ഹേമ മാലിനിയെ കെട്ടിപ്പിടിക്കാന്‍ കാശ് കൊടുത്തു, ഒടുവില്‍ വിവാഹം!40 വർഷത്തോളം ഒന്നിച്ച് താരദമ്പതികള്‍

ബോളിവുഡിലെ മുന്‍നിര താരങ്ങളായിരുന്ന ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയും പ്രണയവും വിവാഹവുമൊക്കെ ഏറെ കാലം സിനിമാലോകം ചര്‍ച്ച ചെയ്തതാണ്. വിവാഹിതരായി ഒന്നിച്ച് തമാസിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷത്തോളമായി. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. സമൂഹ മാധ്യമങ്ങള്‍ നിറയെ താരദമ്പതികള്‍ക്കുള്ള ആശംസകളായിരുന്നു.

ഒപ്പം ഇരുവരുടെയും പ്രണയകഥ വീണ്ടും പ്രചരിക്കുകയാണ്. നാളുകള്‍ക്ക് മുന്‍പ് ധര്‍മേന്ദ്രയുമായി അടുപ്പത്തിലായതിനെ കുറിച്ചും അദ്ദേഹം തന്നെ സ്‌നേഹിച്ചിരുന്നത് എങ്ങനെയായിരുന്നു എന്നുമൊക്കെ ഹേമമാലിനി പറഞ്ഞിരുന്നു. അവരുടെ ആ വാക്കുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഒപ്പം അച്ഛനും അമ്മയ്ക്കും മംഗളങ്ങള്‍ നേര്‍ന്ന് മകള്‍ ഇഷ ഡിയോളും വന്നിരിക്കുകയാണ്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

'എന്റെ പ്രിയപ്പെട്ട പപ്പയ്ക്കും മമ്മിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ ഞാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു എന്നുമായിരുന്നു ഇഷ പറഞ്ഞിരുന്നത്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഹേമ മാലിനിയും ധര്‍മേന്ദ്രയും ഒന്നിച്ചുള്ള പഴയ ചിത്രങ്ങളുമെല്ലാം മകള്‍ ഇഷ ഡിയോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

ബോളിവുഡിലെ നിത്യഹരിത നായിക, നായകന്മാരായിട്ടാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും ഇന്നും അറിയപ്പെടുന്നത്. 1970 കളിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഹേമമാലിനിയ്ക്ക് മുന്‍പ് പര്‍കാശ് കൗറിനെയായിരുന്നു ധര്‍മേന്ദ്ര വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായ സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. 1954 ലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. വര്‍ഷങ്ങള്‍ക്കിപ്പുറം ഹേമയുമായി പ്രണയം തോന്നിയെങ്കിലും വിവാഹിതനായ പുരുഷനുമായി സ്നേഹത്തിലാവാന്‍ ഹേമ തയ്യാറായിരുന്നില്ല.

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

അദ്ദേഹം പ്രൊപ്പോസല്‍ നടത്തിയെങ്കിലും നടി അത് നിരസിച്ചു. 1975 ല്‍ പുറത്തിറങ്ങിയ ഷോലേ അടക്കം ഒത്തിരി സിനിമകളില്‍ ധര്‍മേന്ദ്രയും ഹേമമാലിനിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ധര്‍മേന്ദ്ര ഒഴിവാക്കിയിരുന്നില്ല. ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയില്‍ ഇടയ്ക്ക് പൈസ താരം കൊടുക്കാറുണ്ടായിരുന്നു. ഹേമ മാലിനിയെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ധര്‍മേന്ദ്രയായിരുന്നു. മാത്രമല്ല ഇരുവരും ഒന്നിച്ചഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ സെറ്റിലെ പയ്യന് 2000 രൂപ കൊടുത്ത് ഏല്‍പ്പിച്ചിരുന്നു.

വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും ഹേമ മാലിനിയെ കെട്ടിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു താരം പൈസ കൊടുത്ത് ഏല്‍പ്പിച്ചത്. ഇക്കാര്യങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുന്നതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധര്‍മേന്ദ്ര ഉപയോഗിച്ചിരുന്നു. സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ അവര്‍ക്ക് ശല്യമായി തോന്നി തുടങ്ങി. ഇത് മനസിലാക്കിതോടെ താരം ഈ പരിപാടി അവസാനിപ്പിച്ചു എങ്കിലും നടിയുടെ പിറകേ തന്നെയായിരുന്നു. നിരന്തരം ധര്‍മേന്ദ്രയുടെ ഈ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തില്‍ ആകൃഷ്ടയായത്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

എന്നാല്‍ ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കില്‍ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു. കാരണം ആദ്യ ഭാര്യയായ പ്രകാശ് ഡിവോഴ്സിന് തയ്യാര്‍ അല്ലായിരുന്നു. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലാം ആവണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചു. 1980 ലായിരുന്നു ആരാധകര്‍ കാത്തിരുന്ന താരവിവാഹം നടന്നത്. ഇഷ ഡിയോള്‍, അഷാന ഡിയോള്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

 വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

ഒരിക്കലും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നെന്ന് നേരത്തെ ഹേമ മാലിനി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ലെന്നും നടി പറയുന്നു. പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും പ്രചരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X