താനൊരു ചരക്ക് ആണല്ലോന്ന് ആരെ കൊണ്ടും പറയിപ്പിച്ചില്ല! ടു പീസ് വസ്ത്രം ധരിച്ചതിനെ പറ്റി ദിയ മിർസ

20 വര്‍ഷത്തിന് മുകളിലായി സിനിമാലോകത്തും മോഡലിങ്ങ് മേഖലയിലും സജീവ സാന്നിധ്യമാണ് നടി ദിയാ മിര്‍സ. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ദിയ പ്രശസ്തമായ പല മത്സരങ്ങളിലും പങ്കെടുത്തിരുന്നു. ഒടുവില്‍ 2000-ലാണ് മിസ് ഏഷ്യ-പസഫിക് മത്സരത്തില്‍ ദിയ വിജയിക്കുന്നത്.

അന്ന് മത്സരത്തില്‍ താന്‍ വിജയിച്ച സമയത്തെ കുറിച്ചും മത്സരത്തിന് വേണ്ടി ധരിച്ച വസ്ത്രത്തെ പറ്റിയുമൊക്കെ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി സംസാരിച്ചു. ഒരു ചരക്ക് എന്ന നിലയില്‍ തന്റെ ശരീരം പ്രദര്‍ശിപ്പിക്കാനോ വസ്തു പോലെയാവാനോ താന്‍ ആരെയും അനുവദിച്ചില്ലെന്നാണ് ദിയ പറഞ്ഞത്. അതിന് ഉദ്ദാഹരണമായി ബിക്കിനി വേഷത്തില്‍ വന്നതിനെ കുറിച്ചും നടി ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെച്ചു.

 dia-mirza

അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ നീന്തല്‍ വസ്ത്ര റൗണ്ടില്‍ ടൂപീസ് നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിയമം. എല്ലാവരും അത് പ്രതീക്ഷിച്ചിരുന്നു. അന്ന് ടു പീസ് സ്വിംസ്യൂട്ട് ധരിക്കുകയെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വളരെ അസ്വസ്ഥത നല്‍കുന്ന കാര്യമായിരുന്നു. അതിനാല്‍ ഞാന്‍ വണ്‍പീസ് നീന്തല്‍ വസ്ത്രമാണ് ധരിച്ചത്. ഞാന്‍ മത്സരിക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ അതിന് ശേഷമോ ആരും ഇങ്ങനെ ചെയ്തിട്ടില്ല.

ഇതൊക്കെ നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നതാണ്. നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ ആര്‍ക്കും നിങ്ങളെ നിര്‍ബന്ധിക്കാനാവില്ല. നമ്മളും സ്വയം അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും ദിയ മിര്‍സ പറയുന്നു. എന്നാല്‍ അങ്ങനെയുള്ള വേഷം ധരിക്കാന്‍ സൗകര്യവും ആത്മവിശ്വാസവും ഉള്ളവരാണെങ്കില്‍ അത് ചെയ്യണം. എന്നാല്‍ നമ്മളെ വസ്തുനിഷ്ഠമാക്കുന്നതായി തോന്നുന്നുവെങ്കില്‍, അതൊരിക്കലും ചെയ്യരുത്.

20 വര്‍ഷത്തോളമായിട്ടും താന്‍ തന്റെ തത്വങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നുവെന്നാണ് ദിയ വ്യക്തമാക്കുന്നത്. 'ഞാന്‍ ആരെയും ചരക്കുകളാക്കാനോ വസ്തുനിഷ്ഠമാക്കാനോ ഒരിക്കലും അനുവദിച്ചിട്ടില്ല. 20 വര്‍ഷമായി നിങ്ങള്‍ എന്നെ കാണുന്നു, അതേ ദിശയില്‍ ഞാന്‍ എങ്ങനെ തിരഞ്ഞെടുപ്പുകള്‍ നടത്തിയെന്ന് നിങ്ങള്‍ കണ്ടു. ലാറയും പ്രിയങ്കയും എന്നോടൊപ്പമുണ്ടായിരുന്നു, ഞങ്ങളെല്ലാം ഒരേ കാര്യം ചെയ്തു', നടി വ്യക്തമാക്കുന്നു.

 dia-mirza

ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ. കാലവും കോലവും എത്ര മാറിയാലും തന്റെ ഇഷ്ടങ്ങള്‍ എന്നും തന്റേത് മാത്രമാണെന്നാണ് ദിയ പറയുന്നത്. ഹൈദരബാദിലാണ് ദിയ മിര്‍സ ജനിക്കുന്നത്. നടിയുടെ പിതാവ് ഫ്രാങ്ക് ഹാന്‍ഡ്രിച്ച് ഒരു ജര്‍മ്മന്‍കാരനും അമ്മ ദീപ മിര്‍സ ഒരു ബംഗാളിയുമാണ്.

ദിയക്ക് ആറു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചിതരാവുന്നത്. ദിയയ്ക്ക് ഒന്‍പത് വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിന്നീട് നടിയുടെ അമ്മ രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അദ്ദേഹവും പിന്നീട് മരിച്ചു.

സമാനമായ രീതിയിലുള്ള പ്രതികരണം നടി സുസ്മിത സെന്നും അറിയിച്ചിരുന്നു. 1994-ല്‍ മിസ് ഇന്ത്യ മത്സരത്തിലും സ്വീമിംഗ് സ്യൂട്ട് ധരിച്ചപ്പോള്‍ തന്റെ പിതാവ് ശരിക്കും അസ്വസ്ഥനായിരുന്നുവെന്നാണ് സുസ്മിത പറഞ്ഞത്. 'എന്റെ പിതാവിന് ഞാന്‍ വാഗ്ദാനം ചെയ്ത ആ വൈകാരിക നിമിഷം ഞാന്‍ ഓര്‍ക്കുന്നുണ്ടെന്നാണ് നടി പറഞ്ഞത്.

'ബാബ, എനിക്ക് നീന്തല്‍ വസ്ത്രം ധരിക്കണം, അത് ഷോയുടെ ഭാഗമാണ്. എനിക്ക് ഇത് ധരിക്കാന്‍ കഴിയില്ല, പക്ഷേ ഞാന്‍ നിങ്ങളോട് ബഹുമാനത്തോടെ ചെയ്യുകയാണ്. അത് ധരിച്ചത് കൊണ്ട് ഒരിക്കലും മോശമാകില്ല' എന്നാണ് ഞാന്‍ പിതാവിനോട് പറഞ്ഞത്. എങ്കിലും അദ്ദേഹം അതില്‍ അത്ര സന്തോഷിച്ചില്ല, പക്ഷേ ഞാന്‍ മിസ് ഇന്ത്യ നേടിയപ്പോള്‍ ഞാനെന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞുവെന്നും', സുസ്മിത വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X