'ദിവസങ്ങളുടെ വ്യത്യാസത്തിൽ ആലിയ രണ്ട് പേരെ വിവാഹം ചെയ്തു.... മെഹന്ദി പോലും മാഞ്ഞിരുന്നില്ല'; കരൺ ജോഹർ!

കുറഞ്ഞ കാലത്തിനുള്ളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിലെ മികച്ച നടിയെന്ന് പേരെടുത്ത താരമാണ് ആലിയ ഭട്ട്. 2012ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുമ്പോൾ വെറും 19 വയസായിരുന്നു പ്രായം.

അടുത്തിടെയാണ് താരം മുപ്പതാം പിറന്നാൾ ആഘോഷിച്ചത്. സിനിമാ കുടുംബത്തിൽ നിന്നും വന്ന് ബോളിവുഡിലെ മുൻനിര നടിയായി മാറിയ താരത്തെ ആരും നെപ്പോട്ടിസം പ്രൊഡക്ട് എന്ന് വിശേഷിപ്പിക്കാൻ തയ്യാറാവാറില്ല. അതിന് കാരണം അഭിനയത്തിൽ ആലിയയുടെ കഴിവാണ്.

അഭിനയം മാത്രമല്ല നൃത്തത്തിലുമെല്ലാം ആലിയ ബോളിവുഡിലെ മറ്റ് താരസുന്ദരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുപടി മുന്നിലാണ്. വിവാഹ ജീവിതവും അമ്മയെന്ന റോളും നടിയെന്ന സ്റ്റാർഡവുമെല്ലാം ചെറിയ പ്രായത്തിൽ‌ തന്നെ ആലിയ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് ആലിയ നായികയായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Alia Bhatt

പ്രണയമാണ് സിനിമയുടെ പ്രമേയം ഇപ്പോഴിതാ ചിത്രത്തിലെ നായിക ആലിയ ഭട്ടിനെ കുറിച്ച് ആരാധകർക്ക് അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. സിനിമയുടെ ഷൂട്ടിങ് സമയത്ത് ആലിയ രണ്ട് തവണ വിവാഹിതയായി എന്നാണ് കരൺ ജോഹർ പറയുന്നത്.

ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആലിയയുടെ റിയൽ ലൈഫിലും റീൽ ലൈഫിലും വിവാ​ഹം നടന്നുവെന്നും തങ്ങൾക്ക് എല്ലാവ​ർക്കും അതൊരു വ്യത്യസ്ത അനുഭവമായിരുന്നുവെന്നുമാണ് കരൺ‌ ജോഹർ പറയുന്നത്.

ആലിയയും രൺബീറും വിവാഹിതരായി നാല് ദിവസത്തിന് ശേഷമായിരുന്നത്രേ റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന സിനിമയ്ക്ക് വേണ്ടി ആലിയയുടെയും നായകൻ രൺവീർ സിങ്ങിന്റെയും വിവാഹ സീക്വൻസ് ഷൂട്ട് ചെയ്തത്.

അതിനാൽ ഒരാഴ്ചയ്ക്കിടെ ആലിയ രണ്ട് തവണ വിവാഹിതയായെന്ന് പറയാമെന്നും സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും ദിവസങ്ങളുടെ ഇടവേളയിൽ‌ വിവാഹം സംഭവിച്ചുവെന്നാണ് കരൺ വെളിപ്പെടുത്തിയത്. 'സിനിമയിൽ വിവാഹ സീനുകളിൽ ആലിയയുടെ കൈകളിലുണ്ടായിരുന്ന മൈലാഞ്ചി പോലും യഥാർത്ഥ വിവാഹത്തിന് വേണ്ടി ആലിയ ചെയ്യിപ്പിച്ചതായിരുന്നു.'

Alia Bhatt

'അതിനാൽ തന്നെ രൺബീറിന്റെ പേരായിരുന്നു മെഹന്ദികൊണ്ട് എഴുതിയിരുന്നത്. അത് പിന്നീട് ചില മാറ്റങ്ങൾ വരുത്തി നായകന്റെ കഥാപാത്രത്തിന്റെ പേരിൽ സിനിമയിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ്', സംവിധായകൻ കരൺ ജോഹർ പറഞ്ഞത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സെലിബ്രിറ്റി ആർട്ടിസ്റ്റ് ജ്യോതി ഛദ്ദയാണ് ആലിയയ്ക്ക് വിവാഹ ദിവസത്തിന് വേണ്ടി മെഹന്ദി ചെയ്ത് കൊടുത്തത്.

ആലിയയാണ് ഏത് ഡിസൈൻ വേണമെന്ന് കണ്ടെത്തി തീരുമാനിച്ചത്. വളരെ മനോഹരമായി സിംപിൾ മെഹന്ദി ലുക്കായിരുന്നു ആലിയ തെരഞ്ഞെടുത്തിരുന്നത്. രൺബീറിന്റെ ഭാഗ്യ സംഖ്യ എട്ടായതിനാൽ അതും മെഹന്ദിയിൽ ചേർത്തു. കൂടാതെ രൺബീറിന്റെ പേരിന്റെ ആ​ദ്യ അക്ഷരം ആറും കൈയ്യിൽ എഴുതിയിരുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രിൽ 14ന് ആലിയയും രൺബീറും വിവാഹിതരായി. ശേഷം നവംബറിൽ ഇരുവർക്കും റാഹ എന്ന മകൾ പിറന്നു. ആലിയയുടെ പ്രസവവും വലിയ രീതിയിൽ ചർച്ചയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിനുള്ളിൽ പ്രസവിച്ചതിനാൽ ആലിയ കുഞ്ഞിനെ മാസം തികയാതെ പ്രസവിച്ചുവെന്നായിരുന്നു വിമർശനം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രങ്ങൾ ദമ്പതികൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന് സ്വകാര്യത നൽകുന്നതിന്റെ ഭാ​ഗമാണത്.

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X