'ഇരുവരേയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടു'; ഫർഹാൻ അക്തറിന്റെ ആദ്യ വിവാഹം ബന്ധം തകർത്തത് അദിതി?
നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തറും കാമുകിയും ഗായികയുമായ ഷിബാനി ദണ്ഡേക്കറും കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് ഇരുവരുടെയും വിവാഹ ചടങ്ങ് നടന്നത്.
2017ൽ ആദ്യ ഭാര്യ അധുനയുമായി വേർപിരിഞ്ഞ ശേഷമാണ് ഫർഹാൻ ഷിബാനിയുമായി പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതും. ആദ്യ ബന്ധത്തിൽ ഫർഹാന് രണ്ട് കുട്ടികളുണ്ട്. നീണ്ട 15 വർഷത്തോളം അധുന ഭബാനിക്കൊപ്പം ഫർഹാൻ കുടുംബ ജീവിതം നയിച്ചിരുന്നു.
പിന്നീട് വേർപിരിയൽ പ്രഖ്യാപിച്ചപ്പോൾ അത് ആരാധകർക്കും വലിയ അമ്പരപ്പായിരുന്നു. തങ്ങളുടെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരവുമാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ഇരുവരും പ്രഖ്യാപനം നടത്തിയത്. 2000ലാണ് ഇരുവരും വിവാഹിതരായത്. 'ഞങ്ങൾ പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദപരമായും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിക്കാനാണ് ഇത്.'

'ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ മുൻഗണനയായിരിക്കും എന്നേക്കും. ഉത്തരവാദിത്തമില്ലാത്ത ഊഹക്കച്ചവടങ്ങളിൽ നിന്നും പൊതുവെളിച്ചത്തിൽ നിന്നും അവരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമുള്ള മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.'
'മാന്യമായി മുന്നോട്ട് പോകുന്നതിന് ഈ സമയത്ത് ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു', എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും കുറിച്ചത്. ഫർഹാൻ-അധുന വേർപിരിയൽ ചർച്ചയായപ്പോൾ ഏറ്റവും കൂടുതൽ ഗോസിപ്പുകളിൽ നിറഞ്ഞ മറ്റൊരു പേര് നടി അദിതി റാവു ഹൈദരിയുടേതാണ്.
അദിതി റാവുവാണ് ഫർഹാൻ അക്തറിന്റെ വിവാഹ ജീവിതം തകരാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല ഫർഹാൻ-അദിതി ലിങ്ക്-അപ്പ് വാർത്തകൾ നിരവധി അക്കാലത്ത് സജീവമായിരുന്നു. വസീർ എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്നപ്പോൾ പലയിടങ്ങളിലും വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടിട്ടുള്ളതായും വാർത്തകൾ പ്രചരിച്ചിരുന്നു.
ഇരുവരേയും പലരും കപ്പിൾ എന്ന് ഒരു സമയത്ത് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗോസിപ്പുകളെല്ലാം തെറ്റാണെന്നും ഫർഹാന്റെ കുടുംബസുഹൃത്താണ് അദിതിയെന്നും ഫർഹാന്റെ കുടുംബത്തിലെ ഫങ്ഷനുകളിൽ അദിതി സജീവ സാന്നിധ്യമാണെന്നുമാണ് ഗോസിപ്പിന് എതിരെ ഫർഹാനുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പ്രതികരിച്ചത്.

മാത്രമല്ല അദിതി തന്നെ ഈ ഗോസിപ്പുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 'ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്... ചില ദിവസങ്ങളിൽ ഞാൻ അഞ്ച് മിനിറ്റോളം പ്രകോപിതയാകും. പിന്നെ ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് ഞങ്ങളുടെ ജോലിയിൽ ഏർപ്പെടുന്നു. യഥാർത്ഥത്തിൽ എനിക്ക് അത് വിനോദമായി തോന്നുന്നു.'
'താമസിയാതെ അടിസ്ഥാനരഹിതമായ കിംവദന്തികൾ പൊളിയും', എന്നാണ് അദിതി പ്രതികരിച്ചത്. 2018ലാണ് ഷിബാനി ദണ്ഡേക്കറുമായുള്ള ഫർഹാന്റെ പ്രണയം ആരംഭിച്ചത്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിങ് ടുഗെതറിലായിരുന്നു. ഷിബാനി തന്റെ ശരീരത്തിൽ ഫർഹാന്റെ പേര് പോലും പച്ചകുത്തിയിട്ടുണ്ട്.
അദിതി തമിഴ് നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. 2021ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ അദിതിയുടെ പിറന്നാൾ ദിനത്തിൽ പ്രണയം നിറഞ്ഞൊരു ആശംസയാണ് സിദ്ധാർത്ഥ് പങ്കുവെച്ചത്. 'ഹൃദയത്തിന്റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍.'
'ചെറുതും വലുതും ഇതുവരെ കാണാത്തതുമായ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ഓരോ യാത്രയും മികച്ചാതകട്ടെ', എന്നാണ് അദിതിക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് വിദേശത്ത് അവധി ആഘോഷിക്കാനായി പോകാറുണ്ട്. ഇരുവരും ഒരു വട്ടം വിവാഹിതരായി ആ ബന്ധം പിന്നീട് പല കാരണങ്ങളാൽ വേർപ്പെടുത്തിയവരാണ്.


Click it and Unblock the Notifications











