6 വര്‍ഷത്തെ പ്രണയം, 5 വര്‍ഷത്തെ ദാമ്പത്യം! ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് ദിയ മിര്‍സയും ഭര്‍ത്താവും
സിനിമാക്കാരുടെ കുടുംബ ജീവിതത്തിന് ആയൂസ് കുറവാണെന്ന് പല താരങ്ങളും പലപ്പോഴായി തെളിയിച്ചിരുന്നു. ഒത്ത് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാവുന്നതോടെ വേര്‍പിരിയാം എന്ന തീരുമാനത്തിലേക്കാണ് എല്ലാവരുമെത്തുന്നത്.
ഇപ്പോഴിതാ അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുന്‍മിസ് ഇന്ത്യയും മോഡലുമായ ദിയ മിര്‍സ. സോഷ്യല്‍ മീഡിയ വഴിയാണ് താനും ഭര്‍ത്താവും ബന്ധം വേര്‍പ്പെടുത്തുകയാണെന്നുള്ള കാര്യം ദിയ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 2014 ല്‍ ദിയ മിര്‍സയും സാഹില്‍ സംഘയും വിവാഹിതരാവുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനൊരുങ്ങുകയാണ് ഇരുവരും. വേര്‍പിരിഞ്ഞാലും പരസ്പര ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കിയിരിക്കുകയാണ്.
ഇത്രയും കാലം സ്‌നേഹവും പിന്തുണയും നല്‍കിയ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇനിയും അതുപോലെ തുടരണമെന്നും ദിയ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഞങ്ങള്‍ നടത്തുന്നില്ലെന്നും എല്ലാവരും സ്വകാര്യതയെ മാനിക്കണമെന്നും സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പില്‍ ദിയ പറയുന്നു.


Click it and Unblock the Notifications











