തലയിലാണ് കെട്ടിവെക്കുന്നത്. ടെയ് ലര്‍ പെറി, നെയ്ല്‍ പാട്രിക് ഹാരിസ്, കാരി ക്യൂന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദീപാവലിക്ക് റെക്കോര്‍ഡ് കലക്ഷന്‍ കൊയ്ത ചെന്നൈ എക്‌സ്പ്രസിനെ ഹാപ്പി ന്യൂ ഇയര്‍ കടത്തിവെട്ടുമെന്നാണ് ബി ടൗണ്‍ സംസാരം. ഭാഗ്യ നായികയായ ദീപിക പദുക്കോണ്‍ കൂടി ഒപ്പമുണ്ടാകുമ്പോള്‍ 400 കോടി കലക്ഷനെങ്കിലും ചിത്രം കലക്ട് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരും കണക്കു കൂട്ടുന്നു.


Click it and Unblock the Notifications