For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സീനത്തിനെ രാജ് കപൂര്‍ ചുംബിച്ചു; പ്രണയം പറയാൻ പോയി ഹൃദയം തകർന്ന് നിമിഷത്തെ കുറിച്ച് ദേവ് ആനന്ദ്

  |

  ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്നു നടന്‍ ദേവ് ആനന്ദ്. പതിറ്റാണ്ടുകളോളം സിനിമയില്‍ സജീവമായി നില്‍ക്കാന്‍ താരത്തിന് സാധിച്ചു. 2011 ല്‍ നടന്‍ മരിച്ചെങ്കിലും സെപ്റ്റംബര്‍ 26 ന് താരത്തിന്റെ ജന്മദിനമാണ്. പിറന്നാളിനോട് അനുബന്ധിച്ച് ദേവിനെ കുറിച്ചുള്ള നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

  1971 ല്‍ പുറത്തിറങ്ങിയ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലൂടെ നടി സീനത്ത് അമാനെ പരിചയപ്പെടുത്തുന്നത് ദേവാണ്. ചിത്രത്തില്‍ ദേവിന്റെ സഹോദരിയുടെ വേഷമാണ് നടി അവതരിപ്പിച്ചത്. സീനത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് തന്റെ ഹൃദയം തകര്‍ത്ത് നടി പോയതിനെ പറ്റിയുമൊക്കെ ദേവ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ സൂചിപ്പിച്ചിരുന്നു. ഈ കഥ വീണ്ടും വൈറലാവുകയാണ്.

  'അക്കാലത്ത് ഗോസിപ്പുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ പല മാഗസിനുകളിലും പത്രങ്ങളിലും ഞാനും സീനത്തും തമ്മിലുള്ള വാര്‍ത്തകള്‍ വായിച്ച് തുടങ്ങിയിരുന്നു. എപ്പോള്‍ എവിടെ ആയിരുന്നാലും അവള്‍ സംസാരിക്കുന്നത് തിളക്കത്തോടെയാണ്. അതെനിക്ക് ഒത്തിരി ഇഷ്ടവുമായിരുന്നു. ഇതേ കുറഇച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉപബോധ മനസില്‍ ഞങ്ങള്‍ പരസ്പരം വൈകാരികമായി അടുപ്പത്തിലായിരുന്നെന്ന്' റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥയില്‍ ദേവ് കുറിച്ചു.

  Also Read: ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്

  സീനത്ത് മാത്രമല്ല കൂടെ അഭിനയിച്ച മറ്റ് പല നടിമാരുമായിട്ടും ദേവ് പ്രണയിച്ചിരുന്നു. എന്നാല്‍ സീനത്തുമായിട്ടുള്ള അടുപ്പത്തില്‍ നടന്‍ രാജ് കപൂര്‍ വന്നത് ദേവിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷമാണ് രാജ് കപൂറും സീനത്തും തമ്മിലുള്ള അടുപ്പം ദേവിന് അസൂയ തോന്നി തുടങ്ങിയത്.

  ഇഷ്‌ക് ഇഷ്‌ക് ഇഷ്‌കിന്റെ പ്രീമിയര്‍ കാണാന്‍ രാജ് കപൂറും എത്തിയിരുന്നു. അവിടെയുള്ള അതിഥികളുടെ മുന്നില്‍ വച്ച് രാജ് സീനത്തിനെ ചുംബിച്ചു. ഒപ്പം മിന്നുന്ന പ്രകടനം നടത്തിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

  Also Read: സാധരണക്കാര്‍ക്കും ബിഗ് ബോസില്‍ പോകാമോ? അഞ്ചാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ, ചോദ്യങ്ങള്‍ക്ക് ഉത്തരമിങ്ങനെ

  ആ വൈകുന്നേരം സീനത്തിനെ സംബന്ധിച്ച് ഏറ്റവും മനോഹരമായി തീര്‍ന്നു. എന്നാല്‍ താന്‍ കണ്ടുപിടിച്ച നടി, തന്റെ മാത്രം സ്വത്ത് എന്നിങ്ങനെ കരുതി ദേവ് കൊണ്ട് നടന്ന ആളായിരുന്നു സീനത്ത്. അവളെ മറ്റൊരു നടന്‍ ചുംബിച്ചത് തനിക്ക് ഉള്‍കൊള്ളാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹത്തോട് അസൂയ തോന്നാന്‍ കാരണമാവുകയും ചെയ്തു.

  ദിവസങ്ങള്‍ കഴിയുംതോറും സീനത്തിനോടുള്ള തന്റെ ഇഷ്ടം കൂടി വരികയാണ് ചെയ്തത്. ഞാന്‍ അവളോട് തീവ്രമായ പ്രണയത്തിലാവുകയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടും ദേവ് പുസ്തകത്തില്‍ എഴുതി.

  Also Read: റൂമിലേക്ക് വരട്ടേന്ന് ചോദിച്ചവരുണ്ട്; ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ

  'സീനി..' എന്ന് സ്‌നേഹത്തോടെ ദേവ് നടിയെ അഭിസംബോധന ചെയ്തു. മാത്രമല്ല അവളോട് പ്രണയം പറയാനായി ഒരു ദിവസം തീരുമാനിച്ചെങ്കിലും അതിനിടയിലേക്കും രാജ് കപൂര്‍ കടന്ന് വന്നു. താജ് ഹോട്ടലില്‍ പ്രത്യേകം ഡിന്നര്‍ ഒരുക്കി സീനത്തിനെ ക്ഷണിച്ചു. അവള്‍ അങ്ങോട്ടേക്ക് വന്നെങ്കിലും ദൂരെ നിന്നും രാജ് കപൂര്‍ അവളെ അഭിവാദ്യം ചെയ്തു.

  അന്ന് രാജ് മദ്യ ലഹരിയിലായിരുന്നു. എങ്കിലും സീനത്ത് സന്തോഷിച്ചു. പിന്നെ കേട്ടത് രാജിന്റെ സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ സീനത്ത് അഭിനയിക്കുന്നു എന്നതാണ്. തന്റെ ഹൃദയത്തിലൂടെ രക്തം ഒഴുകുകയായിരുന്നു അന്നേരമെന്ന് ദേവ് ആത്മകഥയില്‍ എഴുതി.

  Read more about: zeenath
  English summary
  Dev Anand Wrote His Heart Was Bleeding Because Of Zeenat Aman Choose Raj Kapoor Over Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X