ഐശ്വര്യയും സുസ്മിതയും തമ്മിൽ അന്ന് പ്രശ്നങ്ങൾ ഉണ്ടായോ; തുറന്ന് പറഞ്ഞ് ഒപ്പം മത്സരിച്ച ഫൈനലിസ്റ്റ്
ഇന്ത്യൻ ഫാഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരാൻ കാരണക്കാരായ രണ്ട് പേരാണ് ഐശ്വര്യ റായും സുസ്മിത സെന്നും. സൗന്ദര്യ മത്സരങ്ങളിൽ കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറി ഇരുവർക്കും ഇന്നും ആരാധകർ ഏറെയാണ്. 1994 ലോക സുന്ദരി പട്ടം നേടിയത് ഐശ്വര്യയാണ്. അതേ വർഷം വിശ്വ സുന്ദരി പട്ടം നേടാൻ സുസ്മിത സെന്നിന് സാധിച്ചു. മിസ് ഇന്ത്യ മത്സരത്തിൽ വിജയിച്ച ശേഷമാണ് ഇരുവരും അന്താരാഷ്ട്ര സൗന്ദര്യ മത്സര വേദികളിൽ എത്തുന്നത്.
മിസ് ഇന്ത്യ മത്സരം നടന്നപ്പോൾ ഐശ്വര്യ റായ് കിരീടം ചൂടുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. കാരണം അപ്പോഴേക്കും ഐശ്വര്യ മോഡലിംഗിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തോടെ ഐശ്വര്യ തരംഗമായിക്കൊണ്ടിരിക്കുന്ന സമയം. എന്നാൽ മിസ് ഇന്ത്യ കിരീടം ചൂടിയത് സുസ്മിതെ സൻ ആണ്. സുസ്മിത അന്ന് ഫാഷൻ ലോകത്ത് അറിയപ്പെടാത്ത ആളാണ്. ഐശ്വര്യയെ പിന്തള്ളി വിജയം കൈവരിച്ചത് ആരെന്ന് ഏവരും ചോദിച്ചു.

സൗന്ദര്യത്തോടൊപ്പം സുസ്മികയുടെ കാഴ്ചപ്പാടുകളും ചോദ്യങ്ങൾക്ക് നൽകിയ കൃത്യതയുള്ള മറുപടിയുമാണ് വിധി കർത്താക്കളെ ആകർഷിച്ചത്. മിസ് ഇന്ത്യ കിരീടം ചൂടാൻ കഴിയാതെ പോയത് അന്ന് ഐശ്വര്യ റായിയെ നിരാശപ്പെടുത്തു. ഫസ്റ്റ് റണ്ണർ അപ്പായാണ് ഐശ്വര്യയെ തെരഞ്ഞെടുത്തത്. അന്ന് ഐശ്വര്യയും സുസ്മിത സെന്നും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് വാർത്തകൾ വന്നിരുന്നു. ഏറെക്കാലം ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിച്ചു.
ഇപ്പോഴിതാ അന്ന് വന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിൽ എത്തിയ പത്ത് പേരിൽ ഒരാളായ നടി മാനിനീ ദെ. അന്ന് വന്ന ഗോസിപ്പുകളെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് ഇവർ പറയുന്നു. അവർ നല്ല രീതിയിൽ പെരുമാറി. അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാം മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ്. ഞങ്ങളെല്ലാം ഞങ്ങളുടെ ഇരുപതുകളിലായിരുന്നു.

കാരണം സുസ്മിത അന്ന് അറിയപ്പെടാത്ത ആളാണ്. ഡൽഹിയിൽ നിന്നും ഞങ്ങൾ പോയപ്പോൾ വന്ന ചോദ്യം ഐശ്വര്യ ഒരു സോപ് ബ്രാൻഡിന്റെ മോഡലാണ്. നിങ്ങൾ എന്താണ് അവിടെ ചെയ്യുക എന്നാണ്. പക്ഷെ അത് പോലെയൊന്നും ആയിരുന്നില്ലെന്നും മാനിനീ ദെ ചൂണ്ടിക്കാട്ടി. ഐശ്വര്യയും സുസ്മിതയും തന്റെ സുഹൃത്തുക്കളല്ല. സഹപ്രവർത്തകരെ പോലെയാണ്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് സുസ്മിത സെൻ ആണെന്നും മാനിനീ പറഞ്ഞു.
ഐശ്വര്യയെയും സുസ്മിതയെയും ഇന്നും താരതമ്യം ചെയ്യുന്നവർ ഏറെയാണ്. സിനിമാ രംഗത്ത് സുസ്മിതയേക്കാൾ ശ്രദ്ധ നേടാൻ കഴിഞ്ഞത് ഐശ്വര്യ റായ്ക്കാണ്. ഹോളിവുഡിൽ വരെ ഐശ്വര്യക്ക് സാന്നിധ്യം അറിയിക്കാനായി. ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യത്തെ ഏവരും പ്രശംസിച്ചു. അതേസമയം സുസ്മിതയ്ക്കുള്ള ആരാധകരും ചെറുതല്ല. സുസ്മിതയുടെ കാഴ്ചപ്പാടുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വിശ്വ സുന്ദരിപ്പട്ടത്തിന് എന്തുകൊണ്ടും അർഹയാണ് സുസ്മിതയെന്ന് ഏവരും പറയുന്നു.


Click it and Unblock the Notifications











