»   » പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ഖുഷി! അനിയത്തിയെ ചേർത്ത് പിടിച്ച് ജാൻവി, ധടക് ട്രെയിലർ ലോഞ്ചിൽ നടന്നത്

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ഖുഷി! അനിയത്തിയെ ചേർത്ത് പിടിച്ച് ജാൻവി, ധടക് ട്രെയിലർ ലോഞ്ചിൽ നടന്നത്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ ധടക് സിനിമ. താര പുത്രി ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുന്ന ആദ്യ ചിത്രമാണ് ധടക്. ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ജാൻവിയെ ബിഗ് സ്കരീനിൽ കാണുക എന്നത്. എന്നാൽ ആ ആഗ്രഹം സഫലമാകാതെയാണ് ശ്രീദേവി ഭൂമിയിൽ നിന്ന് വിട പറ‍ഞ്ഞത്.ഇന്നും ശ്രീദേവിയുടെ വിയോഗത്തിൽ നിന്ന് ആ കുടുംബം മോചിരായിട്ടില്ല. പല അവസരങ്ങളിലും അത് പ്രകടമാകുകയും ചെയ്യുന്നുണ്ട്.

  ശ്രീദേവിയെപ്പോലെ സണ്ണിയേയും ബഹുമാനിക്കണം, നാടിന്റെ പുരോഗതിക്ക് ഉത്തമം, സണ്ണിയെ പിന്തുണച്ച് നേതാവ്
  അമ്മ ശ്രീദേവിയെ ചുറ്റിപ്പറ്റിയാണ് ജാൻവിയും ഖുഷിയും ജീവിച്ചത്. എല്ലാത്തിനും അമ്മയായിരുന്നു ഇവർക്ക്. ഇപ്പോൾ സോഷ്യൽ മീഡിയലും ബോളിവുഡിലും വൈറലാകുന്നത് ജാൻവിയുടേയും ഖുഷിയുടേയും ഒരു ഹൃദയ സ്പർശിയായ രംഗമാണ്. അത് എല്ലാവരുടേയും കണ്ണുകളിൽ ഇറൻ അണിക്കുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ ചിത്രമായ ധടക്കിന്റെ ട്രെയിലർ ലോഞ്ചിലാണ് ആ ഹൃദയ സ്പർശിയായ സംഭവം നടന്നത്. സംഭവം ഇങ്ങനെ...

  ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വി!ബാലചന്ദ്ര മേനോൻ ചിത്രം എന്നാലും ശരതിന്റെ ഓഡിയോ ലോഞ്ച്

  അമ്മയുടെ ഓർമ്മ

  ബോളിവുഡിൽ പാട്ടായിരുന്നു ശ്രീദേവിയ്ക്ക് മക്കളോടുള്ള സ്നേഹം. താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകൾ ജാൻവിയുടെ ബോളിവുഡ് പ്രവേശനം.. എന്നാൽ അത് കാണാൻ അമ്മയില്ല എന്ന സത്യം അംഗീകരിക്കാൻ ഇന്നും ജാൻവിയ്ക്കും ഖുഷിയ്ക്കും കഴിഞ്ഞിട്ടില്ല. ചോച്ചിയുടെ ആദ്യ ചിത്രമായ ധടകിന്റെ ട്രെയിലർ ലോഞ്ചിൽ എത്തിയപ്പോണ് ഖുഷി അമ്മയെ ഓർമിച്ച് വികാരാധീനയായത്. ഖുഷിയെ ഏറെ കഷ്ടപ്പെട്ടാണ് ജാൻവി ആശ്വസിപ്പിച്ചത്. ഈ രംഗം അവിടെ കൂടിയവരോയും ബോളിവുഡിനേയും ഒരു പോലെ സങ്കടത്തിലാക്കിയിട്ടുണ്ട്.

  അമ്മയുടെ സ്ഥാനത്ത് ജാൻവി

  അമ്മയില്ലെങ്കിൽ ആ സ്ഥാനം മൂത്ത മകൾക്കാണ്. ജാൻവി തന്റെ കടമയും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നുണ്ട്. അമ്മയുടെ ഓർമയിൽ ഖുഷിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹോദരിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. അനുജത്തിയുടെ കണ്ണീർ‌ ഒപ്പുകയായിരുന്നു. ഒരു പക്ഷെ ശ്രീദേവിയുണ്ടായിരുന്നെങ്കിലും അതു തന്നെ ചെയ്യുമായിരുന്നു. അനുജത്തിയെ ആശ്വസിപ്പിക്കുന്ന ജാൻവിയുടെ വീഡിയോ എല്ലാവരുടേയും മനസിനെ വേദിപ്പിച്ചിട്ടുണ്ട്.

  അനിയത്തിമാരെ ചേർത്ത് പിടിച്ച് അർജുൻ

  ശ്രീദേവിയുടെ മരണത്തിൽ അച്ഛനും രണ്ടു മക്കൾക്കും താങ്ങായി താണലായി നിന്നത് ബോണി കപൂർ- മോണ ദമ്പതികളുടെ മകൻ അർജുൻ കപൂറാണ്. ശ്രീദേവി ബോണി കപൂറിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നതോടെ അർജുൻ അകലം പാലിച്ചിരുന്നു. സഹോദരിമാരുമായി താരം ഒരു ബന്ധവും പുലർത്തിയിരുന്നില്ല. എന്നാൽ ശ്രീദേവിയുടെ വിയോഗം ആ കുടുംബത്തെ തകർക്കുമെന്ന് മനസിലായപ്പോൾ അച്ഛനും സഹോദരിമാർക്കും കൈ താങ്ങായി അർജുൻ ഓടി എത്തുകയായിരുന്നു. അവരെ തന്റെ സ്വന്തം സഹോദരിയോടൊപ്പം ഹൃദയത്തിലും ജീവിതത്തിലും ചേർത്ത് നിർത്തി. ബോളിവുഡിലെ ഉത്തമ പുത്രനും ഉത്തമ സഹോദരനു കൂടിയാണ് അർജുൻ

  നിന്റെ കൂടെ

  സഹോദരിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസ നേർന്നു കൊണ്ടുള്ള അർജുൻ കപൂറിന്റെ ട്വീറ്റ് ബോളിവുഡിൽ ചർച്ച വിഷയമായിരുന്നു. കുടുംബത്തിലെ എല്ലാ ചടങ്ങിലും അർജുൻ കൂടെയുണ്ടാകും. എന്നാൽ ധടക്കിന്റെ ട്രെയിലർ റിലീസിന് അർജുൻ കപൂറിന് എത്തുവാൻ കഴിഞ്ഞിരുന്നില്ല. അതിന് സഹോദരിയോട് ക്ഷമയും ചോദിച്ചിട്ടുണ്ട്. കൂടാതെ താൻ മുംബൈയിൽ ഇല്ലെങ്കിൽ പോലും നിന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അർജുൻ ട്വിറ്റ് ചെയ്തു.

  ഉപദേശം

  ജാൻവിയുടെ കന്നി ചിത്രമാണ് ധടക്. ബോളിവുഡിൽ പ്രവേശിക്കുന്നതിനും മുൻപ് സഹോദരിയ്ക്ക് മികച്ച ഉപദേശവും അർജുൻ കപൂർ നൽകുന്നുണ്ട്. നീ നന്നായി ജോലി ചെയ്താൽ ഈ മേഖലയിൽ ഫീൽഡിൽ മികച്ച വിജയം നേടാൻ കഴിയും. കൂടാതെ സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളേയും വിമർശനങ്ങളേയും സ്വീകരിക്കുവാൻ പഠിക്കുക. കൂടാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിച്ചു കൊണ്ട് തന്റേതായ വഴിയിലൂടെ നടക്കാനും മനസ് പറയുന്ന കാര്യങ്ങൾ ചെയ്യാനും ശീലമാക്കുക. ഇതെല്ലാം നേരിടാൻ നീ തയ്യാറാണെന്ന് തനിയ്ക്ക് അറിയാമെന്നും അർജുൻ ട്വിറ്ററിൽ കുറിച്ചു.

  English summary
  Dhadak trailer launch: Khushi Kapoor breaks down and hugs her sister Janhvi Kapoor

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more