ദിയ മിര്‍സയ്ക്ക് എന്താ മീനാക്ഷി ലേഖിയോട് ഇത്ര ദേഷ്യം?
ബോളിവുഡ് താരം ദിയ മിസ്‌റയും ബിജെപി വക്താവ് മീനാക്ഷി ലേഖിയും തമ്മില്‍ കടുത്ത വാക് വാദത്തിലാണ്. എന്തിനാണെന്നല്ലേ?
പാവങ്ങള്‍ക്ക് വേണ്ടി മദര്‍തെരേസ നടത്തിയ സേവനങ്ങളുടെ പിന്നിലുള്ള ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്ന മോഹന്‍ ഭാഗവതിന്റെ വിവാദപ്രസ്താവന കത്തിപ്പടരുകയാണല്ലോ ഇതിനിടെ ഈ പ്രസ്താവനയെ പിന്തുണച്ച് ബിജെപി വക്താവ് മീനാക്ഷി ലേഖിയും രംഗത്തെത്തി.

മീനാക്ഷി ലേഖിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ദിയ മിര്‍സ. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിനെതിരെ നടി രംഗത്തെത്തിയത്. അപലപിക്കേണ്ട ഒരു പ്രസ്താവനയെ നിങ്ങളുടെ വികൃതമായ ചിന്താഗതിയിലൂടെ ന്യായീകരിക്കുന്നത് കണ്ടിട്ട് മീനാക്ഷി ലേഖി , നിങ്ങളോട് എനിക്ക് ലജ്ജ തോന്നുന്നു. ദിയ പറഞ്ഞു.
ക്രിസ്തുമതത്തിലേക്ക് ആളുകളെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് മദര്‍ തെരേസ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മീനാക്ഷി ലേഖിയുടെ പ്രതികരണം. താനൊരു സാമൂഹ്യ പ്രവര്‍ത്തകയാണെന്ന് നിരവധി ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു, ലോകത്ത് ക്രിസ്തുമതം പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മദര്‍ തെരേസ പുസ്തകത്തില്‍ പറഞ്ഞതായും മീനാക്ഷി ലേഖി പറഞ്ഞു. മീനാക്ഷി ലേഖിയുടെ ഈ പ്രസ്താവനയാണ് ദിയയെ പ്രകോപിപ്പിച്ചത്.


Click it and Unblock the Notifications











