കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കിടുക്കും! നായകനായെത്തുന്നത് ആരാണെന്നറിയുമോ? കാണൂ!
താരപുത്രിമാരില്‍ പ്രധാനികളിലൊരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ തുടക്കം കുറിച്ച താരപുത്രിക്ക് അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവുമെന്ന് ഇതിനകം തന്നെ താരപുത്രി തെളിയിച്ചിട്ടുമുണ്ട്. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരപുത്രി ബോളിവുഡില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ആരായിരിക്കും താരപുത്രിയുടെ നായകനായെത്തുന്നത് എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ബധായി ഹോയുടെ സംവിധായകനായ അമിത് ശര്‍മ്മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായന്‍മാരിലൊരാളായ സൈദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം. സൈദായി അജയ് അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്‍രെ ഭാര്യാവേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ബോണി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചതിന് ശേഷമാണ് കീര്‍ത്തി ബോളിവുഡില്‍ പ്രവേശിക്കുന്നത്. മുരുഗദോസ് രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലും നായികയായെത്തുന്നത് കീര്‍ത്തിയാണ്. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാറിലൂടെ മലയാളത്തിലെ ഇടവേളയും താരപുത്രി അവസാനിപ്പിച്ചിരുന്നു. താരപുത്രിയുടെ രംഗങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കീര്‍ത്തിയുടെ ബോളിവുഡ് സിനിമയുടെ വിശദവിവരങ്ങളെക്കുറിച്ച് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് കാണാം.


Click it and Unblock the Notifications











