ധോണി എത്താന്‍ വൈകും
എംഎസ് ധോണിയുടെ ജീവിത കഥ പറയുന്ന ധോണി ദ് അണ്‍ ടോള്‍ഡ് സ്‌റ്റോറിയുടെ റിലീസിംഗ് മാറ്റിവെച്ചു. ദസ്സെറ ദിനമായ ഒക്ടോബര്‍ 22ന് സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാത്തതാണ് കാരണം.
ധോണിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ചിത്രം പുറത്തിറക്കിയാല്‍ അത് സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം മാറ്റിവെയ്ക്കുന്നത് എന്നാണ് ബോളിവുഡ് നിരീക്ഷകരുടെ പക്ഷം.

നീരഡ് പാണ്ഡെ സംവിധാനം ചെയ്യുന്ന ധോണി ബയോപിക്കില്‍ ധോണിയായി വേഷമിടുന്നത് സുഷാന്ത് സിംഗ് രജ്പുതാണ്. ധോണിയുടെ സിനിമ ഇറങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഷാന്താറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒക്ടബോര്‍ 22ന് തങ്ങളുടെ സിനിമ റിലീസ് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചു.
ഷാഹിദ് കപൂര്‍, ആലിയാ ഭട്ട് എന്നിവര്‍ ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രമാണിത്. ആദ്യം സെപ്തംബര്‍ 4ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റി ഒക്ടോബര്‍ ആക്കിയത്.


Click it and Unblock the Notifications











