twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ വാക്ക് കേൾക്കാതെ ധർമേന്ദ്രയ്ക്കൊപ്പം നിന്നു, പ്രിയപ്പെട്ടവന് പിറന്നാൾ ആശംസയുമായി ഹേമ മാലിനി

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ധർമേന്ദ്രയും ഹേമമാലിനിയും. സിനിമയിലൂടെ പ്രണയിച്ച് തുടങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും അത് മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. ഹേമമാലിനിയുടെ പേരിനോടൊപ്പം എപ്പോഴും ധർമേന്ദ്രയുടെ വിശേഷങ്ങളും ചർച്ചയാകാറുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇവരുടെ പേരുകൾ അന്നും ഇന്നും ഒരുമിച്ചാണ് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടം പിടിക്കാറുള്ളത്.

    ബോളിവുഡിന്റെ എവർഗ്രീൻ പ്രണയനായകന് ഇന്ന് 85ാം പിറന്നാളാണ്. ധർമേന്ദ്രയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും കുടുബാംഗങ്ങളും. താരത്തിന് പിറന്നാൾ ആശംസ നേർന്ന് പ്രിയപ്പെട്ട ഹേമ മാലിനിയും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ധർമേന്ദ്രയുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കുന്നതിനോടൊപ്പം ആ പഴയ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ വൈറലാവുകയാണ്.

     സിനിമയിൽ തുടങ്ങിയ  പ്രണയം

    1961 ൽ പുറത്തിറങ്ങിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമമാലിനി വെള്ളിത്തിരയിൽ എത്തിയത്. പന്നീട് 1968 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയായ മാറാൻ ഹേമ മാലിനിയ്ക്ക് കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഭർത്താവായ ധർമേന്ദ്രയ്ക്കൊപ്പമായിരുന്നു. 1970 ൽ പുറത്തിറങ്ങിയ ഹസീൻ മെയിൻ ജവാൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

     ഹേമ മാലിനി നോ പറഞ്ഞു

    ഹേമ മാലിനിയുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ ധർമേന്ദ്ര വിവാഹിതനായിരുന്നു. പര്‍കാശ് കൗറായിരുന്നു നടന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു. എന്നാൽ ഹേമ മാലിനിയെ കണ്ടപ്പോൾ താരത്തിന് പ്രണയം തോന്നുകയായിരുന്നു. വിവാഹിതനായിരുന്നത് കൊണ്ട് നടി ആദ്യം ഈ ബന്ധം നിരസിച്ചിരുന്നു. പിന്നീട് ധർമേന്ദ്രയുമായി പ്രണയത്തിലാവുകയായിരുന്നു ഹേമ മാലിനി

     മതം മാറി

    ഹേമ മാലിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ആദ്യ ഭാര്യയെ ഒഴിവാക്കാൻ നടൻ തയ്യാറല്ലായിരുന്നു. അങ്ങനെ ധർമേന്ദ്ര ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമ മാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചത്. ഹേമ മാലിനിയും ധർമേന്ദ്രക്കൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. 1980 ലായിരുന്നു ഇവരുടെ വിവാഹം .

    Recommended Video

    Jaffar Idukki shares his experience with Mammootty | FilmiBeat Malayalam
      വീട്ടുകാരുടെ എതിർപ്പ്

    ഹേമ മാലിനിയുടെ പിതാവ് താരങ്ങളുടെ വിവാഹത്തിന് എതിരായിരുന്നു. അദ്ദേഹം ധർമേന്ദ്രയുമായുള്ള നടിയുടെ ബന്ധത്തെ കർശനമായി എതിർത്തിരുന്നു. ഒന്ന് വിവാഹിതനായ ഒരാളെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുന്നതിനോട് പിതാവിന് താൽപര്യമില്ലായിരുന്നു. അച്ഛന്റെ തീരുമാനം അംഗീകരിക്കാൻ നടിക്കും കഴിഞ്ഞിരുന്നില്ല. ഒടുവിൽ പിതാവിന്റെ മരണത്തിന് ശേഷമായിരുന്നു ഹേമ മാലിനി ധർമേന്ദ്രയെ വിവാഹം കഴിക്കുന്നത്. എന്നാൽ അമ്മയെ ഇത് ഏറെ വേദനിപ്പിച്ചിരുന്നു.

    Read more about: dharmendra hema malini
    English summary
    Dharmendra Turns 85: A Look Back At Dharmendra And Hema Malini Love Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X