ബച്ചൻ കുടുംബത്തിന്റെ ഒരേയൊരു അനന്തരാവകാശി... ബിഗ് ബി സമ്പാദിച്ചതെല്ലാം ഭാവിയിൽ ആരാധ്യയിലേക്ക് വന്ന് ചേരും?
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബോളിവുഡിലെ മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുളള അസ്വാരസ്യങ്ങളാണ്. മകളേയും കൂട്ടി ബിഗ് ബിയുടെ ജെൽസയിൽ നിന്നും ഐശ്വര്യ ഇറങ്ങിയിട്ട് നാളുകളേറെയായത്രെ. അഭിഷേക് ബച്ചനും ഐശ്വര്യയും വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും വൈകാതെ ആ പ്രഖ്യാപനം വരുമെന്നുമാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.
മുമ്പൊക്കെ എല്ലാ ചടങ്ങുകളിലും ഐശ്വര്യയും അഭിഷേകും മകൾക്കൊപ്പം ഒരുമിച്ചാണ് എത്തിയിരുന്നത്. എന്നാലിപ്പോൾ അഭിഷേക് ഒരു ഫങ്ഷനും ഭാര്യയ്ക്കും മകൾക്കും ഒപ്പം എത്താറില്ല. മാതാപിതാക്കൾക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് പങ്കെടുക്കാറ്. ഇതൊക്കെയാണ് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ കാരണമായത്.

കൂടാതെ നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്റെ സൗഹൃദമാണ് താരദമ്പതികളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2007ലാണ് ഇരുവരും വിവാഹിതരായത്. ആരാധ്യ എന്നൊരു മകൾ മാത്രമാണ് ഇരുവർക്കുമുള്ളത്.
ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയാണ് ആരാധ്യ. അഭിഷേക്-ഐശ്വര്യ വിവാഹമോചനം വൈകാതെയുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുമ്പോൾ ബച്ചൻ കുടുംബത്തിന്റെ ഒരേയൊരു അനന്തരാവകാശിയായ ആരാധ്യയിലേക്ക് വന്ന് ചേരാൻ പോകുന്ന ആസ്തിയുടെ കണക്കാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അമിതാഭ് ബച്ചന്റെ മൂത്തമകൾ വിവാഹിതയാണ്. മകനായി അഭിഷേക് മാത്രമാണ് ബച്ചനും ജയയ്ക്കുമുള്ളത്.
അതുകൊണ്ട് തന്നെ മകന്റെ മകളായ ആരാധ്യയ്ക്ക് ഭാവിയിൽ ബിഗ് ബിയുടെ സ്വത്തിൽ നല്ലൊരു പങ്ക് വന്ന് ചേരും. ബോളിവുഡിലെ ഏറ്റവും സമ്പന്നമായ താര കുടുംബമാണ് ബച്ചൻ ഫാമിലി. 3396 കോടി രൂപയാണ് അമിതാഭിൻ്റെ മാത്രം ആസ്തി. അദ്ദേഹത്തിൻ്റെ മുംബൈ നാല് മണിമാളികകളുടെ വാർഷിക വരുമാനം ഏകദേശം 60 കോടിയാണത്രെ.
സ്വത്ത് മക്കൾക്ക് തുല്യമായി വിഭജിക്കാനാണ് ബിഗ് ബിയുടെ ആഗ്രഹം. മുതിർന്ന നടിയും അഞ്ച് തവണ രാജ്യസഭ മെമ്പറുമായ ജയ ബച്ചന്റെ ആസ്തി ഏകദേശം 1001.63 കോടി രൂപയാണ്. അതിൽ 105.64 കോടി രൂപയുടെ ബാധ്യതയും ജയയ്ക്കുണ്ട്. 1994ൽ ലോക സുന്ദരി കിരീടം ചൂടിയ ശേഷമാണ് ഐശ്വര്യ ബോളിവുഡ് സിനിമകളിലേക്ക് അരങ്ങേറിയത്. ഏഴ് മുതൽ എട്ട് കോടി വരെയാണ് ഒരു പരസ്യത്തിൽ അഭിനയിക്കാൻ നടി ഈടാക്കുന്നത്.

800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. അഭിഷേക് അച്ഛനേയും ഭാര്യയേയും പോലെ താരമൂല്യമുള്ള നടനല്ലെങ്കിലും കബഡിയിലും ഫുട്ബോളിലും ടെന്നിസ് ക്രിക്കറ്റിലും താരത്തിന് ടീമുകളുണ്ട്. ഐഎസ്എൽ ഫുട്ബോളിൽ ചെന്നെെയിൻ എഫ്.സിയുടെ ഉടമയാണ് അഭിഷേക് ബച്ചൻ. എം.എസ് ധോനി, വിധാ ദാനി എന്നിവരാണ് സഹ ഉടമകൾ.
രണ്ടുവട്ടം ചാമ്പ്യന്മാരുമായി. കബഡിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് ആണ് സ്വന്തം ടീം. ടെന്നിസ് ക്രിക്കറ്റ് ലീഗായ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ മാഝി മുംബെെയുമാണ് താരത്തിൻ്റെ ടീം. 203 കോടിയാണ് നടന്റെ ആകെ ആസ്തി. ഭാവിയിൽ മുത്തച്ഛന്റേയും അമ്മയുടേയും അച്ഛന്റെയും സ്വത്തുകൾ ആരാധ്യയിലേക്കാണ് വന്ന് ചേരുക. ബച്ചന്റെ പ്രിയപ്പെട്ട പേരക്കുട്ടിയാണ് ആരാധ്യ.


Click it and Unblock the Notifications











