For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിദ്വീപിൽ ഐശ്വര്യയും അഭിഷേകും ഒരു രാത്രി താമസിക്കാൻ ചിലവാക്കുന്നത് 10 ലക്ഷം രൂപ? സംശയങ്ങളുന്നയിച്ച് ആരാധകര്‍

  |

  ലോകസുന്ദരി ഐശ്വര്യ റായിയെയും കുടുംബത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോക്ഡൗണ്‍ നാളുകളില്‍ ഐശ്വര്യയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഇന്റര്‍നെറ്റില്‍ വീണ്ടും വൈറലായിരുന്നു. അഭിഷേകുമായിട്ടുള്ള പ്രണയകഥ മുതല്‍ വര്‍ഷങ്ങളോളം നീണ്ട ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ ചര്‍ച്ചയായി. എന്നാലിപ്പോള്‍ കുടുംബസമേതം അവധി ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

  ബോളിവുഡിലെ അടക്കം താരങ്ങള്‍ അവധി ആഘോഷിക്കാന്‍ പോവാറുള്ള പ്രിയപ്പെട്ട സ്ഥലമാണ് മാലിദ്വീപ്. ഇത്തവണ അഭിഷേക് ബച്ചനും ഐശ്വര്യയും മകള്‍ ആരാധ്യയും മാലിദ്വീപിലാണ് അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേ സമയം മാലിയില്‍ താമസിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് താരകുടുംബം ചിലവഴിക്കേണ്ടി വരുന്നത് ലക്ഷങ്ങളാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായി വായിക്കാം...

  ഐശ്വര്യ-അഭിഷേക് ദമ്പതിമാരുടെ ഏകമകളാണ് ആരാധ്യ ബച്ചന്‍. നവംബര്‍ പതിനാറിന് താരപുത്രിയുടെ പത്താമത് ജന്മദിനമാണ്. ഇത്തവണ ആരാധ്യയുടെ ജന്മദിനം മാലിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാവും താരകുടുംബം എത്തിയതെന്നാണ് അറിയുന്നത്. 'സൂര്യനും ഇളംകാറ്റും പറുദീസയും' എന്ന ക്യാപ്ഷനില്‍ മാലിദ്വീപിന്റെ ഭംഗി കാണിച്ച് കൊണ്ടുള്ള ഫോട്ടോ ആയിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഐശ്വര്യ പങ്കുവെച്ചത്. താരകുടുംബം താമസിക്കുന്ന റിസോര്‍ട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് കാണുന്ന കാഴ്ചയാണെന്ന് കൂടി ചിത്രത്തില്‍ ഐശ്വര്യ സൂചിപ്പിച്ചിരുന്നു.

  ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നത് അത്ര മോശപ്പെട്ട കാഴ്ച അല്ലെന്ന് പറഞ്ഞ് സമാനമായിട്ടൊരു ചിത്രം അഭിഷേക് ബച്ചനും പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ഐശ്വര്യ റായിയുടെ ജന്മദിനം ആഘോഷിച്ചതും ഇവിടെ നിന്നുമായിരുന്നു. പിറന്നാള്‍ ആശംസകള്‍ ഭാര്യ എന്ന് പറഞ്ഞ് ഐശ്വര്യയുടെ പുതിയ ഫോട്ടോ ആയിരുന്നു അഭിഷേക് പങ്കുവെച്ചത്. അതേ സമയം മാലിദ്വീപിലെ താരകുടുംബത്തിന്റെ താമസം ലേശം ആഢംബരത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  പ്രീ ബുക്കിംഗില്‍ പുതുചരിത്രം സൃഷ്ടിച്ച് മരക്കാര്‍; ഫാന്‍സ് ഷോകള്‍ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക്‌

  മാലിയില്‍ ഉള്ള ആഡംബര റിസോര്‍ട്ടായ അമില്ലയില്‍ ആണ് താരങ്ങള്‍ എത്തിയത്. ഇത് സൂചിപ്പിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഐശ്വര്യ പങ്കുവെച്ചിരുന്നു. ഈ റിസോര്‍ട്ട് തിരഞ്ഞെടുത്താല്‍ വേറിട്ട വില്ലകളായ റീഫ് വാട്ടര്‍ഫൂള്‍ വില്ല, സണ്‍സെറ്റ് വാട്ടര്‍ പൂള്‍ വില്ല, മള്‍ട്ടി ബെഡ്‌റൂം റെസിഡന്‍സ്, എന്നിങ്ങനെ പല ഓഫ്ഷനുകളും ലഭിക്കും. ഇവിടെയുള്ള മിക്ക വില്ലകളും സ്വകാര്യ പൂളുകള്‍ ഉള്ളതാണ്. അതേ സമയം ഐശ്വര്യ റായിയും അഭിഷേകും ഇതിലേത് വില്ലയാണ് തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല.

  നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്

  Recommended Video

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  എന്നാല്‍ ഇതുപോലൊരു വില്ലയില്‍ അവിടെ ഒരു രാത്രി താമസിക്കാന്‍ ഏകദേശം 76,000 ആണ് ഏറ്റവും കുറഞ്ഞ ബജറ്റ്. 20 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വില്ലയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പത്ത് ലക്ഷത്തോളം രൂപ ഒരു രാത്രിയ്ക്ക് വേണ്ടി മാത്രം കൊടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഈ പ്രോപ്പര്‍ട്ടിയിലെ ഏറ്റവും ചെലവേറിയ വില്ലകളുടെ ഓപ്ഷനുകള്‍ അവരുടെ വസതികളാണെന്ന് തോന്നും. ചില റിസോര്‍ട്ടുകളില്‍ നാല് മുതല്‍ ആറ്, എട്ട് കിടപ്പുമുറികള്‍ വരെ ഉണ്ടാവും. ആറ് കിടപ്പു മുറികളുള്ള റിസോര്‍ട്ടിന് ഒരു രാത്രിക്ക് 19,000 ഡോളര്‍ (14 ലക്ഷം രൂപ) ചിലവാകുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  English summary
  Did Aishwarya Rai-Abhishek Bachchan Holidaying Luxury Resort Cost Rs 10 Lakhs Per Day?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X