സോനം കപൂറിനൊപ്പം അടുത്തിടപഴകുന്ന രംഗം! ദുല്‍ഖറിന് നാണം വന്നു? പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളിങ്ങനെ..

കഴിഞ്ഞ വര്‍ഷം ബോളിവുഡിലും തെലുങ്കിലും ഹിറ്റ് സിനിമകളുമായിട്ടെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നര വര്‍ഷത്തെ ഇടവേയ്ക്ക് ശേഷം മലയാളത്തിലേക്കുമെത്തി. ഏപ്രിലില്‍ റിലീസ് ചെയ്ത യമണ്ടന്‍ പ്രേമകഥയായിരുന്നു ദുല്‍ഖറിന്റെ ഏറ്റവും പുതിയ സിനിമ. ഇനി ബോളിവുഡിലെ സോയഫാക്ടര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്നത്. കാര്‍വാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ താരത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്.

സെപ്റ്റംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന സോയ ഫാക്ടറെ കുറിച്ചുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയിലെ ഒരു രംഗം അഭിനയിക്കുമ്പോള്‍ അടുത്ത അണിയറ പ്രവര്‍ത്തകര്‍ മാത്രം മതിയെന്ന് ദുല്‍ഖര്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സ്‌പോര്‍ട്ട് ബോയ് എന്റര്‍ടെയിന്‍മെന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദുല്‍ഖറിന് നാണമോ?

ദുല്‍ഖറിന് നാണമോ?

ദുല്‍ഖര്‍ ചിത്രം സോയ ഫാക്ടറില്‍ സോനം കപൂറിനൊപ്പം ദുല്‍ഖര്‍ അടുത്തിടപഴകുന്ന ഒരു രംഗമുണ്ടായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് ദുല്‍ഖര്‍ വളരെ ഷൈ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സംവിധായകനും പ്രധാന അണിയറ പ്രവര്‍ത്തകരും മാത്രം ചുറ്റിലും നിന്നാല്‍ മതിയെന്ന് ദുല്‍ഖര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമയോട് അടുത്ത വൃത്തങ്ങള്‍ ഇത് സൂചിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല.

 സോയ ഫാക്ടര്‍

സോയ ഫാക്ടര്‍

അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് സോയ ഫാക്ടര്‍. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. സിനിമയുടെ ഇതിവൃത്തവും ഇതാണ്. സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രസകരമായ കാര്യം ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നതെന്നുള്ളതാണ്. സഞ്ജയ് കപൂറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക്..

സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക്..

സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടി താരം നടത്തിയ മുന്നൊരുക്കങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഏറെ നാളുകള്‍ ക്രിക്കറ്റ് പരിശീലനത്തിന് വേണ്ടി മാറ്റി വെക്കേണ്ടിയും വന്നിരുന്നു. ക്രിക്കറ്റിനെ ആസ്പദമാക്കിയാണെങ്കിലും സോയ ഫാക്ടര്‍ പ്രണയം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തും. 2019 ല്‍ നടക്കുന്ന ക്രിക്കറ്റ്് വേള്‍ഡ് കപ്പിന് മുന്നോടിയായി സിനിമ റിലീസിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വൈകി പോവുകയായിരുന്നു. സോയ ഫാക്ടറിന്റെ റിലീസ് തീയ്യതി അടുത്തിടെ ദുല്‍ഖറാണ് പുറത്ത് വിട്ടത്.

 സിനിമകള്‍ വേറെയും

സിനിമകള്‍ വേറെയും

ഒന്നര വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റേതായി ഒരു സിനിമ മലയാളത്തിലേക്ക് ഈ വര്‍ഷമെത്തുന്നത്. നവാഗതനായ ബിസ നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥയാണ് ഏപ്രില്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിയത്. അഭിനയ രംഗത്ത് നിന്നും നിര്‍മാതാവിന്റെ കുപ്പായം കൂടി അണിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍ ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X