കുറച്ച് കാലമായിത് നടക്കുന്നു; കുടുംബത്തിന് ഞെട്ടലില്ല; മകളുടെ ഡിവോഴ്സിനെ ധർമ്മേന്ദ്ര കാണുന്നതിങ്ങനെ

കഴിഞ്ഞ ദിവസമാണ് നടി ഇഷ ഡിയോളും ഭർത്താവ് ഭാരത് തക്താനിയും വിവാഹ ബന്ധം വേർപെടുത്തുന്ന വിവരം പുറത്ത് വന്നത്. 12 വർഷം നീണ്ട‌ വിവാഹ ജീവിതമാണ് ഇരുവരും വേണ്ടെന്ന് വെച്ചിരിക്കുന്നത്. രണ്ട് മക്കളും നിലവിൽ ഇഷയ്ക്കൊപ്പമാണുള്ളത്. പിരിയുന്നതിന് കാരണമായി പല അഭ്യൂഹങ്ങളും വന്നെങ്കിലും താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. താര ദമ്പതികളാണ് ഹേമ മാലിനിയുടെയും ധർമ്മേന്ദ്രയുടെയും മൂത്ത മകളാണ് ഇഷ ഡിയോൾ.

മകൾ ഇനി രാഷ്‌ട്രീയത്തിലേക്ക് ചുവട് വെക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ഹേമ മാലിനി നൽകിയിട്ടുണ്ട്. വിവാഹ മോചന വാർത്ത വന്നതിന് പിന്നാലെ ഇഷ ഡിയോളിന്റെ കുടുംബത്തെക്കുറിച്ച് പല തരത്തിലുള്ള വാർത്തകളും വന്നു. മകൾ വിവാഹ​മോചനം നേടുന്നതിൽ ധർമ്മേന്ദ്രയ്ക്ക് വിഷമമുണ്ടെന്നും ഇഷ ഡിയോൾ തീരുമാനത്തിൽ ഒന്നുകൂടി പുനരാലോചന നടത്തേണ്ടതുണ്ടെന്ന് ഇദ്ദേഹം ആ​ഗ്രഹിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Dharmendra, Esha Deol

അഭ്യൂ​ഹങ്ങൾക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് താര കുടുംബത്തിലെ അം​ഗം. ധർമ്മാജിയുടെ വാക്കുകളെന്ന പേരിൽ എവിടെ നിന്നാണ് ഇവ വരുന്നത്. ഇഷയെക്കുറിച്ച് ഇതുവരെ അദ്ദേഹം ആരോടും സംസാരിച്ചി‌‌ട്ടില്ല. കുടുംബത്തിൽ പോലും ഇക്കാര്യം അദ്ദേഹം സംസാരിച്ചിട്ടില്ല. തന്റെ മക്കളുടെ ജീവിതത്തിൽ ഒരിക്കലും ധർമ്മാജി ഇടപെട്ടിട്ടില്ല. ഇപ്പോൾ എന്തിന് അദ്ദേഹം അങ്ങനെ ചെയ്യണം, കുടുംബാം​ഗം ചോദിച്ചതിങ്ങനെ.

മീഡിയയിലെ ഒരു വിഭാ​ഗം ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഇടച്ച് കയറുന്നത് തെറ്റാണ്. ഭർത്താവുമായി പിരിയാനുള്ള ഇഷയുടെ തീരുമാനത്തിൽ ധർമ്മാജിക്ക് പ്രശ്നമില്ല. ഭാരതുമായി നല്ല അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്. വേർപിരിയലിന്റെ ഘ‌ട്ടങ്ങൾ കുറച്ച് നാളായി നടന്ന് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവമല്ല. അതിനാൽ കുടുംബത്തിലെ ആരും ഞെട്ടലില്ല. മാധ്യമങ്ങളും ഇതിൽ ഞെട്ടേണ്ടതില്ലെന്ന് കുടുംബാം​ഗം വ്യക്തമാക്കി.

 Esha Deol

ബോളിവുഡിൽ‌ സജീവമായിരുന്ന കാലത്താണ് ഇഷ ഡിയോൾ വിവാഹിതയാകുന്നത്. അഹാന ഡിയോൾ എന്ന സഹോദരിയും ഇഷയ്ക്കുണ്ട്. അഹാനയും വിവാഹിതയായി കു‌ടുംബ ജീവിതം നയിക്കുകയാണ്. മക്കൾ നേരത്തെ വിവാഹം ചെയ്ത് കുടുംബമായി കഴിയണമെന്ന് ധർമ്മേന്ദ്രയ്ക്ക് ആ​ഗ്രഹം ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് രണ്ട് പേരും വേ​ഗം വിവാഹം ചെയ്തതെന്നും നേരത്തെ ഹേമ മാലിനി പറഞ്ഞിട്ടുണ്ട്.

ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. 1980 ലാണ് ഇരുവരും വിവാഹിതരായത്. പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. രണ്ട് ഭാര്യമാരിലെ മക്കളും ധർമ്മേന്ദ്രയയുടെ സംരക്ഷണയിലാണ് വളർന്നത്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് ധർമ്മേന്ദ്രയ്ക്ക് ആദ്യ വിവാഹ ബന്ധത്തിൽ പിറന്നത്. ധർമ്മേന്ദ്രയുടെ പേരിൽ ഹേമ മാലിനിയും പ്രകാശ് കൗറും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ഹേമ മാലിനിക്കെതിരെ ഒരിക്കൽ പ്രകാശ് കൗർ സംസാരിച്ചിട്ടുണ്ട്.

ഒരു സ്ത്രീയെന്ന നിലയിൽ ഹേമയെ മനസ്സിലാക്കാൻ പറ്റും. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ പറ്റില്ലെന്ന് പ്രകാശ് കൗർ തുറന്നടിച്ചു. പ്രകാശ് കൗറും ഹേമ മാലിനും കണ്ട് മുട്ടലുകൾ ഒഴിവാക്കാറാണ് പതിവ്. മക്കളായ ഇഷ ഡിയോളിനും അഹാനയ്ക്കുമൊപ്പം മറ്റൊരു വീട്ടിലാണ് ഹേമ മാലിനി കഴിഞ്ഞത്.

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X