'ബോട്ടോക്സ് സർജറി പാളിയോ...?, ആലിയയുടെ മുഖത്തിന് എന്തുപറ്റി?'; താരത്തിന്റെ പുതിയ ലുക്കിനെ പരിഹസിച്ച് ആരാധകർ!
ഏത് വേഷം കൊടുത്താലും നൂറ് ശതമാനവും നൽകി കഥാപാത്രത്തെ മികവുറ്റതാക്കി അമ്പരപ്പിക്കുന്ന നടിയാണ് ആലിയ ഭട്ട്. തന്റെ ഇരുപത്തിയെട്ടാം വയസിലാണ് താരം ഗംഗുഭായി കത്തിയവാഡിപോലെ അത്രയേറെ വലിയൊരു കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചത്.
അതിനാൽ തന്നെ ബോളിവുഡിൽ നാച്ച്വറൽ ആക്ടിങ് ചെയ്യുന്നവരുടെ ലിസ്റ്റിൽ മുന്നിലാണ് ആര്യ. വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഒട്ടനവധി കഥാപാത്രങ്ങൾ താരം ചെയ്ത് കഴിഞ്ഞു. ഫാഷന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ആലിയ മറ്റുള്ള താരങ്ങളെ കടത്തിവെട്ടും.

സോഷ്യൽമീഡിയയിൽ അടക്കം മാസീവ് ഫാൻഫോളോയിങ് ഉള്ള നടി കൂടിയാണ് ആലിയ ഭട്ട്. അടുത്തിടെയാണ് താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ താരം ഗർഭിണിയായി. പിന്നീട് വൈകാതെ പ്രസവിക്കുകയും ചെയ്തു.
അതിന്റെ പേരിൽ ആലിയയെ സോഷ്യൽമീഡിയ വളരെ അധികം പരിഹസിച്ചിരുന്നു. രൺബീർ കപൂറുമായുള്ള വളരെ നാളുകളായുള്ള പ്രണയത്തിന് ശേഷമാണ് ആലിയയും രൺബീറും വിവാഹിതരായത്.
മകൾക്ക് റാഹ കപൂർ എന്നാണ് താരങ്ങൾ പേര് നൽകിയിരിക്കുന്നത്. മകളുടെ ചിത്രങ്ങൾ ഇതുവരേയും താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രസവശേഷം വളരെ പെട്ടന്ന് തന്നെ തന്റെ പഴയ സൗന്ദര്യത്തിലേക്കും ശരീര ഷേപ്പിലേക്കും ആലിയ തിരികെ വന്നതും ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. ഇപ്പോഴിത ആലിയ വീണ്ടും വാർത്തകളിൽ നിറയുകയാണ് താരത്തിന്റെ പുതിയ ലുക്കിന്റെ പേരിൽ.
കഴിഞ്ഞ ദിവസം സഞ്ചയ് ലീല ബൻസാലിയുടെ ബർത്ത് ഡെ പാർട്ടിയിൽ പങ്കെടുക്കാൻ ആലിയ എത്തിയിരുന്നു. സഞ്ചയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡി അടക്കമുള്ള സിനിമകളിൽ ആലിയയായിരുന്നു നായിക. ബൻസാലിയുടെ ഫേവറേറ്റ് നടിമാരിൽ ഒരാൾ കൂടിയാണ് ആലിയ.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആലിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയിൽ വൈറലാണ്. വീഡിയോയും ഫോട്ടോയും കണ്ട് ആരാധകരും ഞെട്ടി. ഇത് ആലിയ തന്നെയാണോ എന്നാണ് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നത്.
കവിളുകൾ ഒട്ടി വളരെ പ്രായം കൂടിയ ഒരു സ്ത്രീയെപ്പോലെയാണ് ആലിയ പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ സൗന്ദര്യം വർധിപ്പിക്കാൻ ബോട്ടോക്സ് ട്രീറ്റ്മെന്റ് ആലിയ ചെയ്തുവെന്ന നിഗമനത്തിലാണ് സോഷ്യൽമീഡിയ എത്തിയിരിക്കുന്നത്.
ബോട്ടോക്സ് ട്രീറ്റ്മെന്റ് പാളിയതുകൊണ്ടാണോ ആലിയയുടെ മുഖം ഇങ്ങനെ മാറിയതെന്നും ചിലർ ചോദിക്കുന്നുണ്ട്. ആളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ചിലർ കുറിച്ചു. ആലിയയുടെ മൂക്കും കവിളുമെല്ലാം വല്ലാതെ മാറിയെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

പ്രസവത്തിന് ശേഷമുള്ള അമിത വ്യായാമമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. 2012ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ 16 കിലോയാണ് മൂന്നു മാസം കൊണ്ട് ആലിയ കുറച്ചത്. തിരക്കിനിടയിലും ഫിറ്റ്നെസ് നിലനിർത്താൻ താരം ശ്രദ്ധിക്കാറുണ്ട്.
ഫിറ്റ് ആയും ആരോഗ്യത്തോടെയും ഇരിക്കാൻ ആലിയ മുടങ്ങാതെ വർക്കൗട്ട്ചെയ്യും. വെയ്റ്റ്സ്, കിക്ക്ബോക്സിങ്, ഡെഡ്‌ലിഫ്റ്റിങ് തുടങ്ങിയവയാണ് ചെയ്യുന്നത്. പ്രശസ്തരുടെ പരിശീലകനായ യാഷ്മിൻ കറാച്ച്‌വാലെയുടെ കീഴിൽ പൈലേറ്റ്സും താരം പരിശീലിക്കുന്നുണ്ട്.
ജിം കൂടാതെ യോഗയും ആലിയ പരിശീലിക്കുന്നു. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് ആലിയ ഇഷ്ടപ്പെടുന്നത്. കിച്ച്ഡി, ചോറും പരിപ്പും, കേർഡ് റൈസ്, ഇതിനൊപ്പം ഒരു സ്പൂൺ നെയ്യ്. ഇതാണ് ഇഷ്ടഭക്ഷണം. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും താരം ശ്രദ്ധിക്കുന്നു. ഹെർബൽ ടീ, മുട്ട ഇവയും ഭക്ഷണത്തിന്റെ ഭാഗമാണ്.
വ്യത്യസ്ത സീസണുകളിൽ വ്യത്യസ്ത ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ആലിയ. ഓർഗാനിക് മിൽക്ക്, ലസ്സി, ഛാസ് ഇവയുടെ വലിയ ആരാധികയാണ് ആലിയ. അതിനാൽ തന്നെ സൗന്ദര്യം കളഞ്ഞുള്ള ട്രീറ്റ്മെന്റുകൾ ആലിയ ചെയ്യാൻ സാധ്യതയില്ലെന്നാണ് ചില ആരാധകർ കുറിച്ചത്.


Click it and Unblock the Notifications