'വർഷങ്ങളായുള്ള ശത്രുത മറന്ന് മുൻ കാമുകൻ സൽമാൻ ഖാനെ കെട്ടിപിടിച്ച് ഐശ്വര്യ റായ്'; വീഡിയോയിലെ വാസ്തവം!
സൽമാൻ ഖാൻ എന്ന പേര് പോലും കേൾക്കുന്നത് ഐശ്വര്യ റായിയെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാകും. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സല്ലു ഭായിയുടെ നിഴൽ പതിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പോലും ഐശ്വര്യ വിട്ടുനിൽക്കുന്നത്.
ഒരു കാലത്ത് പ്രാണൻപോലെ ഐശ്വര്യ സൽമാനെ സ്നേഹിച്ചിരുന്നു. എന്നാൽ കൊടുത്ത സ്നേഹം തിരിച്ച് കിട്ടിയില്ലെന്ന് മാത്രമല്ല ഒരിക്കലും മറക്കാൻ കഴിയാത്ത തരത്തിലുള്ള മുറിവുകൾ ഐശ്വര്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു സൽമാൻ ഖാൻ. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഐശ്വര്യ റായി ബച്ചന്റെയും സൽമാൻ ഖാന്റെയും.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവർ അധികം വൈകാതെ വേർപിരിയുകയായിരുന്നു. പ്രണയം വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആഷ്-സൽമാൻ ഖാൻ പ്രണയകഥ ബോളിവുഡിൽ ഇടംപിടിക്കാറുണ്ട്.

സൽമാൻ ഖാൻ പലപ്പോഴായി ഐശ്വര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. 'ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷവും അദ്ദേഹം എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു. കൂടാതെ എന്റെ സഹപ്രവർത്തകരുമായി എനിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെയുള്ളവരുമായി നല്ല ബന്ധമായിരുന്നു.'
'പലപ്പോഴും സൽമാൻ ഖാൻ ശരീരികമായി ഉപദ്രവിച്ചിരുന്നു. എന്നാൽ ഭാഗ്യവശാൽ അടയാളങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ ജോലിക്ക് പോകുമായിരുന്നു', എന്നാണ് സൽമാൻ ഖാനുമായി വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് ഒരിക്കൽ ഐശ്വര്യ പറഞ്ഞത്.
പ്രണയം തകർന്നശേഷം സൽമാനും ഐശ്വര്യ റായിയും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല. അത്തരം സാഹചര്യങ്ങൾ രണ്ടുപേരും ഒഴിവാക്കും. സൽമാനെ കുറിച്ചുള്ള ചോദ്യം വന്നാൽ ആ പേര് ഒന്നുകൂടി ആവർത്തിച്ച് പറയാൻ പോലും ഐശ്വര്യയ്ക്ക് താൽപര്യമില്ല. എന്നാൽ പഴയ പിണക്കങ്ങളും വൈരാഗ്യവും മറന്ന് സൽമാനും ഐശ്വര്യയും സുഹൃത്തുക്കളായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
അതിന് തെളിവായി ഒരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരും പരസ്പരം കെട്ടിപിടിച്ച് കുശലം ചോദിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ. എന്നാൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ ആരാധകർ തന്നെ കണ്ടെത്തി.

ഞായറാഴ്ച മുതല്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടി ആയിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയേറിയ ഡിസൈനര്‍ നടത്തിയ പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങള്‍ ഒട്ടുമുക്കാലും പങ്കെടുത്തു. പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് സല്‍മാന്‍ ഖാന്‍ ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രം വൈറലായത്.
അത് ഐശ്വര്യ റായി ആണെന്ന് അഭ്യൂഹം പെടുന്നനെ പരന്നു. അതിന് കാരണം ഐശ്വര്യ പാര്‍ട്ടിക്കെത്തിയ വസ്ത്രത്തിന്‍റെ നിറമായിരുന്നു സൽമാൻ ഖാൻ കെട്ടിപിടിച്ച സ്ത്രീയും ധരിച്ചത് എന്നതായിരുന്നു. സൽമാനും ഐശ്വര്യയും പിണക്കം മറന്ന് ഒന്നായി എന്നും ഇതോടെ റിപ്പോർട്ടുകൾ പ്രചരിച്ചു.
മറ്റൊരു യൂണിവേഴ്സില്‍ സംഭവിക്കും പോലെ, ഹം ദില്‍ ചുപ്കെ സനം 2 നിര്‍മ്മിക്കാന്‍ പറ്റിയ ടൈം എന്നൊക്കെയാണ് കമന്റുകൾ വന്നത്. എന്നാൽ ഇരുവരും പാർട്ടിയിൽ വെച്ച് നേരിട്ട് കാണാൻ പോലും നിന്നിട്ടില്ല. സൽമാൻ വരുന്നതിന് മുമ്പ് തന്നെ ഐശ്വര്യ പാർട്ടിയിൽ സാന്നിധ്യമറിയിച്ച് മടങ്ങിയിരുന്നു.
സല്‍മാന്‍ കെട്ടിപിടിച്ച് സൗഹൃദം പങ്കുവെച്ച സ്ത്രീ നടന്‍ സൂരജ് പച്ചോളിയുടെ സഹോദരി സന പച്ചോളിയായിരുന്നു. ഐശ്വര്യ ധരിച്ച സൽവാറിന് സമാനമായ വേഷമാണ് സനയും ധരിച്ചിരുന്നത്. വീഡിയോയിലെ സത്യം വെളിവായപ്പോൾ ആരാധകർക്കും നിരാശയായി.


Click it and Unblock the Notifications











