രോഹിത് പിന്‍ഭാഗത്ത് നുളളിയെന്ന് ദിയാ മിര്‍സ
സഞ്‌ജയ് ഗുപ്‌തയുടെ 'അലിബോഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിങ്ങിടെ ദിയാ മിര്‍സയെ പ്രകോപിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. അതിന് കാരണക്കാരന്‍ സീരിയലില്‍ നിന്ന് സിനിമലോകത്തെയ്‌ക്ക് പ്രമേഷനായ റോഹിത് റോയും.
ഷൂട്ടിങ്ങിനായി ഗോവയില്‍ എത്തിയ വേളയിലാണ് സംഭവം. ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയ ഹോട്ടലിലെ സ്വിമ്മിങ്‌പൂളില്‍ നീന്തിതുടിക്കുകയായിരുന്ന ദിയയുടെ കൂട്ടിന് രോഹിതുമെത്തി. ദിയ നീന്തല്‍കുളത്തില്‍ നിന്ന പുറത്ത് കടക്കുന്ന വേളയില്‍ രോഹിത് ദിയയുടെ പിറകിലെത്തി നിതംബത്തില്‍ നുളളിയെന്നാണ് സുന്ദരിയുടെ ആരോപണം.
രോഹിത് തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് ദിയ കരച്ചിലായി. എന്നാല്‍ പ്രശ്‌നം അവിടെ കൊണ്ടും അവസാനിച്ചില്ല. പിറ്റേന്ന് സൈറ്റിലെത്തിയ രോഹിത് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറിയത് ദിയയ്‌ക്ക് സഹിക്കാനായില്ല. രോഹിതിനോട് സംസാരിക്കാനും ദിയ കൂട്ടാക്കിയില്ല.
തന്നോട് അപമര്യാദയായി പെരുമാറിയതിന് രോഹിത് മാപ്പുപറയണമെന്നും ദിയ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് രോഹിതും പറഞ്ഞു.
ഇത് കേട്ടതോടെ ദിയ കൂടുതല്‍ ദുഖിതയായി. എന്തായാലും പിന്നീട് സെറ്റിലെ ബാക്കിയാളുകളെല്ലാം ഇടപ്പെട്ട് രോഹിതിനെ കൊണ്ട് ക്ഷമാപണം നടത്തി പ്രശ്‌നം ഒതുക്കിതീര്‍ത്തുവെന്നാണ് വാര്‍ത്ത.


Click it and Unblock the Notifications