മുഖത്ത് ഭാവങ്ങൾ വരാൻ ബുദ്ധിമുട്ടാകും; ഐശ്വര്യ റായ് ചെയ്തത് ഈ സർജറിയോ?; സോഷ്യൽ മീഡിയയിൽ ചർച്ച

ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഐശ്വര്യ റായ് ഒരു വിസ്മയമാണ്. സൗന്ദര്യം കൊണ്ട് ഒരു ജനതയെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു നടിയില്ല. എന്നും അത്ഭുതത്തോടെ മാത്രമേ ഐശ്വര്യയെ ആരാധകർ കണ്ടിട്ടുള്ളൂ. സിനിമാ രം​ഗത്ത് ഇന്നും ബഹുമാന്യ സ്ഥാനം ഐശ്വര്യക്കുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവനിലൂ‌ടെ ഐശ്വര്യ തിരിച്ചെത്തിയപ്പോൾ വൻ വരവേൽപ്പാണ് ഐശ്വര്യക്ക് ലഭിച്ചത്.

50 വയസിലും താരത്തിളക്കം നില നിർത്താൻ കഴിഞ്ഞ ഇന്ത്യയിലെ ചുരുക്കം നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ്. അതേസമയം അടുത്ത കാലത്തായി നടിയുടെ മുഖത്ത് വന്ന മാറ്റം പലരും ചൂണ്ടിക്കാട്ടാറുണ്ട്. പഴയ പോലെ അല്ല ഐശ്വര്യയുടെ ഇപ്പോഴത്തെ മുഖമെന്നും മാറ്റം വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. താരം കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

Aishwarya Rai Bachchan

റിപ്പോർട്ടുകൾ പ്രകാരം ഫേസ് ലിഫ്റ്റിം​ഗ് സർജറിയാണ് ഐശ്വര്യ ചെയ്തത്. നടിയെ മുഖത്ത് വന്ന മാറ്റങ്ങളാണ് ഈ വാദത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രായം അമ്പതായിട്ടും ഐശ്വര്യയുടെ മുഖത്ത് ചുളിവുകളോ മറ്റോ കാണുന്നില്ല. കഴുത്തിലും പ്രായത്തിന്റേതായ ചുളവുകളില്ല. ഫേസ് ലിഫ്റ്റിം​ഗ് സർജറിയാണ് ഇതിന് കാരണമെന്നാണ് വാദം.

ഈ സർജറിക്ക് ശേഷം ഒരാഴ്ചക്കുള്ളിൽ പഴയ പോലെ സാധാരണ പ്രവൃത്തികളിലേക്ക് നീങ്ങാം. മുഖത്തിന്റെ തടിപ്പ് മാറാൻ സമയമെടുക്കും. പഴയത് പോലെ മുഖത്ത് ഭാവങ്ങൾ വരാതിരിക്കാനും സാധ്യതയുണ്ട്. ഐശ്വര്യയുടെ പഴയ മുഖമായിരുന്നു നല്ലതെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അടുത്തിടെ ഐശ്വര്യയുടെ എല്ലാ ഫോട്ടോകളിലും ചർച്ചയായത് ന‌ടിയുടെ മുഖത്ത് വന്ന മാറ്റങ്ങളാണ്.

Aishwarya Rai Bachchan

അതേസമയം ലോകസുന്ദരിയായി ഇന്നും അറിയപ്പെടുന്ന ഐശ്വര്യക്ക് ഇതുണ്ടാക്കുന്ന സമ്മർദ്ദവും ചെറുതല്ല. പ്രായമാകുന്നതും മുഖത്ത് മാറ്റങ്ങൾ വരുന്നതും സ്വാഭാവികമാണെന്ന് ഐശ്വര്യയെ വിമർശിക്കുന്നവർ മനസിലാക്കുന്നില്ലെന്ന് ആരാധകർ പറയുന്നു. ബോളിവുഡിലെ നിരവധി നടിമാർ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട്.

ജാൻവി കപൂർ, ഭൂമി പെഡ്നേക്കർ തുടങ്ങിയവരെല്ലാം ഇതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടാറുമുണ്ട്. അതേസമയം മുഖത്ത് കത്തി വെക്കാൻ തയ്യാറാകാത്ത നടിമാരുമുണ്ട്. ന‌ടി കരീന കപൂർ, വിദ്യ ബാലൻ തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്.

സോഷ്യൽ മീഡിയയിലൂടെ വരുന്ന അഭിപ്രായങ്ങൾ ഐശ്വര്യ റായ് കാര്യമാക്കാറില്ല. അടുത്തിടെ താരത്തെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നെങ്കിലും ഐശ്വര്യ ഇതിനോടൊന്നും പ്രതികരിച്ചില്ല. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

വിവാഹമോചനത്തിന്റെ വക്കിലാണ് ഐശ്വര്യയും അഭിഷേകുമെന്നും മകളെ ഓർത്ത് ഒരുമിച്ച് മുന്നോട്ട് പോകുകയാണെന്നും വരെ ഒരു ഘട്ടത്തിൽ ​ഗോസിപ്പ് വന്നു. എന്നാൽ താര കുടുംബം ഇതിനോട് പ്രതികരിച്ചില്ല. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. 2010 ൽ മകൾ ആരാധ്യ ബച്ചനും പിറന്നു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ മികച്ച പ്രകടനം കാഴ്ച വെച്ചു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X