For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്മാരെല്ലാം രണ്ടാമതും വിവാഹം കഴിക്കുന്നുണ്ട്; ഭര്‍ത്താവിനെ കുറ്റം പറഞ്ഞവരോട് ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ

  |

  ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള പ്രണയകഥകളില്‍ ഒന്ന് ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയുമായിരിക്കും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് തന്നെ നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുകളിലായി. എന്നിട്ടും പഴയ പ്രണയകഥയും അക്കാലത്ത് കോളിളക്കം സൃഷ്ടിച്ച ചില വിവാദങ്ങളുമൊക്കെ ഇന്നും ചര്‍ച്ചയാവാറുണ്ട്. അത്തരത്തില്‍ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഭര്‍ത്താവിന് മറ്റൊരു പ്രണയമുള്ള കാലത്തും ആദ്യ ഭാര്യ സപ്പോര്‍ട്ട് ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അന്ന് സിനിമാ താരങ്ങളെല്ലാവരും തന്നെ രണ്ടാമത് വിവാഹം കഴിക്കുന്നവരാണെന്നും അതിലൊരു കുറ്റം കാണുന്നില്ലെന്നുമാണ് ധർമേന്ദ്രയുടെ ആദ്യ ഭാര്യയായ പ്രകാശ് കൌർ സൂചിപ്പിച്ചത്.

  സിംപിളായി വേദിക, ബീച്ചിൻ്റെ സൈഡിൽ നിന്നും ഫോട്ടോഷൂട്ടുമായി നടി, കാണാം

  എണ്‍പതുകളില്‍ യുവാക്കളെ എല്ലാം ആകര്‍ഷിച്ച സ്വപ്‌ന സുന്ദരിയായിരുന്നു ഹേമ മാലിനി. അവരെ ഭാര്യയാക്കണമെന്ന് പല സിനിമാ നടന്മാരും ആഗ്രഹിച്ചു. കൂട്ടത്തില്‍ അന്നത്തെ മുന്‍നിര നായകന്‍ ധര്‍മേന്ദ്രയും ഉണ്ടായിരുന്നു. പല വഴികളിലൂടെ ഹേമമാലിനിയുമായി അടുക്കാന്‍ ധര്‍മേന്ദ്ര ശ്രമിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വിവാഹിതനും നാല് മക്കളുടെ പിതാവും ആയിരുന്നു എന്നതാണ് ശ്രദ്ധേയം. എങ്കിലും ഹേമയോടുള്ള അദ്ദേഹത്തിൻ്റെ പ്രണയം സത്യമാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.ഇപ്പോഴിതാ വീണ്ടും ധർമേന്ദ്രയുടെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലാണ് വൈറലാവുന്നത്.

  1970 ല്‍ ഹസീന്‍ മെയിന്‍ ജവാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഹേമയും ധര്‍മേന്ദ്രയും ആദ്യം കാണുന്നത്. താരങ്ങളുടെ കെമിസ്ട്രി ആരാധകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. സ്‌ക്രീനില്‍ പ്രണയിക്കുന്ന സമയത്ത് തന്നെ രണ്ടാളും യഥാര്‍ഥ ജീവിതത്തിലും പ്രണയിക്കാന്‍ തുടങ്ങി. അവിടെ നിന്നുമാണ് പല പ്രശ്‌നങ്ങള്‍ക്കും തുടക്കമാവുന്നത്. ഹേമയോട് പ്രണയം തോന്നിയ സമയത്ത് ധര്‍മേന്ദ്ര വിവാഹിതനും ആ ബന്ധത്തില്‍ നാല് മക്കളുമുള്ള കുടുംബനാഥനായിരുന്നു. അങ്ങനെ ഒരാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാന്‍ ഹേമയുടെ പിതാവും തയ്യാറായിരുന്നില്ല.

  ഹേമയെ പോലെ അതീവ സുന്ദരിയായൊരു നടിയെ വിവാഹം കഴിക്കാന്‍ സഞ്ജയ് കപൂര്‍ മുതല്‍ ജിതേന്ദ്ര വരെയുള്ള യോഗ്യന്മാരായ നടന്മാരും അന്നുണ്ട്. പക്ഷേ എല്ലാത്തിനും അവസാനം ധര്‍മേന്ദ്രയുടെ പ്രണയം തന്നെ വിജയിക്കുകയും 1980 ല്‍ അദ്ദേഹം ഹേമ മാലിനിയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടാന്‍ സാധിക്കാത്തത് കൊണ്ട് ഹേമയെ വിവാഹം കഴിക്കാനായി അദ്ദേഹം മുസ്ലിം മതം സ്വീകരിച്ചു. എന്നാല്‍ അദ്ദേഹത്തെ വുമണൈസര്‍ എന്നാണ് പലരും വിശേഷിപ്പിച്ചത്. ഇതോടെ പ്രതികരണവുമായി ആദ്യ ഭാര്യ തന്നെ രംഗത്ത് വന്നു.

  എന്റെ ഭര്‍ത്താവ് ഹേമയെക്കാള്‍ കൂടുതല്‍ എന്നെ സ്‌നേഹിക്കണമെന്നാണ് ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത്. അതെന്ത് കൊണ്ടാണ്. ഈ ഇന്‍ഡസ്ട്രിയിലെ ഭൂരിഭാഗം പേരും ചെയ്യുന്നത് അതൊക്കെ തനന്നെയാണ്. എന്നിട്ടും അദ്ദേഹത്തെ മാത്രം സ്ത്രീസമൂഹം എന്ന് വിളിക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് പ്രകാശ് കൗര്‍ ചോദിക്കുന്നു. ഒരുവിധം എല്ലാ നടന്മാരും വിവാഹശേഷം പ്രണയത്തിലാവുകയും രണ്ടാമതൊരു വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. ധര്‍മേന്ദ്ര എനിക്ക് നല്ല ഭര്‍ത്താവ് ആയിരിക്കില്ല. പക്ഷേ എന്റെ അടുത്ത് അദ്ദേഹം മാന്യനായിരുന്നു. അതുപോലെ എന്റെ മക്കള്‍ക്ക് മികച്ചൊരു പിതാവും ആയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്.

  മക്കളെ അദ്ദേഹം ഒരിക്കലും അവഗണിക്കുകയില്ല. അവരുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം കൂടെ ഉണ്ടാവും. ഹേമ ഇപ്പോള്‍ അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കും. കാരണം അവള്‍ക്കും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ഈ ലോകത്തെ അഭിമുഖീകരിക്കേണ്ടി വരും. പക്ഷേ ഹേമയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ അവള്‍ ചെയ്തത് പോലെ ചെയ്യുമായിരുന്നില്ല. കാരണം ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ വികാരങ്ങള്‍ എനിക്ക് മനസിലാക്കാന്‍ സാധിക്കും. പക്ഷേ ഒരു ഭാര്യയും അമ്മയും എന്ന നിലയില്‍ എനിക്ക് അവരെ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും മനുഷ്യനാണ്. അദ്ദേഹം എന്റെ കുട്ടികളുടെ പിതാവാണ്. ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന ആളുമാണ്.

  ഭാര്യയെ ചതിക്കുന്ന ഭർത്താവ്, ഇനിയൊരു അവിഹിതം കൂടി സഹിക്കാൻ വയ്യ; കുടുംബവിളക്ക് കണ്ട് പ്രേക്ഷകരുടെ അഭിപ്രായം

  സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. അതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തണോ അതോ സ്വയം വിധിയാണെന്ന് ഓര്‍ത്ത് സമാധാനപ്പെടണോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. അദ്ദേഹം എന്നില്‍ നിന്ന് ഒത്തിരി അകലെയായിരിക്കും ഇപ്പോഴുള്ളത്. പക്ഷേ ആ ഒരു ശക്തി എന്ത് സംഭവിച്ചാലും ഉണ്ടാവും. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യം വന്നാല്‍ അവിടെ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. എനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എല്ലാത്തിനുമുപരിയായി അദ്ദേഹം എന്റെ കുട്ടികളുടെ അച്ഛനാണ് എന്നുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പങ്കുവെച്ചത്.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  1954 ലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറും ധര്‍മേന്ദ്രയും നല്ല ദമ്പതിമാരായി വര്‍ഷങ്ങളോളം കഴിഞ്ഞെങ്കിലും ഹേമയുടെ സാന്നിധ്യം ആ ബന്ധം തകര്‍ക്കുകയായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ധര്‍മേന്ദ്രയുടെ ആദ്യ കുടുംബത്തിന് ഹേമയുടെ പിന്തുണ എല്ലാ കാലത്തും ഉണ്ടായിരുന്നു. 'ഒരിക്കലും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ട് പോകാന്‍ താന്‍ ശ്രമിച്ചിരുന്നതായി മുന്‍പ് ഹേമ മാലിനിയും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ആ ഭാര്യയെയും മക്കളെയും വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. താന്‍ ഒരിക്കലും ധര്‍മേന്ദ്രയെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും അകറ്റാന്‍ നോക്കിയിട്ടില്ലെന്നും അന്ന് ഹേമ വെളിപ്പെടുത്തി.

  ഭാവനയുടെ ഭര്‍ത്താവായി അഭിനയിച്ചു, സീരിയലിലെ പെണ്‍വേഷം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടന്‍ അരുണ്‍ രാഘവൻ

  English summary
  Dharmendra's First Wife Supported Him When People Criticized Him Over Hema Malini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X