ബച്ചനും ധനുഷും തമ്മില്‍ കെമിസ്ട്രിയല്ല, ഫിസിക്‌സാണ്
പൊതുവെ രണ്ട് കൂട്ടുകെട്ടിനുള്ളിലെ കെമിസ്ട്രിയെ കുറിച്ച് നമ്മള്‍ പറയാറുണ്ടല്ലോ. പക്ഷെ അമിതാഭ് ബച്ചനും ധനുഷും തമ്മിള്‍ വര്‍ക്കൗട്ടാകുന്നത് ഈ കെമിസ്ട്രിയല്ല, ഫിസിക്‌സാണ്. ബച്ചനെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളായി ഷമിതാഭ് എന്ന ചിത്രം സംവിധാനം ചെയ്യുന്ന ബല്‍ക്കിയുടെ കമന്റാണിത്.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബല്‍ക്കിയുടെ കമന്റ്. ചിത്രത്തില്‍ അക്ഷര ഹസനും ധനുഷും തമ്മിലുള്ള കെമിസ്ട്രിയോ ധനുഷും അമിതാഭ് ബച്ചനും തമ്മിലുള്ള കെമിസ്ട്രിയോ ഏറ്റവും മികച്ചതെന്ന് ചോദിച്ചപ്പോഴാണ് ബല്‍കിയുടെ കമന്റ് വന്നത്. ധനുഷും ബച്ചനും തമ്മിലുള്ളത് കെമിസ്ട്രിയല്ല, ഫിസിക്‌സാണ്.

ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് തന്റെ വീട്ടിലെത്തിയ ഒരു ഫീലാണ് ലൊക്കേഷനില്‍ ലഭിച്ചതെന്ന് ധനുഷ് പറഞ്ഞു. അക്ഷര ഹസനുമായും ബല്‍ക്കിയുമായും സംസാരിക്കുന്നത് തമിഴില്‍ തന്നെയാണത്രെ. തന്റെ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ വാട്ട് എ കരുവാഡി എന്ന പാട്ടും ധനുഷ് പാടി.
ധനുഷിന്റെ അമ്മായിഅച്ഛനൊപ്പം ഐശ്വര്യ റായി അഭിനയിച്ചു. ഇപ്പോള്‍ ഐശ്വര്യ റായി യുടെ അമ്മായി അച്ഛനൊന്നും ധനുഷും അഭിനയിക്കുന്നു. എന്ത് തോന്നുന്നു എന്ന് അവതരക ചോദിച്ചപ്പോള്‍ എല്ലാം ആരുടെയോ അനുഗ്രഹം എന്ന് മാത്രമാണ് ധനുഷ് പറഞ്ഞത്.
രാഞ്ജന എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് ആനന്ദ് എല്‍ റായി വിളിച്ചപ്പോള്‍ എനിക്കൊട്ടും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെയ്യാന്‍ അറിയുമോ എന്ന വിശ്വാസവും ഉണ്ടായിരുന്നില്ല. പക്ഷെ അത് സംഭവിച്ചു. അവിടെ നിന്ന് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഷമിതാഭില്‍ അവസരം ലഭിച്ചത്. ഇതും സംഭവിച്ചില്ലേ. എല്ലാം ഭാഗ്യം- ധനുഷ് പറഞ്ഞു


Click it and Unblock the Notifications











