ആലിയയുടേയും റണ്‍ബീറിൻ്റെയും വിവാഹം മാറ്റിവെച്ചോ? വിശദീകരണവുമായി രാഹുൽ ഭട്ട്
ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആലിയ ഭട്ടിൻ്റെ യും റണ്‍ബീര്‍ കപൂറിൻ്റെയും വിവാഹം. ഏപ്രില്‍ 14-ന് ആണ് ഇരു താരങ്ങളുടെയും വിവാഹം നിശ്ചയിച്ചിരുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ വിവാഹം മാറ്റിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരാധകർ ആകാംഷയോടെ കാത്തിരിക്കെ വളരെ അപ്രതീക്ഷിതമായാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ആലിയയുടെ സഹോദരന്‍ രാഹുലിൻ്റെ വെളിപ്പെടുത്തലുകളെ ആടിസ്ഥാനമാക്കിയാണ് വിവാഹം മാറ്റിവെച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ തൻ്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. വിവാഹം ഈ ആഴ്ചതന്നെ നടത്തുമെന്നും രാഹുൽ പറഞ്ഞു.
എന്നാൽ ആലിയയുടെയും റണ്‍ബീറിൻ്റെയും വിവാഹകാര്യം മാധ്യമങ്ങളിൽ ലീക്കായതിനെ തുടർന്ന് സെക്യൂരിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ നിശ്ചയിച്ച തീയതിയിൽ നിന്നും വിവാഹം മാറുകയാണെന്നും രാഹുൽ ഭട്ട് വെളിപ്പെടുത്തിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹ വാർത്തകൾ മാധ്യമങ്ങളിൽ ലീക്കായതിനു പിന്നാലെ സെക്യൂരിറ്റിക്കായി ഇരുനൂറോളം ബൗൺസർമാരെ നിയോഗിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.

വിവഹ തീയതി എന്നാണെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും. ഔദ്യോഗികമായ വിശദീകരണം ഇക്കാര്യത്തില്‍ ഉടന്‍ ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞതെന്നുമാണ് രാഹുൽ ഭട്ട് ഈ വാർത്തയോട് പ്രതികരിച്ചത്. ഈ മാസം 20ന് മുൻപ് തന്നെ ഇരുവരുടേയും വിവാഹം നടക്കും എന്നാണ് രാഹുൽ പറയുന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ക്ഷണിക്കുക. ചടങ്ങുകള്‍ മൊബൈല്‍ ഫോണില്‍ പോലും പകര്‍ത്തരുതെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മറുവശത്ത്, രൺബീറിൻ്റെ അമ്മ നീതു കപൂർ സിനിമാ സെറ്റുകളിൽ മാധ്യമങ്ങളുമായി സംസാരിക്കവെ പറഞ്ഞത് ഇങ്ങനെയാണ്, "അത് (വിവാഹം) എപ്പോൾ സംഭവിക്കുമെന്ന് എനിക്കറിയില്ല, നമുക്ക് നോക്കാം. അത് വളരെ വേഗം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു."
രൺബീറിൻ്റെ സഹോദരി ഋദ്ധിമയും കുടുംബവും ഇന്ന് വൈകിട്ട് തന്നെ മുംബൈ എയർപോർട്ടിൽ എത്തിയിരുന്നു. നാളെയാണ് മെഹന്തി ഇടല്‍ ചടങ്ങുകള്‍ നടത്താൻ തീരുമാനിച്ചിരുന്നത്. രൺബീറിൻ്റെ കുടുംബം മുംബയിൽ എത്തിയ സാഹചര്യത്തിൽ വിവാഹം നിശ്ചയിച്ച ദിവസമോ അല്ലെങ്കിൽ അതിന് അടുത്ത ദിവസങ്ങളിലോ തന്നെ നടത്തും എന്നതിൽ ഏറെക്കുറെ വ്യക്തത വന്നിരിക്കുകയാണ്. ഏപ്രില്‍ 14-ന് വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും 14 ,15 ,16 , തീയതികളിൽ എന്നെങ്കിലുമാവും വിവാഹം നടത്തുക എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാവാം വിവാഹ തീയതിയിൽ ഒരു വ്യക്തത ഇതുവരെ ഇരുവരുടെയും കുടുംബങ്ങൾ നൽകാത്തത്.
വിവാഹ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുന്നുള്ളു എങ്കിലും 17 ന് നടത്താൻ ഇരിക്കുന്ന വിവാഹ സൽക്കാര ചടങ്ങ് മുംബൈ താജ് മഹൽ ഹോട്ടെലിൽ അതി ഗംഭീരമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
2018ൽ ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും അടുക്കുന്നത് അപ്പോൾ മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു. ആ വർഷം സോനം കപൂറിൻ്റെ വിവാഹ സൽക്കാരത്തിലാണ് ഇരുവരും ദമ്പതികളായി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അന്നുമുതൽ, ആലിയയും രൺബീറും വ്യക്തിപരവും തൊഴിൽപരവുമായ പരിപാടികളിൽ ഒരുമിച്ചാണ് കണ്ടുവന്നിരുന്നത്. തുടർന്ന് ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ പല അവസരങ്ങളിലും ഒത്തൊരുമിക്കുകയും വിനോദയാത്രയ്ക്ക് ഒരുമിച്ച് പോവുകയുമായിരുന്നു. കഴിഞ്ഞമാസം രൺബീർ കപൂർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താനും അലിയെയും ഉടൻ വിവാഹിതരാവുകയാണെന്ന കാര്യം
വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











