ധീരേ ധീരേസെ പുതിയരൂപത്തില്‍ എത്തി,മണിക്കൂറുകള്ക്കൊണ്ട് അരലക്ഷം ലൈക്ക്
ആഷിഖി എന്ന സിനിമയിലെ ധീരേ ധീരേസെ സിന്ദിഗി എന്ന ഗാനം പുതിയ രൂപത്തിലും ഭാവത്തിലും എത്തി. പുതിയ രൂപത്തിലെത്തിയ ഗാനം യൂട്യൂബില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്കകം അരലക്ഷം ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.
1990ല്‍ പുറത്തിറക്കിയ സിനിമയായിരുന്നു ആഷിഖി. മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തില്‍ രാഹുല്‍ റോയ്, അനു അഗര്‍വാള്‍, ദീപക് ടിജോരി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. എന്നാല്‍ പുതിയ രൂപത്തില്‍ എത്തിയ ഇതിലെ ധീരേ ധീരേസെ സിന്ദിഗി എന്ന ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന ഹൃത്വിക് റോഷനും സോനം കപൂറുമാണ്.

വ്യത്യസ്ത രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കുമാര്‍ സാനുവും അനുരാധാപവലും പാടിയിരിക്കുന്ന ഗാനം ഇപ്പോള്‍ യോ യോ ഹണി സിംഗിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടി-സീരീസാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. അഹമ്മദ് ഖാന്‍ സംഗീതം നല്‍കിയിരിക്കുന്ന ആ ഗാനം കണ്ടു നോക്കൂ...


Click it and Unblock the Notifications