'പുരുഷന്മാരെ ഞാൻ ഉപദ്രവിക്കുമെന്നാണ് ഗോസിപ്പ്! അതുകൊണ്ട് ആരും വരുന്നില്ല'; വിവാഹത്തെ കുറിച്ച് കങ്കണ
ബോളിവുഡിൽ നിലപാടുകൾ മുഖം നോക്കാതെ പറയുകയും വിവാദ പരാമർശങ്ങൾ നടത്തി നിരന്തരം വാർത്തകളിൽ നിറയുകയും ചെയ്യുന്ന നടിയാണ് കങ്കണ റണൗട്ട്. സുശാന്ത് സിങ് രാജ്പുത്ത് മരിച്ച ശേഷം സ്വജനപക്ഷപാതം ബോളിവുഡിലെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നടി കൂടിയാണ് കങ്കണ റണൗട്ട്.
മോഡലിങിൽ നിന്നുമാണ് കങ്കണ അഭിനയത്തിലേക്ക് എത്തിയത്. ആദ്യ സിനിമ ഗ്യാങ്സ്റ്ററായിരുന്നു. ആദ്യ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം കങ്കണയ്ക്ക് ലഭിച്ചു.
മറ്റ് നടിമാർ നായകന് പിന്നിൽ ഒതുങ്ങുമ്പോൾ നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്ത് മുൻനിരയിലേക്ക് വരികയാണ് കങ്കണ ചെയ്തത്.
കുറഞ്ഞ വർഷത്തിനിടയിൽ ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് കങ്കണ റണൗട്ട് ജീവൻ നൽകിയിട്ടുണ്ട്. നടി എന്നതിലുപരി നിർമാതാവും സംവിധായികയായുമെല്ലാം കങ്കണ തിളങ്ങി കഴിഞ്ഞു.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കങ്കണയുടെ സിനിമ. തമിഴിന് പുറമെ വിവിധ ഭാഷകളിൽ സിനിമ റിലീസിനെത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
എ.എൽ വിജയിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ധാക്കട്, തേജസ് എന്നിവയാണ് ഇനി റിലീസിനെത്താനുള്ള കങ്കണയുടെ സിനിമകൾ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ധാക്കടിന്റെ ട്രെയിലറിന് മികച്ച പ്രതികരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആക്ഷൻ സ്പൈ ത്രില്ലറായ ചിത്രത്തിൽ ഏജൻറ് അഗ്നി എന്നാണ് കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്.
ഗംഭീര ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു ബോളിവുഡ് ചിത്രത്തിൻറെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂർവമായി മാത്രമാണ് റിലീസിനെത്താറുള്ളത്.
മെയ് 20ന് സിനിമ തിയേറ്ററുകളിലെത്തും. ധാക്കടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് കങ്കണ നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം വൈകുന്നതിന് പിന്നിലെ കാരണങ്ങളടക്കം മുപ്പത്തിയഞ്ചുകാരിയായ കങ്കണ വെളിപ്പെടുത്തി.

യഥാർഥ ജീവിതത്തിൽ ടോം ബോയിയാണോ, ആരെയെങ്കിലും മർദിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. 'ആൺകുട്ടികളെ ഞാൻ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞ് പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിനഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത്.'
'ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ല എന്നാൽ ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ട്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണ്' കങ്കണ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലാണ് കങ്കണയുടെ ജനനം. കങ്കണയുടെ അമ്മ ആശ റണൗട്ട് സ്കൂൾ അധ്യാപികയും അച്ഛൻ അമർദീപ് റണൗട്ട് ബിസിനസുകാരനുമാണ്.
മൂത്ത സഹോദരി രംഗോലി ചന്ദേൽ കങ്കണയുടെ മാനേജറായി വർക്ക് ചെയ്യുകയാണ്. അക്ഷത് എന്നൊരു സഹോദരൻ കൂടി കങ്കണയ്ക്ക് ഉണ്ട്.
Recommended Video

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കങ്കണയെ തേടി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്.
അതേസമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ടെന്നും അഞ്ച് വർഷത്തിനപ്പുറം തന്നെ ഒരു അമ്മയായും ഭാര്യയായും കാണാൻ ആഗ്രഹിക്കുന്നുവെന്നും കങ്കണ കുറച്ച് മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കണയുടെ ധാക്കഡ്.


Click it and Unblock the Notifications