രാഞ്ചനയ്ക്കും ഷമിതാഭിനും ശേഷം ധനുഷ് വീണ്ടും ബോളിവുഡിലേക്ക്! ഒപ്പം ഹൃത്വിക്ക് റോഷനും സാറയും
രാഞ്ചന, ഷമിതാഭ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ്. ഇത്തവണയും സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ ചിത്രത്തിലൂടെയാണ് നടന്‍ എത്തുന്നത്. ആനന്ദ് എല്‍ റായ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക്ക് റോഷനും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനാണ് നായികയായി എത്തുന്നത്.
ബിഗ് ബഡ്ജറ്റ് സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തകരുടെ പേരും മറ്റു വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ ആനന്ദ് എല്‍ റായ് തന്നെ അറിയിച്ചിട്ടുണ്ട്. 2013ലായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായ രാഞ്ചന പുറത്തിറങ്ങിയിരുന്നത്. സോനം കപൂര്‍ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു

തുടര്‍ന്ന് 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും നടന്‍ ഹിന്ദിയില്‍ അഭിനയിച്ചു. രാഞ്ചനയ്ക്കു പുറമെ ഷമിതാഭും ധനുഷിന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് നടന്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. അതേസമയം തമിഴിലും കൈനിറയെ ചിത്രങ്ങളാണ് ധനുഷിനുളളത്. അസുരന്‍, പട്ടാസ്, എന്നൈ നോക്കി പായും തോട്ട എന്നീ സിനിമകള്‍ നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications