മകളെ തന്റെ ബ്രാന്റിന്റെ മോഡലാക്കി ആലിയ ഭട്ട്, നടി പങ്കുവെച്ചത് മകൾ റാഹയുടെ ചിത്രങ്ങളോ?, വൈറലായി പരസ്യം!

ബോളിവുഡ് യുവ സുന്ദരി ആലിയ ഭട്ട് ഗര്‍ഭകാലത്തും സ്‌റ്റൈലായി വസ്ത്രം ധരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ തന്റെ ​ഗർ‌ഭകാലത്ത് ധരിക്കാനായി തെരഞ്ഞെടുത്തത്.

ശരീരത്തോട് അലസമായി ചേര്‍ന്ന് കിടക്കുന്ന രീതിയിലുള്ളതായിരുന്നു വസ്ത്രങ്ങള്‍. മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡ് ആലിയ തന്നെ സ്വന്തമായി ആരംഭിച്ചതാണ്. എഡമമ്മ എന്നാണ് ബ്രാന്‍ഡിന്റെ പേര്.

ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും കുറിപ്പും ആലിയ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ചിരുന്നു. 'രണ്ട് വര്‍ഷം മുമ്പ് ഞാന്‍ കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചപ്പോള്‍ കുട്ടികളില്ലാത്ത താന്‍ എന്തിനാണ് ഒരു കിഡ്‌സ് ബ്രാന്‍ഡ് തുടങ്ങുന്നത് എന്ന് എല്ലാവരും ചോദിച്ചു.'

'ഇനി ഇപ്പോള്‍ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് തുടങ്ങുന്നത് എന്തിനാണെന്ന് ആരും ചോദിക്കില്ലാലോ. ഏത് വസ്ത്രമാണ് ഈ സമയത്ത് ചേരുന്നത് എന്ന് തിരഞ്ഞെടുക്കാനുള്ള ആശങ്കയിലാണ് ഇപ്പോഴുള്ളത്.'

മകളെ തന്റെ ബ്രാന്റിന്റെ മോഡലാക്കി ആലിയ ഭട്ട്

'രണ്‍ബീറിന്റെ വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരുമോ എന്നുവരെ ചിന്തിച്ചു. ശരീരം മാറുന്നതിന് അനുസരിച്ച് എന്റെ ഫാഷനും സ്റ്റൈലും മാറ്റേണ്ടതില്ലല്ലോ. അങ്ങനെയാണ് ഞാന്‍ എന്റെ വ്യക്തിഗത ശൈലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തീരുമാനിച്ചത്' എന്നാണ് അന്ന് രസകരമായി കുറിപ്പിൽ ആലിയ എഴുതിയത്.

'ഞാന്‍ എന്റെ പ്രിയപ്പെട്ട ജീന്‍സിലേക്ക് ഇലാസ്റ്റിക് ചേര്‍ത്തു. എന്റെ ഭര്‍ത്താവുമായി പങ്കിടേണ്ടതില്ലാത്ത ഷര്‍ട്ടുകള്‍ ഉണ്ടാക്കിയെടുത്തു.'

നടി  പങ്കുവെച്ചത് മകൾ റാഹയുടെ ചിത്രങ്ങളോ?

'കൂടുതല്‍ ഒഴുകുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തുവെന്നും' ആലിയ കൂട്ടിച്ചേര്‍ത്തിരുന്നു. ഫാഷൻ ലോകത്തിന്റെ എപ്പോഴത്തേയും ശ്രദ്ധാകേന്ദ്രമായ ആലിയ ഇപ്പോഴിത ബേബി വെയറുകളും എഡമമ്മ എന്ന തന്റെ ബ്രാന്റിന് കീഴിൽ കൊണ്ടുവന്നിരിക്കുകയാണ്.

'ഞങ്ങളുടെ എഡമമ്മ ബേബിവെയർ ഏറ്റവും മൃദുവായ തുണിത്തരങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും പ്ലാസ്റ്റിക് രഹിതവും നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതവുമാണ്' എന്നാണ് ബേബി വെയറുകൾ കൂടി തന്റെ ബ്രാൻഡിന് കീഴിൽ ഉൾപ്പെടുത്തിയത് അറിയിച്ച് ആലിയ കുറിച്ചത്.

ബേബി വെയറിന്റെ പരസ്യം

അതേസമയം തന്റെ ബേബി വെയറിന്റെ പരസ്യത്തിൽ മകൾ റാഹയെയാണോ ആലിയ മോഡലാക്കിയിരിക്കുന്നത് എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം. കാരണം ഒരു കുഞ്ഞ് സുന്ദരിയാണ് ആലിയയുടെ ബേബി വെയറിന് മോഡലായി ഇരിക്കുന്നത്.

ചിലരൊക്കെ റാഹായാണോ ചിത്രത്തിലുള്ള കു‍ട്ടിയെന്ന് ആലിയയോട് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ആളുകൾ ചിത്രത്തിലുള്ള കുട്ടി റാഹയാണോയെന്ന് ചോദിച്ച് എത്തുന്നത് വർധിച്ചപ്പോൾ ചിത്രത്തിലേത് റാ​ഹയല്ലെന്ന് ഡിസ്ക്ലൈമർ ഇടൂവെന്ന് ആലിയയോട് കമന്റിലൂടെ പറഞ്ഞു.

മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ഇരിക്കില്ല

'എങ്ങനെയാണ് റാഹയാണ് ആ കുട്ടിയെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചത്? മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ഇരിക്കില്ലെന്നുള്ള സാമാന്യ ബോധം വേണ്ടെയെന്നാണ്' മറ്റൊരാൾ കമന്റിൽ കുറിച്ചത്. കുഞ്ഞിന്റെ ചിത്രം ഇതുവരേയും ആലിയ ഭട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല.

സന്തോഷം, സമാധാനം തുടങ്ങിയവയാണ് പല ഭാഷകളിലായി റാഹയുടെ അര്‍ത്ഥങ്ങള്‍. കുഞ്ഞിന്‍റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആലിയ പറഞ്ഞിരുന്നു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു.

ആലിയയുടേയും രണ്‍ബീറിന്‍റേയും വിവാഹം

നവംബർ ആറിനാണ് തനിക്കും രൺബീറിനും പെൺകുഞ്ഞ് പിറന്ന വിവരം ആലിയ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടേയും രണ്‍ബീറിന്‍റേയും വിവാഹം.

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവെച്ചത്. ആലിയ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X